ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൬

ദാരികൻ തലകൊണ്ടമ്മ മുടുകിയപ്പം

മേതാളിതന്റെ വായ് നാറ്റംകൊണ്ടു

അമ്മയ്ക്കൊട്ടുമങ്ങോട്ടടുക്കരുതു്

മാതാവെഴുന്നെള്ളിച്ചെല്ലുന്നതൊ

മതയാന കൊമ്പനാനപുഴുകുന്നതൊ

മേതാളിക്കുകൊണ്ടുകൊടുക്കുന്നതൊ ​​​

ഈരാറ്റിന്റെയോനല്ല പാഴ്കരയ്ക്കു

പല്ലടയ്ക്കുകുത്തി കുലുകുകഴിഞ്ഞു്

കളിച്ചുംകൊണ്ടോടിയിങ്ങുവന്നതോ

ദാരികൻകഴുത്തിനെ എടുത്തുംകൊണ്ടു്

മേതാളംകഴുത്തിലോ ഏറുന്നതൊ

കേട്ടാലുമോ അമ്മ മാതാവേ

ഏതുവഴിക്കിന്നി പോകണമോ

ശ്രീകൈലാസംനോക്കി പോകവേണം

ദാരികൻ വാണിരുന്ന പെരുങ്കാടുമോ

നമുക്കിന്നാവഴിതന്നെ പോകവേണം

വനത്തിലെത്തിയപ്പോൾ വനമുറയാൾ

വന്നുമാതാവിനെയും ചെറുക്കുന്നതൊ

എന്തെന്തെടി വനമുറയാളേനീ

ഇന്നുവന്നുനമ്മെ ചെറുക്കുന്നതു്

കേൾക്കയെല്ലൊ എന്റെ മാതാവേനീ

ദാരികനെവെട്ടികൊന്നതുപോലെ

അടിയനേയും വെട്ടിക്കൊല്ലേണമേ

കേട്ടാലുമോ എന്റെ വനമുറയാളെ

ഇത്രനാളും നീയൊ വനമുറയാളു്

ഇന്നുതൊട്ടു ഇന്നി എന്നേയ്ക്കുമേ

കാട്ടകംവാഴുന്ന വനമൂർത്തിയാൾ

ചെറുകരവാഴുന്ന മാനുഷരു്

നേർച്ചയുംവഴിപാടും തരുവാരതൊ

നേർച്ചയുംവഴിപാടും പറ്റിക്കൊണ്ടു്

അവർക്കുകുലതൈവമായിരുന്നുകൊൾക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/91&oldid=164350" എന്ന താളിൽനിന്ന് ശേഖരിച്ചത്