ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൯


 പോലെ കാര്യക്കാരനു വിനോദം ഉപകരിക്കുന്നു. ഈ സ്ഥി
 തിക്കു കാര്യമില്ലാത്തതാണ് വിനോദം എന്നൂഹിക്കേണ്ടിവ
 രും. വാസ്തവം അങ്ങനെയല്ല. കളിയില്ലാതെ കാര്യമേ ഇല്ല.
 ആകാശം ഒന്നുമില്ലാത്തതാണ്. സൂക്ഷ്മാ നോക്കുന്നതായാൽ
 ഒന്നുമില്ലാത്ത ആകാശമില്ലെങ്കിൽ എല്ലാം ഉള്ള ഭൂമിയും മററു
 ഗ്രഹങ്ങളും എന്നുവേണ്ട ഒന്നുംതന്നെയില്ല.  ആകാശമില്ലെ
 ങ്കിൽ വൃക്ഷങ്ങളും മററും ​എവിടെ വളരും? കെട്ടിടങ്ങൾ എ
 ങ്ങോട്ടുയർത്തും?  മനുഷ്യർ മുതലായ ജീവികളും കല്ലു തുടങ്ങിയ
 ജഡവസ്തുക്കളും എവിടെ കിടക്കും?  ഭൂമിയിലെ ചെറുമണലി
 ന്റെ ഒരു തരിക്കുതന്നേയും ആകാശം കൂടാതെ കഴിയുന്നില്ല.
 മാംസചക്ഷസ്സുകളിലെന്നല്ല വളരെ ശക്തിയുള്ള സൂക്ഷ്മദർശി
 നികളിൽകൂടിതന്നേയും ഗോചരമാകാത്ത മൈക്രോബത്തി
 നും അതിനു വേണ്ടതായ ആകാശം കൂടാതെ കഴിയില്ലല്ലൊ.
 ഇതിനാലാണ് ഇല്ലാത്തതിൽനിന്നു വേണം ഉള്ളതിനെ നാം
 അറിയാൻ എന്നു ഞാൻ പറയുന്നതു്, കളിയും കാര്യത്തിൽ
 ചേരുമെന്നു് ഇതുകൊണ്ടു സിദ്ധിക്കുന്നു.
   ഇനി വെറും കളിയെങ്കിലും പ്രത്യക്ഷമായി ചില കാര്യ
 ങ്ങളുള്ളതും പരോക്ഷമായി മുഴുവൻ കാര്യമായതും ആയ ഏതാ
 നും പാട്ടുകൾക്കുകൂടി ഈ ഗ്രന്ഥത്തിൽ ഞാൻ ഇടംകൊടു
 ക്കന്നു.

 മൂട്ടകടിച്ചല്ലൊ വലിയാനത്തലവൻ ചത്തു
    മുടികിടന്നോരു മുതുകയ്യൻ പറന്നേപോയി
    കാട്ടിൽകിടന്നു രണ്ടെലികൂടിക്കടലുഴുതു
    കാലത്തിളവിത്തു വിതച്ചപ്പോളടയ്ക്കാകാച്ചു
    കായംകുളത്തല്ലോ കടുവായും പുലിയും പെററു
    പത്തും പതിനഞ്ചുപണം പെററ ചെറുനാരങ്ങ
    കൊമ്പൊന്നനങ്ങാതെ പറിച്ചെന്റെ മടിയിലിട്ടു്
    കൊണ്ടക്കൊടുത്തുഞാൽ കുത്തൂരിൽ ചെറുചക്കിക്ക്
                                          അല്ല, ചെറുപെണ്ണിന്നു്












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/174&oldid=164218" എന്ന താളിൽനിന്ന് ശേഖരിച്ചത്