ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യഥാർത്ഥകവിത 63

 വുന്നതാണെന്നാകുന്നു ഈ അഭിപ്രായത്തിന്റെ തത്വം.
      കവിതയുടെ പ്രധാനഗുണങ്ങളിൽ മറ്റൊന്ന് , കവി മനസ്സിനുവിരോധമായി ഒന്നും പറയാതെ നിഷ്കപടതയോടെ ഇരിക്കുന്നതാണെന്ന് 'കാർലൈൽ' സിദ്ധാന്തിച്ചിരിക്കുന്നു."നിങ്ങൾ പറയുന്നത് വിശ്വസിക്കണമെങ്കിൽ വാസ്തവം പറയൂ"എന്നാണദ്ദേഹം കവികളോടുപേശിക്കുന്നത്. മനുഷ്യരുടെ മനോവൃത്തികൾ തമ്മിൽ ഏതാണ്ടു യോജിപ്പുള്ളതുകൊണ്ട്,ഒരു കവി, താൻ വാസ്തവമായി വിശ്വസിക്കുന്ന സംഗ

തികളെ ലേശവും അതിശയോക്തികൂടാതെ പറയുകയാണങ്കിൽ അവ കേൾക്കുവാനും വിശ്വസിക്കുവാനും ധാരാളം ആളുകൾ ഉണ്ടാകും.

  പ്രകൃതിയെ ആദരിക്കുന്നതിനും,പ്രകൃതിയിൽ കാണുന്നതു ലേശവും പൊടിപ്പും തൊങ്ങലും കൂട്ടാതെ വിസ്തരിക്കുന്ന

തും യഥാർത്ഥകവിധർമ്മങ്ങളിൽ ഒന്നാണ്.ദിവസം പ്രതി കാണുന്ന പക്ഷിമൃഗാതികളെയും വൃക്ഷലതാധികളെയും കണ്ടറിഞ്ഞ്,അവയെ യഥാർത്ഥകവി സ്നേഹിക്കുന്നു. മനുഷ്യരെ സ്നേഹിക്കാത്തവർ കവിതയെഴുതുവാൻ പുറപ്പെടരുത് .മനുഷ്യവർഗത്തെ സ്നേഹിക്കുവാൻ പഠിച്ചിട്ടുള്ള കവികൾ പലരും മിക്കസംഗതികളിലും മാതൃകവികളോടടുത്തുവന്നിട്ടുണ്ട്. താൻ പ്രതിപാദിക്കുവാൻ വിചാരിക്കുന്ന വിഷയത്തിൽ വിശ്വാസവും സ്ഥായിയും ഉണ്ടായിരിക്കുന്നതു യഥാർത്ഥ കവിയുടെ ലക്ഷണമാകുന്നു. വിശ്വാസവും സ്നേഹവും ജനിച്ചാൽ ,അതിശയോക്തിയുടെ സഹായം കൂടാതെ തന്നെ അതിന്റെ വാസ്തവങ്ങളെ പരസ്യമാക്കു വാനും അനുമോദനമോ അനുകമ്പയോ വേണ്ടിവരുന്ന സംഗതികളിൽ വായനക്കാരിലും ആവികാരങ്ങൾ ജനി പ്പിക്കുന്നതിനും യഥാർത്ഥ കവിക്കു പ്രയാസമില്ല.ഇതിനുദാഹരണമായി കാർലൈൽ ബറൻസിന്റെ കവിതകളെ എടുത്തുകാണിക്കുന്നു. ബറൻസിനു നാട്ടുപ്രദേശങ്ങളിലുള്ള മുണ്ടെലികളേയോ പരുക്കേറ്റിട്ടുള്ള ഒരു വെറും മുയലിനെയോ പറ്റി കവിതയെഴുതി വായനക്കാരിൽ ആർദ്രത ജനിപ്പിക്കുവാൻ ലേശം പോലും പ്രയാസമുണ്ടായിരുന്നില്ല. ഇതിനുകാരണം, ആ കവി പുംഗവന് ആ വക ജീവികളിലുള്ള കളങ്കരഹിതമായ സ്നേഹം തന്നെയാണ്.

  കവിതയിൽ വാസ്തവം മാത്രേ ഉണ്ടാകുവാൻ പാടുള്ളു എന്നു നിഷ്കർഷയുള്ള കവികൾ , തങ്ങൾക്കു നല്ല പരിചയമുള്ള സ്ഥലങ്ങളേയോ വസ്തുക്കളേയോ കാഴ്ചകളേയോ മാത്രം വിസ്മരിക്കുവാൻ പുറപ്പെട്ടാൽ നന്ന്.

ബറൻസും വേർഡ്സ് വർത്തും ഇംഗ്ലീഷു കവികളുടെ കൂട്ടത്തിൽ പ്രമാണികളാകാനുള്ള പ്രധാനകാരണം ഇതു തന്നെയാണ്. തെറ്റായ സങ്കല്പവും ഉദ്ദേശവും കവിതയുടെ ഗുണത്തിനു ഹാനികരമാകുന്നു.പരിചയമുള്ള വിഷയങ്ങളെപ്പറ്റി പറയുമ്പോൾ മനസ്സമാധാനത്തോടും സ്വാതന്ത്ര്യത്തോടും കൂടിയാണ് കവിതന്റെ ജോലിയിൽ പ്രവേശിക്കുന്നത്. അതിനാൽ അയാൾക്കു വലിയ പരാജയമൊന്നും വരുവാൻ മാർഗ്ഗമില്ല .താൻ നല്ലവണ്ണം കണ്ടറിഞ്ഞിട്ടുളള വസ്തുക്കളെപ്പറ്റി കവിതയെഴുതുന്നത് , അതിലുള്ള രസം അയാളുടെ മനസ്സിൽ നിറഞ്ഞു കവിഞ്ഞൊഴുകുന്നതുകൊണ്ടാണ്.

ഒരുയഥാർത്ഥകവിക്ക് ഏതു വിഷയത്തെപ്പറ്റിയും കവിതയെഴുതി ഫലിപ്പിക്കുവാൻ സാധിക്കുമെന്നു കാർലൈൽ പറ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/113&oldid=164486" എന്ന താളിൽനിന്ന് ശേഖരിച്ചത്