ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൩ർ

ത്ത്,അവർ കാടന്മാരുടെയും മലയന്മാരുടെയും സഹായത്താൽ ശേഖരിച്ച കമ്പോളത്തിൽ കൊണ്ടുപോയി വിറ്റഴിയ്ക്കുകയാണ്.കൺട്രാക്ടന്മാർ അവർക്ക് അരിയും ഉപ്പും ചിലപ്പോൾ മുളകും പുകയിലയും കറുപ്പും ശേഖരിച്ചുകൊടുക്കും.മുണ്ടു മുതലായ സാധനങ്ങൾ വാങ്ങുന്നതിലേയ്ക്കു പണവും കൊടുക്കും.വേനല്ക്കാലത്ത് ഉല്പന്നങ്ങൾ ശേഖരിയ്ക്കുന്നതിന്നു മാത്രം ഇവർ ഉദ്യോഗപ്പെടുത്തുന്നതും അപ്പോൾ അവർക്കു ഉപജീവനത്തുന്നുവക ധാരാളമുള്ളതുമാകുന്നു.ചില്ലറ ഉല്പന്നങ്ങളിൽനിന്നും ഗവർമ്മേണ്ടിലേയ്ക്കു ആണ്ടിനാൽ 8000 ഉറുപ്പികയോളം കിട്ടിവരുന്നുണ്ട്.കാടന്മാരും ആലകളമില്ലെങ്കിൽ കൊച്ചിയിലെ മലകളെക്കൊണ്ട് ഉപയോഗമില്ലെന്നാണ് പറയാറ്.രണ്ടും മലകളിലെയും കാടുകളിലെയും നിവാസികൾതന്നെ.രണ്ടും വേണ്ടുവിധം ഉപയോഗപ്പെടുത്തുന്നതായാൽ കാട്ടിലെ അമൂല്യമായ നിക്ഷേപം കൈവശമാക്കുന്നതിന്ന് അനർഘമായ സഹായവുമാകുന്നു.അനകളില്ലാഞ്ഞാൽ ഒരു തടി പൊന്തിയ്ക്കുവാൻപോലുമോ,കാടന്മാരില്ലാഞ്ഞാൽ കാട്ടിലേയ്ക്കു ഒരടിവെയ്ക്കാനോ അസാദ്ധ്യമാണ്.കാടന്മാർക്കുമരംകയറ്റം സഹജമാകുന്നു.അവരതിൽ പ്രത്യേകിച്ചും സമർത്ഥന്മാരുമാണ്.ചില വൃക്ഷങ്ങൾക്ക് 100_ം 150_ം അടി ഉയരവും 20_ൽപരം അടി ചുറ്റുള്ളവും ഉ​ണ്ടായിരിക്കും,വൃക്ഷം ഇത്രയോ ഇതിലധികമോ വലിപ്പമുള്ളതായിരുന്നാലും വേണ്ടില്ല,അവർ കരിംകുരങ്ങന്മാരേപ്പോലെ അതിന്റെ മുകളിൽ നിഷ്പ്രയാസമായി കേറിക്കളയും.തേനെടുക്കൽ അവരുടെ ഇഷ്ടപ്പെട്ട ഒരു തൊഴിലാണ്.ഈച്ചകളുടെ കുത്തുകൊള്ളാതിരിയ്ക്കാനായി അധികസമായും രാത്രി സമയങ്ങളിൽ ചൂട്ടും കൊളിത്തികൊണ്ടുപോയിട്ടാണ് അവർ തേനെടുക്കാറ്.കൊമ്പുകളോ ചില്ലുകളോ ഇല്ലാതെ തടി ചൊവ്വുള്ളതായിരുന്നാൽ അടിയ്ക്കടി തടിയിൽ മരത്തിന്റെ പൂള് തള്ളിക്കേറ്റി അതിന്മേൽ ചവിട്ടിയാണ് മരത്തിന്റെ മുകളിൽ കയറുന്നത്.അവ‌ർ ഈ വിധം ശേഖരിയ്ക്കുന്ന തേൻ കുറച്ചൊന്നുമല്ല.ഇതു നാലു പ്രത്യകതരം ഈച്ചകളിൽ നിന്നും ഉണ്ടാവുന്നതാണ്.തേനിൽ അധികഭാഗവും ശേഖരിയ്ക്കുന്നതു മൂപ്പെത്തിയ മരങ്ങളുടെ പോത്തുകളിൽ ഒരു വക എടത്തരം ഈച്ചൾ ഉണ്ടാക്കുന്നതിൽനിന്നാകുന്നു.കാടന്മാർ തേനീച്ചക്കൂടുകളെ നിർഭയമായി ആക്രമിയ്ക്കും.മന്ത്രശക്തികൾകൊണ്ടാണ് അവർക്ക് ഈച്ചകളുടെ കടി പറ്റാതിരിക്കുന്നത് എന്നാണ് അവരുടെ നാട്യം.എന്നാൽ അവരുടെ നാട്യം എന്തെങ്കിലുമാകട്ടെ-നമ്മുക്ക് ഇത്രയേ വിചാരിപ്പാനുള്ളു:ഈച്ചകളുടെ അടുക്കൽ ചെല്ലുന്നതിന്നു സാമാന്യം ധൈര്യമാണ് മുഖ്യമായി വേണ്ട 'മന്ത്രം'. വലിയ ധൈര്യംകൂടി ആവശ്യമില്ലാ.എന്തെന്നാൽ പാറകളിൽ വസിയ്ക്കുന്ന ഈച്ചകളോപ്പോലെ മരങ്ങളിൽ വസിയ്ക്കുന്നവ കൂട്ടമായി ഉപദ്രവിയ്ക്കാൻ എത്തുകയില്ല.അതിനാൽ ഒന്നാമതു കാച്ചു കടികൾ മാത്രമേ ഏല്ക്കുകയുള്ളൂ .അതുതന്ന അവരുടെ മാർദ്ദവമില്ലാത്ത തൊലിയിൽ ഏല്ക്കത്തക്കവണ്ണം കഠിമാ‌യിരിയ്ക്കയുമില്ല.തേൻ ശേഖരിക്കുന്നതിൽ മുഖ്യമായ ബുദ്ധിമുട്ടു കൂടിന്റെ ദ്വാരം വിസ്താരപ്പെടുത്തുന്നതിലാണ്.പാറകളിലുള്ള ഈച്ചകൾ ഉണ്ടാക്കുന്ന തേനാണ് അധികം ഗുണമുള്ളത്.ഇതിന്നു 'മലന്തൻ'‌ എന്നു പറയുന്നു.ഇത്തരം ഈച്ചകൾക്കു വലിപ്പം കൂടിയിരിയ്ക്കും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/380&oldid=164562" എന്ന താളിൽനിന്ന് ശേഖരിച്ചത്