ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൬ പോരിനായിട്ടൂ നിങ്ങൾ പോയിവരിക"

ദാരികപുരത്തു ചെന്നു നിന്നുംകൊണ്ടു്

അറകൂലവിളിയൊന്നു വിളിക്കുന്നൊണ്ടു്

ഉച്ചപന്തമോ എരിച്ചുവിടുന്നതൊണ്ടു്

ദാരികപുരമൊന്നു കുലുങ്ങുന്നൊണ്ടു്

ദാരികനുമൊന്നു വിറയ്ക്കുന്നൊണ്ടു്.

"കൈലാസത്തു കള്ളനിരുന്നുംകൊണ്ടു്

കള്ളിയെ തോററിയിങ്ങു വിട്ടുവല്ലൊ;

പോരിനായ് ഞാനുമിന്നു പോയില്ലെങ്കിൽ

മാനക്കേടാണതിനാൽ പോകാം പോകാം

പക്കച്ചൊല്ലുമോ നമുക്കുണ്ടാമല്ലോ"

പകൽവരയ്കും നമുക്കിങ്ങുണ്ടാമല്ലൊ"

ഇങ്ങനെയുറച്ചുംകൊണ്ടുടനേ ചാടി

തിടീനെന്നങ്ങെണിച്ചിട്ടൊന്നലറികൊണ്ടു്

അന്നേരമോ മുടി ദാരികനു്

പൂന്തോട്ടത്തിലോ കരകേറിയതോ

ദാരികന്റെ നല്ലതോരു പെരുമ്പടമാരേ

ഒന്നുപോലേ വിളിച്ചവനോ കൂട്ടിയതോ.

തേരുനടത്തി അവന്റെ പടനടത്തി

പടകുന്നത്തോ ചെന്നു നിന്നുംകൊണ്ടു്:-

ആരെടി കള്ളി എന്റെ വനത്തകത്തു്

വന്നു പോരിനു നിന്നു വിളിക്കുന്നതു?

ഞാനിന്നെടാ കള്ളാ ദാരികനെ,

നിന്റേ കൂടെകടുപട പോരിന്നായി.

ദാരികന്റെ നല്ലതൊരു പെരുമ്പടമാരും

മാതാവുമായി പ്പോരിന്നിറങ്ങിയല്ലൊ

ദാരികന്റെ നല്ലതോരു പെരുമ്പടമാരു്

ശരംകൊണ്ടു മാതാവിനു സഹിക്കരുതു്

ദാരികന്റെ നല്ലതോരു പെരുമ്പടമാര്

ഓരായിരമങ്ങു കൊല്ലുമ്പോഴ്

ഒരായിരമവൻ തോററുമതു്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/81&oldid=164339" എന്ന താളിൽനിന്ന് ശേഖരിച്ചത്