ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇങ്ങിനെ കപിലനാഥൻ ഗൃഹത്തിൽ താൻ പതിവായി പോയിരുന്നതിന്ന് ശുദ്ധകളവായി ഒരു ഒഴികഴിവ് പറകയും തന്നെ കണ്ടില്ലെന്ന് കപിലനാഥനോടു പറയാൻവേണ്ടി ഭൃത്യന്ന് കയ്ക്കൂലി കൊടുക്കാൻ ശ്രമിക്കയും ചയ്തു. പക്ഷെ അവൻ അത് സ്വീകരിക്കാതെ അവിടെ നിന്നിറങ്ങിപ്പോയി.

        ചിത്രപ്രസാദനെ കണ്ടതിന്റെ ഫലവും മേപ്പടിതന്നെ . ഈ ദുഷ്ടൻ കപിലനാഥമ്റെ മന്ദിരത്തിൽ ശപ്പാടു തുടങ്ങിയശേഷം ഒരു  പീപ്പന്നിപോലെ തടിച്ചിരിക്കുന്നു . കപിലനാഥനോടു വാങ്ങീട്ടുള്ള സമ്മാനങ്ങൾക്കും കണക്കില്ല. അതൊക്കെ ക്ഷണനേരംകൊണ്ടു മറന്നിട്ട് ആയാൾ ഭൃത്യനോടിങ്ങനെ പറഞ്ഞു തൽക്കാലം യാതൊരു സഹായവും ചെയ്യാൻ കഴിയാത്തതിനാൽ ഞാൻ വളരെ വ്യസനിക്കുന്നു . ഒരു നിലം വാങ്ങാവേണ്ടി കയ്യിലുണ്ടായിരുന്ന പണമൊക്കെ ഇന്നലെ എടുക്കേണ്ടിവന്നു .ഇത്ര നല്ലൊരു സ്നേഹിതനെ സഹായിക്കാൻ കഴിയാത്ത ഞാൻ നിർഭാഗ്യവാൻ തന്നെ.
     മാന്യ വായനക്കാരെ കപടമിത്രങ്ങളെ മാത്രം വിശ്വസിക്കരുതെ കപിലനാഥൻ ചിത്രപ്രസാദനെ ഒരു മകനെപ്പോലെയായിരുന്നു വിചാരിച്ചിരുന്നത് . ആയാൾക്ക് വളരെ മോടിയോടുകൂടിയ ഒരു ഭവനം പണിയാനും, വണ്ടിയും കുതിരയും വാങ്ങാനും വേറെ ചില വിശേഷച്ചിലവുകൾക്കും സഹായിച്ചതിനുപുറമെ അയാളുടെ വണ്ടിക്കാർക്കും ഭൃത്യന്മാർക്കും മാസപ്പടികൂടി കപിലനാഥൻ കൊടുത്തിരുന്നു. എന്നിട്ടും ഇത്ര ചെറിയൊരു സംഖ്യ  ഈ തിടുങ്ങിയ സമയത്ത് കടംകൊടുക്കാൻ ആ  ദുഷ്ടന്ന് മനസ്സു വന്നില്ല.നിലം വാങ്ങി ​ന്നുപറഞ്ഞത് ശുദ്ധകളവായിരുന്നു. കഷ്ടം മനുഷ്യനോളം നന്ദികെട്ടതായിട്ട് ബ്രമസ്രഷ്ടിയിൽ മറ്റു വല്ല ജീവിയുമുണ്ടോ.
   കപിലനാഥൻ സഹായത്തിന്നപേക്ഷിച്ച മറ്റു പ്രമാണികളും മേല്പറഞ്ഞവിധത്തിൽ ഓരോ ഒഴികഴിവ് പറഞ്ഞു ആളെ മടക്കി അയച്ചതേ ഉള്ളു. തടവിൽ നിന്ന് മോചിക്കപ്പെട്ടചന്ദ്രസേനൻ കൂടിയാതൊരു സഹായവും ചെയ്തില്ല .അന്നു നുറുപവൻ എനിക്ക് തന്നതു കടമായിട്ടല്ല . സൌജന്യമായി തന്നതാണ് . വേറെ എത്ര ആളുകൾക്കിങ്ങനെപൊടുത്തിട്ടുണ്ട് . എന്റെ കയ്യിൽ ഇപ്പോൾ ഒന്നുമില്ല . എന്ന് അവനും പറഞ്ഞയച്ചു .
  ചുരുക്കിപറകയാണെങ്കിൽ കപിലനാഥനെ എല്ലാവരും വെടിഞ്ഞു . അദ്ദേഹത്തിന്റെ  സമ്പത്സമൃദ്ധിയിൽ അടുത്തുകൂടിയിരുന്നവരൊക്കെ ദാരിദ്ര്യദേവതയുടെ ആഗമനത്തോടുകൂടി ഒഴിച്ചുകളഞ്ഞു. മാങ്ങ തിന്നാൽ പിന്നെ മാവിന്റെ ചോട്ടിൽ ആര് പോവും കപിലനാഥന്റെ ആതിഥ്യമര്യയ്യാദയും ഔദാര്യയ്യത്തേയും കുറിച്ചു പ്രശംസിച്ചിരുന്നവരൊക്കെ ഇപ്പോൾ അദ്ദേഹത്തിന്റെ അവിവേകത്തെപ്പറ്റി ലജ്ജകുടാതെ അധിക്ഷേപിക്കാൻ തുടങ്ങി. അവർ പറയുന്നതും കാര്യമാണ് . കപിലമാഥൻ നിശ്ചയമായും അവിവേകം കാണിച്ചട്ടുണ്ട്. ഇത്ര കൃതഘ്നന്മാരും വഞ്ചകന്മാരുനായ മനുഷ്യരെ സ്നേഹിക്കയും വിശ്വസിക്കയും തീറ്റിപ്പോറ്റുകയും സമ്മാനിക്കയും ചെയ്തത് അവിവേകമല്ലെ .

പ്രഭുമന്ദിരത്തിൽ പാട്ടും കളിയുമൊക്കെ അവസാനിച്ചു. വിരുന്നുകാരാരും ഇല്ലാതായി . കടക്കാരുടെ ഉപദ്രവം തുടങ്ങി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/18&oldid=164496" എന്ന താളിൽനിന്ന് ശേഖരിച്ചത്