ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സാഹിത്യം 106

ഉഷ്ട്രകണ്ടക ഭോജനന്യായം ഒട്ടകം വളരെ പ്രയാസപ്പെട്ടു മുള്ളു തിന്നുന്നു. അതുകൊണ്ട് ഫലമോ വളരെ സ്വല്പം. ഉപയോഗത്തിന്റെ സന്ദർഭം സ്പഷ്ടം.

കദംബഗോളകന്യായം കടമ്പുമരത്തിന്മേൽ എല്ലാ ഭാഗത്തും ഒപ്പമാണ് പൂവുണ്ടാകുന്നത് . ഒരുമിച്ചേ ഉണ്ടാവൂള്ളു എന്ന സംഗതികളിൽ ഈ ന്യായം പ്രവർത്തിക്കുന്നു.

കരകങ്കണന്യായം കങ്കണ മെന്നതിന്നുതന്നെ കൈവള എന്നർത്ഥമുണ്ടായിരിയ്ക്കെ കരകങ്കണം എന്ന് പ്രയോഗിയ്ക്കുന്നതുകൊണ്ട് കയ്യിന്മേൽ കിടക്കുന്ന കൈവള എന്നർത്ഥം കാണിയ്ക്കുന്നു. ഈ പ്രയോഗം പ്രായേണ ബോധവിഷയത്തിലായിരിയ്ക്കും.

കാകോക്ഷി ന്യായംകാക്കയ്ക്ക് രണ്ടു കണ്ണിന്നും കൂടി ദൃഷ്ടി ഒന്നേ ഉള്ളൂ. അതിനെ ആവശ്യം പോലെ ഓരോ പുറത്തെ ചക്ഷുർഗ്ഗോളത്തിലേയ്ക്കാക്കുന്നു. ഒരു പുറം കാണുംമ്പോൾ മറ്റെപ്പുറം കാണില്ല. അപ്രകാരം ഒരു വസ്തു ആവശ്യംപോലെ മറ്റു രണ്ടു പദാർത്ഥങ്ങളിലും ചേരുന്നുവെന്നു കാണിയ്ക്കുന്നതിൽ ഈ ന്യായം പ്രവർത്തിയ്ക്കുന്നു. മദ്ധ്യമണി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mjayas എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/113&oldid=213048" എന്ന താളിൽനിന്ന് ശേഖരിച്ചത്