ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശരീരസുഖം ൨൨൫

കൊണ്ടും ആധികൊണ്ടും ബുദ്ധിക്കും ഹൃദയത്തിന്നും ക്ഷീണം തട്ടുന്നു. ഇപ്രകാരമുള്ള അപത്ഥ്യാചരണത്താലൊ വല്ല അപായത്താലൊ മറ്റോ ദേഹത്തിന്നു പലേ ഉപദ്രവങ്ങളും സംഭവിച്ച് അതുകൾ രോഗങ്ങളായി പരിണമിക്കുന്നു. ആ രോഗങ്ങൾ അതാതു സമയങ്ങളിൽ ചികിത്സിച്ചു മാറ്റാഞ്ഞാൽ അവ അതിക്രമിച്ചു മരണമായി പര്യവസാനിക്കുന്നു. ചില രോഗങ്ങൾ പാരമ്പര്യവഴിക്കുണ്ടാകുന്നു. ചിലതു മറ്റുള്ളവരിൽ നിന്നു പകരുന്നു. അവ വായുവിനാൽ വ്യാപിക്കപ്പെടുകയോ സ്പർശത്താൽ സംക്രമിക്കുകയോ ചെയ്തിട്ടാണ് പകരുന്നത്. അതിനാൽ ഈവക വ്യാധികൾ അവയ്‌ക്കു ഹേതുഭൂതങ്ങളായ അപത്ഥ്യാചരണങ്ങളെ ചെയ്യാത്തവരെയും ബാധിക്കുന്നതാണെന്നു വരുന്നു. എന്നാൽ ഈ വക ദീനങ്ങളും മറ്റുള്ള സാധാരണരോഗങ്ങളെപ്പോലെ തന്നെ ആദ്യമായുണ്ടാകുന്നതു മനുഷ്യരുടെ പേരിലുള്ള തെറ്റുകൊണ്ടു തന്നെയാകുന്നു. വംശപരമ്പരയായി ഉണ്ടാകുന്ന ദീനങ്ങൾ ആ വംശത്തിൽ ആദ്യം ആരുടെ എങ്കിലും സൂക്ഷ്‌മക്കുറവിൽ നിന്നുത്ഭവിച്ചതായിരിക്കണം. സാംക്രമികരോഗങ്ങളുണ്ടാകുന്നതു രോഗോല്പാദകങ്ങളായ താണ പ്രദേശങ്ങളിലോ വലിയ പട്ടണങ്ങളിൽ മലദൂഷിതങ്ങളായ ഭാഗങ്ങളിലോ പാർക്കുകയും അഹിതസാധനങ്ങളെ ഭക്ഷിക്കുകുയും തങ്ങളുടെ ശരീരത്തേയും ഭവനത്തേയും ശുചിയാക്കിവെക്കാതെ ഇരിക്കയും ചെയ്യുന്നതുകൊണ്ടാകുന്നു. എത്ര ബലവാനായ ഒരുത്തനും ശരീരസുഖത്തിന്ന് അല്ലെങ്കിൽ ആരോഗരക്ഷയ്‌ക്കു താഴെ പറയുന്ന ചില നിയമങ്ങൾ അത്യന്താപേക്ഷിതങ്ങളാകുന്നു. ശരീരത്തെ മലിനമാക്കിവെപ്പാൻ അനുവദിക്കാതെ സ്നാനാദികൾകൊണ്ട് എപ്പോഴും വൃത്തിയാക്കിയിരിക്കണം. മിതമായും ഹിതം പോലെയുമല്ലാതെ ഭക്ഷിക്കരുത്. ഹിതംപോലെ എന്നു പറഞ്ഞതുകൊണ്ട് ഇഷ്ടമുള്ളതെല്ലാം ഭക്ഷിക്കാമെന്നു ധരിക്കരുത്. ദേഹത്തിന്നു കേടില്ലാത്തതും മനസ്സിന്നും രുചിക്കും ചേരുന്നതും എന്നർത്ഥമാകുന്നു. കുളിക്കുന്നതും കുടിക്കുന്നതുമായ ജലം നിർമ്മലമായിരിക്കണം. ഐഹികസുഖാനുഭോഗങ്ങളിൽ എല്ലാറ്റിലും മിതവൃത്തി വേണം. ശരീരസുഖത്തിന്നു പ്രധാനാംഗമായ ഉറക്കത്തിന്ന് ഒരിക്കലും ഹാനിവരുത്തരുത്. ഒരു രാത്രിയുടെ മൂന്നിൽ ഒരു ഭാഗം സമയമെങ്കിലും ഉറങ്ങണം. അധികം ഉറങ്ങുന്നത് ദോഷകരമായിട്ടുള്ളതാകുന്നു. വാസസ്ഥലം നനവുള്ളതായിരിക്കരുത് . ഭവനം സ്വച്ഛമായും രാപ്പകൽ ഒരു പോലെ നിർമ്മലവായു സഞ്ചരിക്കത്തവിധത്തിൽ പണി ചെയ്യിക്കപ്പെട്ടതായുമിരിക്കണം. ദിനംപ്രതി ഒന്നോ രണ്ടോ മണിക്കൂറു നേരമെങ്കിലും സ്വസ്ഥനായി തുറസ്സായ സ്ഥലങ്ങളിൽ ചെന്നിരുന്നു ശുദ്ധവായു ഏല്ക്കേണ്ടതാണ്. ദിവസന്തോറും ചുരുങ്ങിയാൽ എട്ടും, അധികഭാഗം പത്തും, മണിക്കൂറുനേരം മനശ്ശരീരങ്ങളെ വ്യാപരിക്കത്തക്കവണ്ണം എന്തെങ്കിലും പ്രവൃത്തി എടുക്കണം. പ്രതി ദിവസം ജോലിതീർന്നാൽ ക്ഷീണിച്ച മനസ്സിന്നും ശരീരത്തിന്നും വിശ്രമംകൊടുപ്പാനായി എന്തെങ്കിലും വിനോദങ്ങളിൽ ഏർപ്പെട്ട് അല്പനേരം ഉല്ലാസമായിരിക്കണം. നനഞ്ഞ വസ്ത്രം ധരിക്കുകയോ ശീതവായു ഏൽക്കുകയോ ചെയ്‌വാൻ എടകൊടുക്കരുത്. ലഹരി സാധനങ്ങൾ കഴിയുന്നതും ഉപയോഗിക്കാതെ നോക്കണം, അഥവാ ഉപയോഗിക്കുന്നതായാൽതന്നെ- നിവൃത്തിയുണ്ടെ

4










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/257&oldid=164515" എന്ന താളിൽനിന്ന് ശേഖരിച്ചത്