ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഞ്ഞുകേട്ടാൽ സഹിയ്ക്കയില്ലെന്നു മാത്രമല്ലാ, ‘ഒന്നരക്കവി’യെന്നു പറയേണ്ടതാണെന്നു വാദിയ്ക്കയും കൂടിച്ചെയ്തേക്കാം. പക്ഷെ അദ്ദേഹത്തിന്റെ കൂട്ടുകാരായിരുന്ന മററുള്ളവരെല്ലാം സംസ്കൃതകവികളും അദ്ദേഹം മാത്രമൊരു ഭാഷാകവിയുമാണെന്നും, അക്കാലത്ത് എന്നല്ല ഇന്നും സംസ്കൃതവും ഭാഷയും തമ്മിൽ താരതമ്യപ്പെടുത്തി നോക്കുമ്പോൾ ഒന്നുക്ക് അരയാവാൻ പോലും ഭാഷയ്ക്കു യോഗ്യതയില്ലെന്നും ഉള്ള തത്വം വിചാരിച്ചാൽ അദ്ദേഹത്തിന്ന് അവർ അരക്കവിയെന്നുള്ള പേർ കൊടുത്തതിന്ന് ഒന്നരക്കവിയെന്ന പേരിനേക്കാൾ അധികം വിലയുണ്ടെന്നാണ് വിചാരിയ്ക്കേണ്ടത്. അക്കാലത്തു മലയാളികളായ പണ്ഡിതന്മാൎക്കുതന്നെ ഭാഷാകവിതയിൽ ഇങ്ങിനെ വിപ്രതിപത്തിയുണ്ടായിരുന്നതോൎക്കുമ്പോൾ കേവലം ഒരു പരദേശിയായ ഉദ്ദണ്ഡശാസ്ത്രികൾക്കു ഭാഷാകവികളെപ്പററി അനാദരം തോന്നിയതിൽ അത്ഭുതം ഉണ്ടോ? ഒരിയ്ക്കൽ സാമൂതിരിപ്പാട്ടിലെ മുമ്പിൽവെച്ച് ഒരു ഭാഷാകവിതാപ്രസംഗത്തിൽ ഭാഷാകവികളെക്കുറിച്ചു പരിഹാസമായി ശാസ്ത്രികൾ

'ഭാഷാകവിനിവഹോയം
ദോഷാകരവദ്വിജാതിഭുവനതലേ
പ്രായേണവൃത്തഹീനഃ
സൂൎയ്യകലാകവിരസ്തഗോപ്രസരം'






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/39&oldid=164411" എന്ന താളിൽനിന്ന് ശേഖരിച്ചത്