ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൫൪ മംഗളോദയം സത്തുക്കൾമാത്രം സുഖമാർന്നിടട്ടേ. ഉൾത്താരഴുക്കാക്കരുതേമനുഷ്യ! കാമാദിദോഷങ്ങൾകടത്തിനിങ്ങൾ ഇപ്പത്തനാമാണ്ടിൽവിശിഷ്യദാന ധർമ്മാദിയാൽമേന്മവരുത്തിയാലും. കൊല്ലംപിറന്നൂപതുതായ്മനസ്സു മഴുക്കുകൂടാതെപുതുക്കിടേണം ദൈവേച്ഛനോക്കിസ്സമുദായനന്മ ക്കെന്തെങ്കിലുംവേണ്ടതുചെയ്തിരിപ്പിൻ. പഴയകൊല്ലം പുതിയ കൊല്ലത്തിൽ ലയിക്കുമ്പോൾ പുതുതായ ചില ആലോചനകൾ ഉണ്ടാക്കിതീർക്കുന്ന ശക്തിയിൽ നിന്ന് ആരും രക്ഷപ്രാപിക്കുന്നില്ല.ചിലർ ഭാവിയെ മൂടികിടക്കുന്ന ജ്വാലാജാലങ്ങളുടെ ഉള്ളിൽക്കൂടി തലതാഴ്ത്തുന്നു. മറ്റു ചിലർ ജീവിതയുദ്ധത്താലുണ്ടായ ക്ഷീണം തീർപ്പാൻ അവിടെ അല്പം വിശ്രമിക്കുന്നു.ഇതാണ് വിഷുവിന്നുള്ള വിശേഷവിധി. എല്ലാവർക്കും എല്ലാ കൊല്ലങ്ങളിലും രണ്ടു ദിവസം പ്രധാനമാണ്. ഇതിൽ ഒന്നു വിഷുദിവസവും മറ്റേതു ജന്മനക്ഷത്രദിവസവും തന്നെ. ജന്മനക്ഷത്രദിവസത്തിന്ന് തനിക്കും ഏറിക്കഴിഞ്ഞാൽ ബന്ധുമിത്രാദികൾക്കും മാത്രമെ പ്രാധാന്യമുള്ളു.വിഷുദിവസം യജമാനന്നും ഇരപ്പാളിക്കും ഭേദമില്ല. വരുംകൊല്ലത്തിൽ എന്തെങ്കിലും ഒരു നന്മചെയ്താൽ ഈ വിഷുദിവസം എല്ലാ കേരളീയരും ആലോചിച്ചുറക്കമാറാകട്ടേ! കഴിയാൻ പോകുന്ന കൊല്ലത്തിൽ നടന്ന സംഭവങ്ങളൊക്കെ മറന്ന് എല്ലാവരും സ്നേഹിച്ച് ഐകമത്യത്തോടെ വർത്തിപ്പാനിടവരട്ടേ!പൊതുജനോപകാരപ്രദങ്ങളായ കാര്യങ്ങൾ ചെയ്യുന്നതിൽ ജനങ്ങൾക്ക് ഭിന്നാഭിപ്രായം ഉണ്ടാകാതിരിക്കട്ടേ! ഇക്കൊല്ലത്തെ വിഷുഫലം കേരളീയർക്കു ക്ഷേമമായി പര്യവസാനിക്കട്ടേ! എണ്ണിഎണ്ണിക്കുറയുന്നിതായുസ്സും മണ്ടിമണ്ടിക്കുറയുന്നുമോഹവും കൂടിയല്ലാപിറക്കുന്നനേരത്തും കൂടിയല്ലാമരിക്കുന്നനേരത്തും മദ്ധ്യേയിങ്ങിനെകാണുന്നനേരത്തു മത്സരിക്കുന്നതെന്തിനുനാം വൃഥാ മായകാട്ടുംവിലാസങ്ങൾ കാണുമ്പോൾ ജായകാട്ടും വിലാസങ്ങൾ ഗോഷ്ടികൾ കഷ്ടംകഷ്ടം നിരുപണംകൂടതെ

ചുട്ടുതിന്നുന്നുജന്മംപഴുതെനാം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/204&oldid=164507" എന്ന താളിൽനിന്ന് ശേഖരിച്ചത്