ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൫൦ മംഗളോദയം ള്ളു. ഓരോരുത്തരാൽ തനിച്ചും, പലരാൽ ഒന്നിച്ചും, ഏറക്കുറയ താന്താങ്ങളുടെ അധീനത്തിൽ നിലനിർത്താവുന്ന ശരീരസുഖത്തേയും, ക്ഷേമത്തേയും അറിവുള്ളവർ തന്നെ ഇത്ര നിസ്സാരമാക്കി ചെയ്യാൻ അനുവദിച്ചാൽ പിന്നെ മറ്റുള്ളവരുടെ പ്രവൃത്തിയിൽ എന്താണ് ആശ്ച്യപ്പെടുവാനുള്ളതു?ഒരാളുടെ ശരീരസുഖത്തെ നോക്കുന്നതുപോലെ തന്നെ ഒരു ജനസമുദായത്തിന്റെ ക്ഷേമത്തേയും നോക്കണം; അതുപോലെ തന്നെ എല്ലാ ജനസമുദായങ്ങളും ക്ഷേമാസ്ഥയിലായിയെങ്കിലെ ഒരു രാജ്യം ക്ഷേമാവസ്ഥയെ പ്രാപിച്ചു എന്നു പറഞ്ഞുകൂടു. അതിനാൽ ഒരു രാജ്യത്തിന്റെ ക്ഷേമം അതിലെ നിവാസികളുടെ ക്ഷേമത്തേയും, ശരീരസുഖത്തേയും അപേക്ഷിച്ചിരിക്കും. രാജ്യനിവാസികളുടെ ക്ഷേമം ഏറക്കുറേ നഗരശുദ്ധീകരണത്തെ (Sauitation)അനുസരിച്ചിരിക്കും.പുരാതനകാലത്തിൽ ഏറ്റവും പ്രസിദ്ധപ്പെട്ട പരിഷ്കൃതരാജ്യക്കാർ അവരുടെ നഗരശുദ്ധീകരണവിഷയത്തിൽ അസാമാന്യമായ ശ്രദ്ധ വെക്കുകയും അത് അവരുടെ ഔന്നത്യത്തിന്നു പ്രബലമായ കാരണമായിത്തീരുകയും ചെയ്തിട്ടുണ്ട്. ഗ്രീസ്സു(Greece) രാജ്യക്കാരുടെ ആയുധാഭ്യാസനൈപുണിയാൽ നാട്ടപ്പെട്ട ജയസ്തംഭങ്ങൾക്കും, ബുദ്ധിസാമർത്ഥ്യത്താൽ സമ്പാദിക്കപ്പെട്ട അനശ്വരകീർത്തിക്കും, കാരണമായിട്ടുള്ളത് അവരുടെ വ്യായാമനിഷ്ടയിലുള്ള ശ്രദ്ധയാണെന്നും, പിന്നീടുണ്ടായ അധഃപതനം പടർന്നു പിടിച്ച മലമ്പനിയാൽ Malaria) ജനസമുദായങ്ങൾക്കുണ്ടായ ആരോഗ്യക്ഷയത്താലാണെന്നും, അവരുടെ ചരിത്രത്തിൽ നിന്ന് വെളിപ്പെടുന്നു. 'റോമൻകാർ' (Romans) മേൽപറഞ്ഞ രണ്ടു അവസ്ഥകളിൽ(വിജയത്തിലും കീർത്തിയിലും)ഗ്രീസ്സുകാരേക്കാൾ ഒട്ടും മേലേ അല്ലെങ്കിലും 'റോ'പട്ടണത്തിൽ എന്നു വേണ്ട 'റോം'സാമ്രാജ്യത്തിലെ മിക്ക പ്രദേശങ്ങളിലും ഇപ്പോഴും പ്രത്യക്ഷപ്പെട്ടു കാണുന്ന ചളിവെള്ളച്ചാലുകൾ,ശുദ്ധജലക്കുഴലുകൾ, എന്നീ നഗരപരിഷ്കാരോദ്ദേശകമായ മനോഹരമായ ഏർപ്പാടുകളിൽ വളരെ വളരെ ഉപരിയായിരുന്നു എന്നുള്ളതിനു ദൃഷ്ടാന്തമായ ലക്ഷ്യങ്ങൾ ഉണ്ട്. മദ്ധ്യകാലങ്ങളിൽ യൂറോപ്പിൽ എങ്ങും കാലംതോറും പടർന്നു പിടിച്ചു കൊണ്ടിരുന്ന സാംക്രമിക രോഗങ്ങൾക്കും പതിവായിത്തീർന്ന ഭയങ്കരമായ മരണസംഖ്യയ്ക്കും കാരണം'റോം'പട്ടണത്തിന്റെ അധഃപതനാനന്തരം ജനങ്ങൾക്ക് ആരോഗ്യപരിപാലനനിഷ്ഠയിലുണ്ടായ ഉപേക്ഷയും, അനിർമ്മലസ്വഭാവപരിശീലനവുമാണെന്നു കണ്ടിരിക്കുന്നു. ഓരോ കാലത്തിൽ ഓരോ രാജ്യക്കാർക്കുണ്ടായ അവസ്ഥാഭേദങ്ങളുടെ അനുഭവങ്ങളിൽ നിന്നാണ് നമുക്കിപ്പോൾ ഭാഗ്യവശാൽ സിദ്ധമായ ആരോഗ്യശാസ്ത്രത്തിന്റെ ഉത്ഭവം.

ഇനി ഇംഗ്ലാണ്ടി(England)ലെ മുമ്പെത്തേയും ഇപ്പോഴത്തേയും അവസ്ഥയെ ഒന്നു പരിശോധിച്ചുനോക്കുക. നഗരശൂദ്ധീകരണവിഷയത്തിൽ ഇംഗ്ലീഷുകാരുടെ നിഷ്കർഷതകൊണ്ട് അല്പം കാലത്തിന്നിടയിൽ ഇംഗ്ലാണ്ടിന്രെ അവസ്ഥക്ക് എത്ര ഭേദഗതികൾ വന്നിട്ടുണ്ടെന്നു അവരുടെ പുതിയ ചരിത്രം നോക്കിയാൽ അറിയാം. എഴുപതു കൊല്ലങ്ങൾക്കുമുമ്പ് ഇംഗ്ലണ്ട് സാമാന്യമായ നഗരശൂദ്ധീകരണവിഷയത്തിൽ ഇന്ത്യാ ഇപ്പോൾ ഏത് സ്ഥിതിയൽ ഇരിക്കുന്നുവോ അതിൽ അല്പം ഭേദമായിരുന്നുവെന്നേ പറഞ്ഞുകൂടു. അക്കാല










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/200&oldid=164503" എന്ന താളിൽനിന്ന് ശേഖരിച്ചത്