ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൬


 നൃത്തമാടുക ലോകനായികയെ
    വട്ടമൊത്ത മുടിക്കുമീതണിയും---നാഗങ്ങൾനല്ല
    പട്ടുടുത്തുടഞാണുപാമ്പുകളും
    കാതിലാനയുമുണ്ടു കേസരിയും---കൈകളിൽചേരു--
    ന്നായുധം തിരുമാവിലാഭരണം
    ചന്ദനക്കുറിയിട്ടതിൻനടുവേ--ചാന്തുമമ്മേരു
    ക്കുന്നുപോലിളകുന്ന പോർമുലയും
    നീലപർവ്വതമിളകിവരിണതുപോൽ--വേതാളമേറി
   ക്കാളിദാരികനോടു നേരിടുവാൻ
    വന്നുവന്നു നിറഞ്ഞു ഭൂതഗണം--കൂട്ടമിട്ടാർത്തവർ
    കോട്ടപുക്കുവിളിച്ചു ദാരികനെ
    കേട്ടുദാരികനും പെരുമ്പടയും--വേഗമോടു വന്നെതി-
    രിട്ടുതമ്മിലടുത്തുപൊതുതളവിൽ
     തട്ടുകൊണ്ടുനിലത്തുവീണവനെ--പാദങ്ങൾകൊണ്ടുടൽ
    പൊട്ടുമാറുചവിട്ടിശങ്കരിയും
    ഒട്ടുമേമടിയാതെ കണ്ടവളും---പള്ളിവാളാൽ തല
   വെട്ടിപിണമതുരുട്ടി മേദിനിയിൽ
    പുഷ്ടമായൊഴുകുന്ന ചോരകളും...കോരിയാർത്തുംകൊ-
    ണ്ടൊട്ടുനിന്നു വിളിചുക്രളികളെ

ഇത്യാദി

 വള്ളുവന്മാർക്കു വേദാന്തമയമായ പല പാട്ടുകളുണ്ടു്


 മൂലക്കിഴങ്ങിനു മൂന്നല്ലൊ വള്ളി
    മൂലത്തിലൊക്കെപ്പടർന്നുള്ളവള്ളി
    ജ്ഞാനക്കിഴങ്ങിനു നാലല്ലെ വള്ളി
    ജ്ഞാനത്തിലൊക്കെപ്പടർന്നുള്ളവള്ളി
    മുപ്പത്തുമൂന്നു മരം നട്ട കാലം
    മൂന്നുമരമതിൽ താനേ മുളച്ചു
   ആമരം പൂത്തോരു പൂവുണ്ടു കൈയിൽ
   പൂവോടു ഞാറോടു ചൂടാമ്പൊനിന്തേൻ
   അക്കരെനിന്നു വിളിപ്പോനിവള്ളോൻ
   അക്കരെനിന്നു വിളിപ്പോനിവള്ളോൻ
    അക്കരെപ്പോകാൻ തുണയില്ലെനിക്കു്












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/171&oldid=164215" എന്ന താളിൽനിന്ന് ശേഖരിച്ചത്