ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മലയാളഭാഷ 39

ണത്തിന്നുള്ള കലവറസ്സാമാനം എന്നൎത്ഥത്തിലുള്ള 'മിലിറററി പ്രൊവിഷൻസ്' മുതലായ വാക്കുകൾക്കു തക്കതായി 'കൊററും കോളും' എന്നു തുടങ്ങിയുള്ള മററു പദങ്ങളും ഇക്കാലത്ത് ഏറെ നടപ്പില്ലാതായിത്തീൎന്നിരിയ്ക്കുന്നു.

വെൽവുതാക, വല്ലേൻ, പുണൎന്നുതാവൂ, കാണ്മനോ, താരാനോ, വാരായുമോ മുതലായി പ്രാൎത്ഥന, ഉൽകടേച്ഛ തുടങ്ങിയ ഭാവവിശേഷങ്ങളെ കാണിയ്ക്കുന്ന ക്രിയാപദങ്ങളും, അല്ലീ, വല്ലീ, ആയോ മുതലായ സാഭിലാഷപ്രശ്നത്തിന്റെ രൂപഭേദങ്ങളും, ചെണ്ടാർ,[1] വെണ്ടാർ[2], വെന്നിക്കൊടി[3], ഈററില്ലം, മാറെറാലി, പുടപുഴക്കം മുതലായ യൌഗികശബ്ദങ്ങളും, മറുവൽ[4], കൊട[5] മുതലായ നാമവിശേഷങ്ങളും തള്ളിക്കളയുന്നതുകൊണ്ടല്ലേ കയ്യിലുള്ളതു കളഞ്ഞു കടം വാങ്ങേണ്ടിവരുന്നത്! പരിചൊട്, അഴകോട്, വിരവൊട്, നലമൊട്, വടിവൊട്, തരമൊട്, തിറമൊട്, ചിതമൊട് ഈ വക സാൎത്ഥകപദങ്ങൾ അസ്ഥാനത്തിലുപയോഗിച്ചു നിരൎത്ഥകങ്ങളായിത്തീൎന്നു പാദപൂരണത്തിന്നു മാത്രമായി ശേഷിച്ചിരിയ്ക്കുന്നു. ഈ സ്ഥാനഭ്രംശം നിമിത്തം ഒരു കാലത്തു നല്ല സ്ഥിതി

  1. ബന്ധു
  2. ശത്രു
  3. ജയക്കൊടി
  4. പുഞ്ചിരി
  5. ദാനം





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/46&oldid=164419" എന്ന താളിൽനിന്ന് ശേഖരിച്ചത്