ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൯

അന്നേരമോഅങ്ങു വിളിക്കുന്നതൊ

കണ്ടാകർണ്ണനെയവിടെ വിളിക്കുന്നതൊ

കണ്ടാകർണ്ണനുവിത്തു കൊടുത്തുവല്ലൊ

കല്ലൂരിയുംനല്ല പാലുരിവിത്തും ​​ എളവിത്തുമോ ഇന്നു തരണമെന്നു

വസൂരിമാലയൊന്നു കൊടുത്തുവല്ലൊ

കേൾക്കയല്ലൊ എന്റെ നല്ലച്ചനു്

എനിക്കിരുപ്പാൻ തിരുനെലംതരണം

പോർമുളളും പെരമ്പോടു തേവനപ്പോൾ

പൂമളം എന്ന വനത്തകത്തെ

പൊ൯മകൾക്കുദാനം കൊടുത്തുവല്ലൊ

അവിടേ കോവിലുകൾ തീർത്തുകൊൾക

ചെറുകരവാഴുന്ന മാനുഷരു്

നേച്ചയും വഴിപാടും നിനക്കുതരും

നേർച്ചയും വഴിപാടും പറ്റിക്കൊണ്ടു്

അവരുടെ പരതൈവമായിരുന്നുകൊൾക

... ... ... ...... ... ... ...


                   'തോറ്റമ്പാട്ട്'

തെക്കൻദിക്കിലേ ഭദ്രകാളിക്ഷേത്രങ്ങളിൽ പാടിവരുന്ന

തോറ്റൻപാട്ടു് , പഴയകാലത്തെ വീരപുരുഷരോധനാസക്തി

യേ കാണിക്കുന്ന ഒരു പ്രമാണമാണ്. അക്കാലത്തെ ചില

തൊഴിലാളികളുടെ കളളങ്ങളും കൌശലങ്ങളും ചതിയിലുളള ചാ

തുർയ്യങ്ങളും ദേശവാഴികൾ അവർക്കനുകൂലമായി ചെയതുപോന്ന

കടുങ്കൈകളും എന്നുവേണ്ട ജനങ്ങളുടെ ഇടയിലുണ്ടായിരുന്ന

പല നടപടികളും ഈ പാട്ടിൽ സരസമായി വർണ്ണിച്ചിരിക്കു

ന്നു. തമിഴ്ഭാഷയിലേ ചിലപ്പതികാരം എന്ന പ്രസിദ്ധഗ്ര

ന്ഥത്തിലെ കഥയാണു് തോറ്റമ്പാട്ടിൽ വിവരിക്കുന്നതു്. ഈ

കഥതന്നെയാണു് തമിഴ് നാടകക്കാർ "അങ്കുമിങ്കും അമൈത്തി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/94&oldid=164353" എന്ന താളിൽനിന്ന് ശേഖരിച്ചത്