ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദ്രൌപദീസ്യയംവരം 69 ണ്ട്. ഒരുവന് വിവേകവും പൂർണ്ണായുസ്സും ഉള്ള ഒരു പെൺകുട്ടി ജനിക്കണമെങ്കിൽ അവനും അവന്റെ പത്നിയും വെണ്ണചേർത്തുരുട്ടിയ തിലോദനം ഭുജിക്കണമെന്നും ധാരാളം പാണ്ഡിത്വം,കീർത്തി, വാഗ്മിത്വം, പൂർണ്ണായുസ്സ്, ഇവയോടുകൂടിയ ഒരു സൽപുത്രൻ ഉണ്ടാകണമെങ്കിൽ വെണ്ണയും കാളമാംസവും കലർത്തി പച്ചിച്ച ചോറുണ്ണണമെന്നും ബൃഹദാരണ്യകത്തിൽ പറയപ്പെടുന്നു. ഇതിനാൽ ഹസ്തിനപുരം അയോദ്ധ്യ മുതലായ പണ്ടത്തെ രാജ്യങ്ങളിലെ ജനങ്ങളുടെ നടപടികൾ ഏതുവിധത്തിലാണെന്നു തെളിയുന്നു. രാജധാനികൾ പട്ടണങ്ങളുടെ മദ്ധ്യഭാഗങ്ങളിൽ സ്ഥാപിക്കപ്പെട്ടിരുന്നു. അവിടെ പ്രശസ്തന്മാരായ വാഗ്മികളും പോരക്കളത്തിൽ മുൻപോട്ടുവച്ച കാലു പിറകോട്ടുവയ്ക്കാത്ത യോദ്ധാക്കളും മഹായോഗികളും വിദ്യാവിശാരദന്മാരായ ആചാര്യന്മാരും സംയോജിച്ച് രാജാക്കന്മാർക്ക് ആവശ്യമുള്ള സഹായങ്ങൾ ചെയ്തിരുന്നു. ജനങ്ങൾ പ്രത്യേക ദിവസങ്ങളിൽ രാജസമക്ഷം സമർയ്യാദം ചെന്നുചേർന്നു രാജാവിനെ ദൈവത്തെയെന്നപോലെ കരുതി അവരുടെ സങ്കടങ്ങളെ തീർക്കുന്നതിനു നേരിട്ടുണർത്തിച്ചുവന്നു. രാജവിശ്വാസം തന്നെയാണ് സകലപുരുഷാർത്ഥങ്ങൾക്കും കാരണമെന്നുറച്ചു നടന്നുവന്നു. ഗൃഹസ്ഥന്മാർ അവരുടെ ആലയങ്ങളിൽ ഔപാസനം, അഗ്നിഹോത്രം, അതിഥിപൂജ, അദ്ധ്യയനം, യാഗങ്ങൾ മുതലായവ ചെയ്തും രാജകല്പനയെ അനുസരിച്ചും കാലംകഴിച്ചു. ദ്വിജന്മാർ ബാല്യത്തിലെ വിദ്യാഭ്യാസത്തിനായി ഗുരുവോടൊന്നിച്ചുപാർത്തശേഷം ഗൃഹങ്ങളിൽപോയി മാതാപിതാക്കന്മാരുമാരുമായി ചേർന്നു സാനന്ദം ഗൃഹസ്ഥധർമ്മം സ്വീകരിച്ചിരുന്നു. ദ്വിജന്മാരുടെയിടയിൽ യാതൊരു വിഭാഗവാദവും കൂടാതെ വിവാഹം നടന്നുവന്നു. നാഗരികം വർധിച്ചുവരുന്തോറും ജനങ്ങൾ പലവിധതൊഴിലുകൾ പഠിച്ചു അതിൽ പടുക്കളായി അവരുടെ സന്തതികളും ആ തൊഴിലുകളെ പരമ്പരയായി സ്വീകരിക്കത്തക്കവണ്ണം പഠിപ്പിച്ചുവന്നു. പച്ച തൊഴിലുകാരും ആഭിജാത്യേഭേദംകൂടാതെ യോജിച്ചുകഴിഞ്ഞിരുന്നു. കൃഷിക്കാർ നഗരത്തിനു ചുറ്റും കന്നുകാലികളോടും കൃഷ്യുപകരണങ്ങളോടുംകൂടി പാർത്തിരുന്നു. മഹായോഗികളും പണ്ഡിതന്മാരും നഗരത്തിനു പുറമേയുള്ള വനങ്ങളിൽ വസിച്ചു ഗ്രന്ഥകാലക്ഷേപം ചെയ്തു ജ്ഞാനം വർധിപ്പിച്ചു ദേഹായാസത്തെ ഗണിക്കാതെ ദിവസം കഴിച്ചു. ചിറയിൻകീഴ് പി. ഗോവിന്ദപിള്ള. ദ്രൌപദീസ്വയംവരം

                                        ( പ്രബന്ധം തുടർച്ച )

"ഇക്കാണായതുമുറ്റുമിന്ദുവദനേ! സാല്വൻ, വിദർഭൻ മഹീ- ശക്രൂൻ , കേൾ നിഷധക്ഷമാപതി, തുലൂ- ഷ്താദ്യാ:പരേ ഭൂമിപാ: മൈക്കാർവേണികൾവേണിരത്നകലികേ! കൃഷ്ണേ! ധരിച്ചീടൂ നീ

2*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/119&oldid=164492" എന്ന താളിൽനിന്ന് ശേഖരിച്ചത്