ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

72 സാഹിത്യം

സദ്യ മുതലായവ ലോകമര്യാദയ്ക്കു വിരോധമായിട്ടുള്ള താകകൊണ്ടു പ്രകൃതമാസികയുടെ തിരനോട്ടത്തിങ്കൽ കുറച്ചുവല്ല വിദ്യ എടുക്കാഞ്ഞാലും അത്ര ഉചിതമായ യിരിയ്ക്കുയില്ല.

ഹാസ്യകാരിയായ വിദൂഷകനും വീരരസപ്രധാനാ നിയായ നായകനും, വിദ്വിജിഹ്വനും ദശമുഖനും രംഗവാസികളായ ജനങ്ങൾക്കു രസത്തെ ജനിപ്പിക്കുന്നുണ്ട്. അതുപോലെ മാസികാവിഷയത്തിലും കാടാകട്ടെ കാര്യമാകട്ടെ വല്ലതും എഴുതുകൂട്ടിയാൽ വായിച്ചു രസിപ്പാനുണ്ടാകുമെന്നു വന്നാൽ പത്രാധിപസ്ഥാനം അനായാസേന വഹിയ്ക്കാമായിരുന്നു. പക്ഷേ ജനങ്ങൾക്കു ഗുണദോഷപരിജ്ഞാനവും ഭാ ഷയ്ക്കു പരിഷ്കാരവും വർദ്ധിച്ചുവരുന്ന ഇക്കാലത്ത് ഈ വക മനോരാജ്യങ്ങൾക്കേ അവകാശമില്ല. അഥവാ, ഇങ്ങിനെയുള്ള ദുരാഗ്രഹം ഫലവത്തായാൽതന്നെ ഉദ്ദേശസിദ്ധിയ്ക്കു പ്രതികൂലമായിട്ടുള്ളതാകകൊണ്ടു സ്വീകാരയോഗ്യവുമല്ല. എന്നാൽ പത്രാധിപരുടെ ജോലിസുഗമമാക്കുവാൻ ഒരു മാർഗ്ഗമുണ്ട്. അതായ തു സ്വഭാഷാഭിവൃദ്ധിയിങ്കൽ തല്പരന്മാരായ പണ്ഡി തന്മാരുടെ സ്വാർത്ഥപരമല്ലാത്ത സഹായമാണ്. ഇ ത് ഏതൊരു കാലത്താണ് ദുർല്ലഭമല്ലാതാകുന്നത് അ ന്നു മലയാലഭാഷയ്ക്കു ശുക്രദശയായി എന്നു പറയാം.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/79&oldid=213058" എന്ന താളിൽനിന്ന് ശേഖരിച്ചത്