ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കേട്ടുപാരിനവർ പുറപ്പെട്ടപ്പോൾ
ആർത്താരവം കേട്ടു പങ്കജനേത്രൻ
പാര്ഡത്ഥൻതാനുമായി പുറപ്പെട്ടപ്പോൾ
ശത്രുസൈന്യമോടി ദക്ഷിണദിക്കിൽ
സവ്യസാചിയും പിൻതുടർന്നുനിന്നു
പാർത്ഥൻദൂരെയായതോർത്തുടൻദ്രോണർ
ആസ്ഥയോടു പത്മവ്യൂഹവും കൂട്ടി
നിർത്തിവൻപടകളിളക്കിക്കൂടാ
താർത്തനേരമോർത്തു ധർമ്മജൻതാനും
പാർത്ഥാത്മജൻതന്നെ വിളിച്ചുചൊല്ലി
പോരാപോരിനിവനോടിവരാരും
നാരായണൻ നരവൈരിവൈകുണ്ഠൻ
തന്റെമരുമകനാകയുമൊണ്ട്
പാർത്ഥനുടെ പുത്രനാകയുമുണ്ട്
പാർത്താലവൻതന്നെ മതിയാമല്ലോ
അഭിലാഷമങ്ങിർത്ഥം നിനച്ചുകൊണ്ട്
അഭിമന്യുവിനോടങ്ങരുളിച്ചെയ്തു
വീരാ കുമാരാ മാരനുനേരായ
ധീരാസുകുമാരാ സുന്ദരാംഗകേൾ
പോരിനിവർനമ്മേവിളിക്കുന്നല്ലോ
പോരായ്മയുണ്ടുണ്ണീനമുക്കുപാർത്താൽ
ദൂരെപോയിനിനിന്റെതാതനാംപാർത്ഥൻ
കൂടെപ്പോയിതല്ലോമാധവൻകൃഷ്ണൻ
നീയല്ലാതെകണ്ടില്ലാരെയുമിപ്പോൾ
പാർത്ഥൻതുല്യനല്ലോനീയുമിന്നോർത്താൽ
ആർത്തുനേർത്തവരെജയിക്കവേഗം
ഇത്ഥമരുൾചെയ്തു ധർമ്മജൻതാനും
പാർത്ഥാത്മജൻതാണുതൊഴുതുണർത്തി
ഊറ്റമേറ്റമുള്ളമാറ്റലരോടു
ഏറ്റുമാറ്റലരെമാറ്റുവാനിന്നു
ഊറ്റമില്ലബാലനാമെനിക്കിന്നു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/65&oldid=164321" എന്ന താളിൽനിന്ന് ശേഖരിച്ചത്