ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്വയമേവ വരുന്നതല്ല. 'എം. ഒ. പാൎത്ഥസാരഥി അയ്യങ്കാരുടെ അഗ്രാസനത്തിന്റെ ചോട്ടിൽ ഒരു പ്ലേഗ് സഭകൂടു'ന്നതു നല്ല ഭാഷയല്ല. 'അടക്കും ആചാരവും നീതിയും നിലയും കുലഭേദവും മൎയ്യാദയും എച്ചിലും വീൾപും തീണ്ടലും കുളിയും കുഴിവരഞ്ഞു നീർകോരുവാനും കലം വരഞ്ഞു വെച്ചുണ്മാനും അവരവൎക്ക് ഓരോ പ്രവൃത്തികളും ആചാരങ്ങളും ഭാഷകളും വേഷങ്ങളും അതാതു കുലത്തിന്നു തക്കവണ്ണം കല്പിച്ചിരിപ്പൂ' എന്ന് ആചാൎയ്യസ്വാമികൾ വിധിച്ചിട്ടുള്ളതിന്നു വിരോധമായി ഭാഷകളും വേഷങ്ങളും, കാലവും കോലവും നോക്കാതെ അനാവശ്യമായി മാററി മറിച്ച് ഏച്ചുകൂട്ടുന്നതു വഴിപോലെ ആലോചിച്ചു വേണ്ട ഒരു സംഗതിയാണ്. 'നെടുങ്ങാട്ടു പടനായരുമായി ഏററിടച്ചിലുണ്ടായാൽ മാങ്ങല്ലൂരു മാടിന്മേൽ വില്ലു കുത്തി കേരളമൊട്ടുക്ക് അഞ്ചുകണ്ണ് ഉറപ്പിയ്ക്കണം.' എന്ന് ഒരു ഗ്രന്ഥവരിയിൽ കാണുന്നുണ്ട്. ആ സ്ഥിതിയ്ക്കു നാട്ടുഭാഷയും നഗരഭാഷയും തമ്മിൽ ഏററിടച്ചലുണ്ടായാൽ ഒരു കണ്ണെങ്കിലും വേണ്ടെന്നുവരുമോ? വില്ലു കുത്തേണ്ടത് ഏതു മാടിന്മേലാണെന്നു മാത്രമേ ആലോചിയ്ക്കേണ്ടതുള്ളു. കേരളഭാഷലോകത്തിൽ കലാപം കൊഴുത്തുതുടങ്ങി. ഗദ്യപദ്യപ്രവാഹങ്ങൾ കലങ്ങിവശായി.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/51&oldid=164425" എന്ന താളിൽനിന്ന് ശേഖരിച്ചത്