ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കപിലനാഥൻ ക്കയില്ല. ഏതായാലും കപിലനാഥന്ന് ഈ നിക്ഷേപം എടുത്തുപയോഗിക്കാമായിരുന്നു. അതെടുത്തുവെങ്കിൽ നശിച്ച സ്വത്തു മുഴുവനും വീണ്ടെടുക്കാനും പണ്ടത്തേക്കാൾ വലിയ പദവിയിൽ എത്താനും അദ്ദേഹത്തിന്നു സാധിക്കുമായിരുന്നു. എന്നാൽ അദ്ദേഹത്തിന്നു സുഖഭോഗത്തിൽ വിരക്തിയും മനുഷ്യവർഗ്ഗത്തെപ്പറ്റി അസാമാന്യമായ അവിശ്വാസവും വെറുപ്പും വന്നു കഴിഞ്ഞിരുന്നു. നിക്ഷേപം ആ കുഴിയിൽതന്നെ വെച്ചു മൂടാൻ ആദ്യം വിചാരിച്ചു വീണ്ടും ആലോചിച്ചതിൽ മനുഷ്യരുടെ ഇടയിൽ കളവ് , കവർച്ച , കുലപാതകം , കയ്ക്കൂലി ,കയ്യേറ്റം ,ദ്രോഹം മുതലായ അക്രമങ്ങൾ ഉണ്ടാവാൻ പണം വളരെ ഉപയോഗമുള്ളൊരു സാധനമാണെന്നു തോന്നുകയാൽ തന്റെ ബദ്ധവൈരികളായ മനുഷ്യവർഗ്ഗത്തെ കുറെയെങ്കിലും നശിപ്പിക്കാൻ ഈ പണം ഉപയോഗിക്കാം എന്നുറച്ച് ആ കുടമെടുത്തു സൂക്ഷിച്ചുവെച്ചു . അന്നുതന്നെ ആ കാട്ടിൽകൂടി വലിയൊരു സൈന്യം കടന്നു പോകുന്ന കോലാഹലം കേട്ട് അടുത്തു ചെന്നു . സൈന്യനാഥനേടു സംസാരിച്ചപ്പോൾ അതു കുന്തളരാജാവിന്റെ സൈന്യമാണെന്നും കലിംഗരാജ്യത്തെ ആക്രമിക്കാൻ പോകയാണെന്നും ബുദ്ധിയും ഗാംഭീര്യയവും യുദ്ധപാടവവുമുള്ള കപിലനാഥൻ രാജ്യം വിട്ടുപോയിരിക്കുന്നു എന്ന് ചാരന്മാർ പറഞ്ഞറിഞ്ഞിട്ട് ഇപ്പോൾ ജയം ക്ഷണസാദ്ധ്യമാണെന്നു വിചാരിച്ചു കുന്തളേശൻ തക്കം നോക്കി ഒരു വലിയ സേനയോടുകൂടിതന്നെ അയച്ചതാണെന്നും അയാൾ പറഞ്ഞു . കപിലനാഥന്നു വലിയ സന്തോഷമായി . തന്റെ ഉദ്ദേശസിദ്ധിക്ക് ഇതുതന്നെ തരം എന്നു വിചാരിച്ച് സൈന്യാധിപനെ വിളിച്ചുകൊണ്ടു പോയി തനിക്കു കിട്ടിയ നിക്ഷേപകുംഭം ആയാളെ ഏല്പിച്ചിട്ടിങ്ങിനെ പറഞ്ഞു കപിലനാഥൻ ഈ കുടം നിറച്ച് രത്നവും സ്വർണ്ണവുമാണ് . കുന്തളേശന്റെ യുദ്ധച്ചിലവിലേക്ക് ഇതു വലിയൊരു സഹായമായി തീരുന്നതാണ്. ഇതു നിങ്ങൾക്കു തരുന്നതിന്നു പ്രതിഫലമായി നിങ്ങൾ ഒന്നു മാത്രമേ ചെയ്യേണ്ടതുള്ളു. കലിംഗരാജ്യത്തിലെ കൊട്ടാരങ്ങളും ഭവനങ്ങളും കോട്ടകളും കൊത്തളങ്ങളും ഒക്ക തവിടുപൊടിയാക്കിക്കളയും ആ രാജ്യനിവാസികളെ കഴിയുന്നേടത്തോളം കൊന്നൊടുക്കുകയും ചെയ്താൽ മതി . സ്ത്രീകളേയും കുട്ടികളേയും കൂടി ബാക്കി വെക്കരുത് . കുട്ടികളെ ബാക്കി വെച്ചാൽ അവർ വലുതാവുമ്പോൾ ദുഷ്ടന്മാരായി തീരും . സ്ത്രീകളെ ബാക്കി വെച്ചാൽ അവർ ഇനിയും ദുഷ്പ്രജകളെ പ്രസവിക്കും .

           അങ്ങിനെ തന്നെ ചെയ്യാം എന്നു പറഞ്ഞു സൈന്യാധിപൻ നിക്ഷേപകുംഭം വാങ്ങി കപിലനാഥനെ വന്ദിച്ച് അത്യുത്സാഹത്തോടുകൂടി തന്റെ സൈന്യങ്ങളെ കലിംഗരാജ്യത്തിന്നു  നേരെ നടത്തി .                                                                                                                             

കപിലനാഥൻ ഇങ്ങിനെ ഒരു മൃഗത്തെപ്പേലെ കാലക്ഷേപം ചെയ്യുമ്പോൾ ഒരു ദിവസം തന്റെ ഗുഹാദ്വാരത്തിൽ ഒരു മനുഷ്യൻ നില്ക്കുന്നതു കണ്ട് ആശ്ചര്യപ്പെട്ടു .അത് അദ്ദേഹത്തിന്റെ വിശ്വസ്തഭൃത്യനായ പിശുനനായിരുന്നു . തന്റെ യജമാനന്റെ നേരെ അളവറ്റ ഭക്തിയും കൃതജ്ഞതയുമുള്ള ആ സാധു പല ദിക്കിലും അന്വേഷിച്ചുനടന്ന് ഒടുവിൽ അവിടെ വന്നുചേർന്നു .അന്യാസാധാരണമായ പ്രാഭവവും ഗാംഭീര്യവുമുള്ള തന്റെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/21&oldid=164509" എന്ന താളിൽനിന്ന് ശേഖരിച്ചത്