ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്കും മററുള്ള സദസ്യന്മാൎക്കും സാമൂതിരിപ്പാട്ടിലേയ്ക്കും കൃഷ്ണഗാഥ വായിച്ചു കേട്ടപ്പോൾ ഉണ്ടായ രസം അപരിമിതമായിരിയ്ക്കും നിശ്ചയംതന്നെ എന്നിട്ടും ആ പതിനെട്ടു കവികളിൽ ചിലൎക്കെങ്കിലും നമ്മുടെ അരക്കവിയെ പിന്തുടർന്നു മലയാളഭാഷയെ ഒന്നനുഗ്രഹിപ്പാൻ തോന്നാഞ്ഞതു കേവലം ഭാഷയുടെ കാലദോഷമെന്നല്ലാതെ മറെറാന്നും പറവാൻ കാണുന്നില്ല.

മലയാളഭാഷ

അടുത്ത ചില കാലങ്ങളായിട്ടു മലയാള ഭാഷയ്ക്കു പല മാററങ്ങളും അതിവേഗത്തിൽ തുടരെത്തുടരെ വന്നുകൊണ്ടിരിയ്ക്കുന്നുണ്ടെന്നു ഭാഷാഭിമാനികൾക്കു പരക്കെ അറിയാവുന്നൊരു സംഗതിയാണ്. എന്നാൽ ഇപ്പോൾ അഭിവൃദ്ധി എന്നു വിചാരിച്ചു വരുന്നതു മുഴുവനും വാസ്തവത്തിൽ അഭിവൃദ്ധിയാണോ എന്നും ന്യൂനതകൾ എന്നുവച്ചു തള്ളിക്കളയുന്നതു മുഴുവനും ന്യൂനതകളാണോ എന്നും പരിഷ്കരണമാൎഗ്ഗങ്ങൾ വല്ലതും കാടുകെട്ടിക്കിടക്കുന്നുണ്ടോ എന്നും ഈ ഭാഷാപോഷണത്തിരക്കിൽ കക്ഷിപിടിയ്ക്കാതെ ക്ഷമയോടുകൂടി ആലോചിച്ചു നോക്കുന്നവർ വള




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/41&oldid=164414" എന്ന താളിൽനിന്ന് ശേഖരിച്ചത്