ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാർത്ഥാത്മജനിത്ഥമരുൾചെയ്തപ്പോൾ
പാർത്ഥിവനാം ധർമ്മാത്മജനും ചൊന്നാൻ
ഭീമൻപോരുമമല്ലൊതുണയായിട്ടു
കൂടെപ്പോരുമല്ലൊകേകയൻമാരും
മറ്റുമുള്ളപടനായകന്മാരും
വീരനായഘടോല്കചനുംപോരും
മറ്റുചതുരംഗപ്പടയുംപോരും
പോരിൽസുമന്ത്രരുംനടത്തുംതേരും
പോരിൽജയിച്ചിങ്ങുവരികവേഗം
ധർമ്മാത്മജനിത്ഥമരുൾചെയ്തപ്പോൾ
ധീരനാകുമഭിമന്യുവും ചൊന്നാൻ
സൂതനാകിയോരു സുമന്ത്രൻ താനും
അധികബാലനല്ലൊ നീയുമിന്നോർത്താൽ
ആനക്കൊമ്പരല്ലോ നൂറ്റുവർഗ്ഗകൂട്ടം
സേനാപതിയല്ലോ കർണ്ണനാം വീരൻ
അത്രയല്ലോ ദ്രോണഗുരുവും പിന്നെ
കർണ്ണൻകൃപരു ഭോജരും മറ്റുള്ള
പൊണ്ണന്മാരേടെറ്റു പിണങ്ങുന്നേരം
പോരിലിളിച്ചെന്നാലരചർക്കെല്ലാം
പോരായ്മയുണ്ടുണ്ണി കൃഷ്ണനുമേറ്റം
കേൾക്കസാരഥേ ഞാൻ ബാലനെന്നാലും
ശക്രാത്മജനന്റെ താതനാകുന്നു
അമ്മാവനാകുന്നു മുകുന്ദനെന്റെ
അണ്ണൻഘടോല്കചനെന്നറിഞ്ഞാലും
പോരാപോരിനു ഞാനെങ്കിലുമെന്റെ
പ്രാണൻകളവാൻഞാൻ മതിയല്ലോ
പിന്നെയവരെക്കൊന്നപ്പഴിമീളാൻ
എന്നെപ്പറ്റിയവരുണ്ടറിഞ്ഞാലും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/66&oldid=164322" എന്ന താളിൽനിന്ന് ശേഖരിച്ചത്