ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിറയ്ക്കുന്നതിൽ എന്തനൌചിത്യമാണുള്ളതെന്നു ഞങ്ങൾക്കു മനസ്സിലാവുന്നില്ല.

'മലയാളഭാഷയുടെ താൽക്കലികസ്ഥിതി' എന്ന സമ്മാനലേഖനം സംബന്ധിച്ച് ഒരു ഉപന്യാസം മാത്രമെ ഞങ്ങൾക്കു കിട്ടീട്ടുള്ളു. ഇതോൎക്കുമ്പോൾ മലയാളത്തിൽ ഉപന്യാസമെഴുതി സമ്മാനം വാങ്ങുന്നതിൽ അവമാനമോ അദൃഷ്ടമോ ഉണ്ടായിരിയ്ക്കാമെന്നുകൂടി ശങ്കിയ്ക്കേണ്ടിയിരിയ്ക്കുന്നു. ഇതെങ്ങിനെയിരുന്നാലും ഉപന്യാസകനായ സി. ഡി. ഡേവിഡ് അവർകളുടെ പേരിൽ ഞങ്ങൾക്കുള്ള കൃതജ്ഞതയ്ക്കു ഹാനി വരുന്നതല്ല. മിഥുനത്തിലെ പുസ്തകത്തിൽ സംഭാവനോപന്യാസത്തിന്നു വേറെ ഒരു വിഷയം കൂടി കൊടുത്തിട്ടുള്ളതു പ്രഥമവിഷയത്തിന്റെ പിൻഗാമിയായിത്തീരാതിരുന്നാൽ അല്പമെങ്കിലും സമാധാനമുണ്ട്.

അപരിചിതനായ ഒരുവൻ ഒരു ജനസംഘത്തിൽ പ്രവേശിച്ച് അവരുടെ ദൃഷ്ടികൾക്കു പാത്രമായിത്തീരുമ്പോൾ ഓരോരുത്തർ അവരവരുടെ സരസ്വതീവിലാസംപോലെ അവനെ സ്തുതിയ്ക്കുവാനും ദുഷിയ്ക്കുവാനും തുടങ്ങുന്നതു ലോകസ്വഭാവമാണ്. ഇങ്ങിനെ പ്രസംഗിച്ചുകൊണ്ടിരിയ്ക്കുന്നതിന്നിടയ്ക്ക് കേട്ടുകേൾപ്പിച്ച് ഈ ആൾ ഒരു പ്രസിദ്ധപുരുഷനാണെന്നു പരക്കെ അറിവാൻസംഗതിവരുമ്പോൾ ആദ്യം





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/85&oldid=164462" എന്ന താളിൽനിന്ന് ശേഖരിച്ചത്