ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൨

ആറ്റിങ്ങൽ റാണിക്കു കപ്പം കൊടുപ്പാൻപോയ അവസരത്തിൽ ഗിഫോർഡിനെയും കൂട്ടുകാരേയും എട്ടുവീട്ടിൽപിള്ളമാരിൽ ചിലർ വധിച്ച വിവരം മലയാളത്തിൽ പല പഴയ പാട്ടുകൾക്കും വിഷയമായിത്തീൎന്നിട്ടുണ്ടു്. അഞ്ചുതെങ്ങിൽ കോട്ടയിലേ വെള്ളക്കാർ നാട്ടുകാരോടു പ്രതികാരം ചെയ്യാൻ തലശ്ശേരിക്കോട്ടയിൽനിന്നു വരുത്തിയ വെള്ളപ്പട രാജദ്രോഹികളെ തിരഞ്ഞു യാത്രയായി. ഈ അവസരത്തിൽ രാജ്ഞി പതിവായി നീരാടുന്ന ആറ്റുകടവുവിട്ടു് വേറൊരു നിൎഭയസ്ഥാനത്തു് സ്നാനത്തിനെഴുന്നള്ളി. രാജ്ഞിയുടെ അംഗരക്ഷകന്മാരായ നായർപ്പടയും അവരിൽ ഉൾപ്പെട്ട ചാവർപ്പടയും അവിടെ നിരന്നുകഴിഞ്ഞു. ഈ വിവരം അടുത്ത ഒരു പൊയ്കയിൽ മുങ്ങിക്കുളിച്ചു മുടി കോതി നിന്ന ഒരു യുവതിയോടു് അവളുടെ കാമുകൻ പറയുന്നു. ആ വിദ്വാൻ ഒരു കുന്നിക്കുരു എടുത്തെറിഞ്ഞു് അവളുടെ ശ്രദ്ധയെ ആകൎഷിച്ചു.

അതിനവൾ:-

     "മുങ്ങിക്കുളിച്ചു മുടികോതിനിന്നപ്പം
    കുന്നിക്കുരുകൊണ്ടെറിയുന്നതാരെന്നെ?"


എന്നുചോദിച്ചു.


അപ്പോൾ അവൻ:-

    "കുന്നിക്കുരുകൊണ്ടെറിയുന്നതു ഞാനാണു് ,
   ഇപ്പഴോ ചോലയിൽ നിന്നു കളിക്കുന്നു?
   മാപാപിപ്പിള്ളമാർ ചതിച്ച ചതികണ്ടു്
   വെള്ളപ്പടവന്നു കേഠാറുമായല്ലൊ.
  ... ... ... ...

   തമ്പ്രാട്ടി നീരാടി യിപ്പോഴെഴുന്നള്ളും
   ചെഞ്ചോലപ്പാടത്തു കൂടെ എഴുന്നള്ളും
   നായർപട പാഞ്ഞണിയിട്ടെഴുന്നള്ളും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/47&oldid=213492" എന്ന താളിൽനിന്ന് ശേഖരിച്ചത്