ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാർത്ഥനോണ്ടുപിമ്പേ വരുമെന്നോർത്തു
ദ്രോണാത്മജനെയ്തങ്ങടുത്താനപ്പോൾ
ബാണഗണം കൊണ്ടങ്ങഴിച്ചാൻ പാർത്ഥൻ
വൻപടകളെല്ലാം സംഭ്രമം പൂണ്ടു
വൻപൻകർണ്ണനുടെ പിമ്പിലായപ്പോൾ
വീർയ്യശൌർയ്യനിധിയാകിയ പാർത്ഥൻ
സൂര്യാത്മജനായ കർണ്ണനോടേറ്റു
പാരം പരസ്പരം പോരുതിനിൽക്കെ
നേരെനിന്ന നാനാജനങ്ങളെല്ലാം
കാൺമാൻകൌതുകംപൂണ്ടോടിനിൽക്കുമ്പോൾ
കർണ്ണാത്മജന്മാരെ കൊന്നിതുപാർത്ഥൻ
കർണ്ണാദികൾതോറ്റു കൈനിലപൂക്കു
ആർണ്ണവത്തിലങ്ങു മറഞ്ഞു സൂര്യൻ
കുരുക്കൾപതിയായ ദുര്യോധനനും
ദുരുവീരനോടു തൊഴുതുണർത്തി
ബന്ധുക്കളാം ഭഗദത്തനാദികൾ
അന്തകന്റെ പൂരംതന്നിലായല്ലോ
കോപം ഭവാനിനിയും വന്നതില്ലല്ലോ
സ്നേഹം ഞങ്ങളിലില്ലായ്കയാലെത്രെ
അപ്പോളരുൾചെയ്തു ദ്രോണഗുരുവും
ഉൾപ്പൂതെളിഞ്ഞെന്നു കേട്ടുകൊണ്ടാലും
വീരനരനായ പാർത്ഥനെക്കാത്തു
നാരായണദെവൻ സാരഥിയായാൻ
ആരുചെന്നു നേരെ ജയിച്ചീടുന്നു
പോരുപൌരുഷം നീ പറഞ്ഞതെല്ലാം
ദൂരെയകറ്റണമവരെയെങ്കിൽ
നേരെവരുന്നോരെ നിഗ്രഹിച്ചീടാം
എങ്കിൽ ത്രികർത്താദിവീരരുംപോയി
ശങ്കകൂടാതെവരെയകറ്റീടേണം
എന്നുകേട്ടവരും നടകൊണ്ടല്ലോ
വെന്നിപ്പറകളും പരകളുമായ്












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/64&oldid=164320" എന്ന താളിൽനിന്ന് ശേഖരിച്ചത്