ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടു സ്വരങ്ങൾ കൂടുമ്പോൾ നടുവിൽ യകാരം വരും. ഉദാഹരണം - വാടാ + അത് = വാടായത്(അതു വാടില്ല), സീതയത്1(൧) തച്ഛബ്ദാൎത്ഥത്തിലും ഇദം ശബ്ദാൎത്ഥത്തിലും ഉപയോഗിയ്ക്കുന്ന അ, ഇ എന്ന സ്വരങ്ങളാണു മുമ്പിലുത്തേതെങ്കിൽ വകാരമാണു വരിക; അതിന്നു ദ്വിത്വവും വന്നേക്കാം. ഉം_ അ + അഴക് = അവഴക്, അവ്വഴക്, ഇ + അഴക് = ഇവഴക്, ഇവ്വഴക്. (൨) ഉ, ഊ, ഓ ഇവയ്ക്കുമേൽ സ്വരം വരുമ്പോൾ നിയമേന വകാരമേ വരുള്ളു. ഉം_ വടു + എൻറ = വടുവെൻറ, കാണ്മൂ + അത് = കാണ്മൂവത്, പോവുതോ + എൻറവാറേ = പോവുതോവെൻറവാറേ (പോകുമോ എന്നിരിക്കെ) (൩) സ്വരം പരമായാൽ സംവൃതവും സംവൃതവിവൃതവും ലോപിയ്ക്കും. ഉം_ പോകിൻറുത് + അല്ലൊ = പോകിൻറുതല്ലൊ (പോകുന്നിതല്ലോ)2


'_ ഈ അടയാളം കേവലവ്യഞ്ജനത്തെ കാണിയ്ക്കുവാൻ ഉപയോഗിച്ചിരിയ്ക്കുന്നു

1. പ്രാകൃതത്തിലും മഹഉണ എന്ന ദിക്കിൽ മഹയുണ (മമ പുനഃ) എന്നതു പോലെയാണുച്ചാരണം. ഉച്ചാരണ സൌകൎയ്യമാണല്ലൊ സന്ധികാൎയ്യബീജം.

2. സംവൃതസ്വരം ഗജഃ, മനഃ എന്നു മുതലായ അനേകം സംസ്കൃതവാക്കുകളിലും ഗകാരദകാരങ്ങളോടു ചേൎന്നുച്ചരിയ്ക്കുന്നുണ്ട്, 'അ അഃ എന്ന പാണിനിസൂത്രംകൊണ്ടു വിധിച്ചിട്ടുമുണ്ട്,





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/55&oldid=213055" എന്ന താളിൽനിന്ന് ശേഖരിച്ചത്