ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കർയ്യത്തിലേക്കായി ഭാര രേഖ എന്നു സംജ്ഞ ചെയ്യാം. ഒരു വസ്തുവിന്റെ ഭാരരേഖ ആ വസ്തുവിൽ ഏതു സ്ഥാനത്തു പ്രവേശക്കുന്നുവോ ബിന്ദുസ്വരൂപമായ ആസ്ഥാനത്തെയാകുന്നു ഭാരകേന്ദ്രം(Center of gravity) എന്നു പറയുന്നത്. ഒരു വസ്തുവിന്റെ ഭാരകേന്ദ്രത്തിന്നു ശരിയായ ആധാരമുള്ളപ്പോൾ മറ്റു സകല സ്ഥാനങ്ങളും നിരാധാരമായിരുന്നാൽത്തന്നെ ആ വസ്തു നിശ്ചലമായിരിക്കുന്നതാണ്. ഇതാകുന്നു ഭാരകേന്ദ്രലക്ഷണം. ഇനിയും ഭാരകേന്ദ്രനിയമങ്ങളെ പറയുന്നു. 1 ഭാരകേന്ദ്രരേഖ(അതായത് ഭാരകേന്ദ്രത്തെയും പൃത്ഥ്വീകേന്ദ്രത്തെയും തമ്മിൽ സംബന്ധിക്കുന്ന ലംബവത്തായ രേഖ) പാദതലാന്തഭാഗത്തുകൂടിപ്പോകുമ്പോൾ വസ്തു നിശ്ചലമായിരിക്കും ബാഹിർഭാഗത്തുകൂടിപ്പോവുമ്പാൾ മറിഞ്ഞുപോകയും ചെയ്യുന്നു. 2പാദസങ്കോജവും പാദകേന്ദ്രത്തിൽ നിന്നു ഭാരകേന്ദ്രരേഖക്കുള്ള ദൂരവുമനുസരിച്ച് വസ്തുവിന്റെ പ്രതിഷ്ഠയ്ക്കു ശൈഥില്യം വരുന്നു. 3പാദവിസ്താരവും പാദകേന്ദ്രവുമായി ഭാരകേന്ദ്രരേഖയ്ക്കുള്ള സാമീപ്യമനുസരിച്ചും വസ്തു ദൃഢപ്രതിഷ്ടമായിത്തീരുന്നു. ഇങ്ങനെയുള്ള നിയമങ്ങളുടെ പരിജ്ഞാനമില്ലെങ്കിൽ പലപ്രകാരത്തിലുള്ള അപായങ്ങൾ നേരിടാവുന്നതാണ്.വള്ളങ്ങളിലോ വണ്ടികളിലോ ഇരിക്കുന്നവർ ഭ്രമം കൊണ്ടോ ഭീതി കൊണ്ടോ എഴുന്നേൽക്കുന്നതായാൽ അവ മറിഞ്ഞുപോകയും അതു ഹേതുവായി അപായം പ്രാപിക്കുകയും ചെയ്യുന്നു. ഇതിനു കാരണം ആ വള്ളങ്ങളുടെയും വണ്ടികളുടേയും ഭാരകേന്ദ്രരേഖകൾക്ക് ഉചിതസ്ഥാനത്തിൽനിന്നുണ്ടാകുന്ന മാറ്റമാണെന്നു പറയെണ്ടതില്ല. ലോകത്തിലെ സകല പ്രാണികളും അവയുടെ ഭാരകേന്ദ്ര സന്നിവേശാനുഗുണമായിത്തന്നെ സ്ഥിതി ചലനാദികളെച്ചെയ്യുന്നു. ഈ ചൈതന്യകാര്യം ഈശ്വരസങ്കല്പം കൊണ്ട്സംഭവിക്കുന്നു എന്നല്ലാതെ ആ പ്രാണികൾക്കു ഭാരകേന്ദ്രവിഷയമായി നിയമപരിജ്ഞാനം ശാസ്ത്രരീതിയനുസരിച്ച് സിദ്ധിച്ചിട്ടുള്ളതാണെന്നു പറയാൻ പാടില്ല. പിൻഭാഗം കൊണ്ട് ഭാരം വഹിക്കുന്നയാൾ തന്റെ ദേഹത്തെ മുമ്പോട്ട് വളക്കുന്നതും ശിശുധാരിണിയായ ധാത്രി സ്വന്തം ദേഹത്തേ ഒരു വശത്തേക്കു ചരിക്കുന്നതും ശാസ്ത്രപരിചയം കൊണ്ട് ചെയ്യുന്ന പ്രവർത്തികളല്ല. എങ്കിലും അങ്ങനെ ചെയ്യുന്നത് ഭാരകേന്ദ്രരേഖ പാദതലാന്തഭാഗത്തിൽ പതിക്കുന്നതിനു വേണ്ടിയാണെന്നു സ്പഷ്ടമാണല്ലോ. ചലശക്തിശാസ്ത്രം ഈ ശാസ്ത്രം ചലവസ്തുവിഷയമായിരിക്കുന്ന ശക്തിസ്വരൂപാദികളെ നിരൂപണം ചെയ്യുന്നു. അടിയിൽ പ്രതിപാദിക്കുന്ന പ്രമേയങ്ങളിൽ നിന്ന് ഇതിന്റെ സ്ഥൂലമായ ഒരറിവ് കിട്ടുന്നതാണ്. 1രേഖാരൂപേണ ശക്തിപ്രദർശനം ഓരോ ശക്തിയെ സംബന്ധിച്ചും മൂന്ന് വിഷയങ്ങൾ പരിജ്ഞേയങ്ങളായുണ്ട്. 1ശക്തിപ്രമാണം Magnitude 2പ്രസരണദിക്ക് Direction 3പ്രയോഗസ്ഥാനം Point of action ശക്തിപ്രമാണമെന്നത് ശക്തിയുടെ അളവെന്നും, പ്രസരണദിക്ക്എന്നത് ശക്തി ഏതു ദിക്കിനെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നുവോ ആ ദിക്കെന്നം,

പ്രയോഗസ്ഥാനമെന്നതു ബിന്ദുരൂപമായ ഏതൊരു സ്ഥാന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/270&oldid=164530" എന്ന താളിൽനിന്ന് ശേഖരിച്ചത്