ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ധർമാത്മജൻതന്നെ പിടിച്ചുകെട്ടി
എന്റെ മുമ്പിൽവെച്ചാൽ മതിയാമല്ലോ
നാഗാർദ്ധ്വജനിർത്ഥമരുൾചെയ്തപ്പോൾ
നാനാരഥികളും കേൾക്കവേ ചൊല്ലി
ജീവനോടുഞാനുമിരുന്നെന്നാകിൽ‌
മോദിച്ചതുസാധീച്ചീടുവാൻ ഞാനും
ഇത്ഥം പറഞ്ഞവൻ പടയുംക്കൂട്ടി
ബദ്ധരോഷമോടു പുറപ്പെട്ടപ്പോൾ
ധർമ്മാത്മജനൊക്കെയറിഞ്ഞുചെന്നു
അംബുജാക്ഷനോടങ്ങരുളിച്ചെയ്തു
പെട്ടെന്നെന്നെ നാഗാദ്ധ്വജന്റെ മുമ്പിൽ
കെട്ടിക്കൊണ്ടുവയ്ക്കാൻ ദ്രോണഗുരുവും
സത്യപരായണാ നീയറിഞ്ഞില്ലേ
അപ്പോളരുൾചെയ്തു മുകുന്ദനല്ലൊ
ഉൾപ്പൂവതിലോരു സങ്കടംവേണ്ടേ
രക്ഷിപ്പതിന്നോളം ഞങ്ങളെല്ലാരും
ബന്ധിപ്പതിന്നാളല്ലിന്നിവരാരും
ഇത്ഥമരുൾചെയ്തു ധർമ്മജനോടു
ഗത്വാചതുരംഗപ്പടയുമായി
ഏറ്റുതമ്മിലതിഘോരമായപ്പോൾ
കാറ്റിന്മകനും ശല്യരുമൊന്നിച്ചു
ഉല്ലാസത്തൊടുപേർ ചെയ്തതുനേരം
എല്ലാവരും കണ്ടു വിസ്മയംപൂണ്ടു
അന്നസ്തമിച്ചർക്കൻ പടയും മാറ്റി
അന്നപ്പോർക്കളത്തിൽ വസിച്ചെല്ലാരും
അത്താഴമൂണു കഴിഞ്ഞശേഷം
സന്നദ്ധനാം ദ്രോണരരുളിചെയ്തു
നന്ദാത്മജനും പാർത്ഥനുമായിട്ടു
ഒന്നിച്ചൊരുമ്പെട്ടിന്നെതിർക്കുന്നാകിൽ
നേർപ്പാനാരാതുള്ളിയുലകത്തിങ്കൽ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/59&oldid=164314" എന്ന താളിൽനിന്ന് ശേഖരിച്ചത്