ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൩൬ മംഗളോദയം

വ കൊടുക്കാറുണ്ട്.കുംഭം,മീനം മാസങ്ങളിൽ മെഴുകും തേനും,മിഥുനം,കർക്കടകം,മാസങ്ങളിൽ ശേഖരിയ്ക്കുന്നതിലാണ് അവർ മുഖ്യമായി ഏർപ്പെട്ടിരിയ്ക്കാറ്.കാടിനെപറ്റിയുള്ള സകലം അറിയുമെന്നാണ് കാടന്മാരുടെ അഭിമാനം,ഓരൊ പതിയിലുള്ളവർക്കും അതിനു ചുറ്റും അവർക്കു ചേരുന്ന സ്ഥലങ്ങളെപ്പറ്റി പ്രത്യേകം അറിവുണ്ടായിരിയ്ക്കും,ജന്മാന്തരവാസനയാലെന്നപോലെ കാട്ടിൽ തെറ്റിപ്പോയ വഴികളെ കണ്ടുപിടിയ്ക്കാനും,അതിലെ സഞ്ചിരിക്കാവുന്ന മൃഗങ്ങളുടെ സംഖ്യ ഏതാണ്ട് സൂക്ഷ്മമായി തീർച്ചപ്പെടുത്തുവാനും അവർക്കു പ്രയാസമില്ല.ഇതിന്നും പുറമേ കാലടി കണ്ടു ജന്തുക്കളെ മനസ്സിലാക്കുവാനും ഗന്ഥഗ്രഹണ സാമർത്ഥ്യംകൊ​ണ്ട് അവ സഞ്ചരിയ്ക്കുന്നേടം കണ്ടുപിടിപ്പാനും പ്രയാസമില്ല,അവർ മുറിയേൽക്കപ്പെട്ട മൃഗത്തിന്റെ കാലടി നോക്കിപ്പോയി അതിനെ ക​ണ്ടുപിടിയ്ക്കുന്നത് അത്ഭുതകരമായ ഒരു സംഗതിയാണ്.ഒന്നും അവരുടെ കണ്ണിൽ പെടാതിരിയ്ക്കകയുമില്ല.ഒരു കാടന്നോ മലയന്നോ പതിയിൽ നിന്നും കാട്ടിൽനിന്നും വളരെദൂരം പോകേണ്ടതായി വന്നാ,ഭാര്യയോ മകനോ താൻ പോയ വഴി കണ്ടുപിടിച്ച് ഭക്ഷണം കൊണ്ടുചെല്ലേണ്ടതിന്നു,വഴിയിൽചുള്ളികമ്പുകളും ഇലകളും വെട്ടിയിട്ടുകൊണ്ടെപോവുകയുള്ളൂ.കൂടാതെ തെളിക്കുന്നതിന്നും നായാട്ടുകാർക്കു ഇവരുടെ സഹായം വളരെ ആവശ്യമാണ് 'പ്രകൃതിയെയും പ്രകൃതിയുടെ രഹസ്യങ്ങളെയും പറ്റിയുള്ള അത്ഭുതകരമായ ഒരു ജ്ഞാനമാകുന്നു ഈ വിധം ജീവിതംകൊ​ണ്ട് ഒരു കാട്ടനിവാസിക്കുള്ളമെച്ചം. അവന്റെ ദൃഷ്ടിശക്തിയും ചെവിടോർമ്മയും ആശ്ചര്യകരംതന്നെ .ഒരു പുലി അതിന്റെ മടയിലേയ്ക്ക് ഒളിച്ചുപോകുന്നതു നായാട്ടുക്കാരനെക്കാൾ മുമ്പിൽ അവൻ കാണുകയൊ കേൾക്കുകയോ ചെയ്യുന്നു.പുലി വൃക്ഷത്തിന്റെ ചുവട്ടിൽ കൂടി പോകുമ്പോൾ മുകളിലിരിയ്ക്കുന്ന കുരങ്ങിന്റെ ചിലയ്ക്കലൊ കലമാൻ പേടിച്ചു പുറപ്പെടുവിയ്ക്കുന്ന ശബ്ദമോ കേട്ടാൽ അതുകളുടെ കാരണം അവന്നു മനസ്സിലാകും .എന്നല്ല,കാട്ടിൽ കാണുന്നതും സംഭവിയ്ക്കുന്നതുമായ എല്ലാറ്റിന്റെയും കാരണവും അതുക്കളുടെ സംഗതിയും അവനറിയാം.കഴുകന്മാർ ആകാശത്തിൽ ചുറ്റിപ്പറക്കുന്നതുകണ്ടാൽ പുലി അതിന്റെ തീറ്റ കുഴിഞ്ഞുപോയി,അല്ലെങ്കിൽ ഇല്ല,എന്ന് അവനു പറയുവാൻ കഴിയും.ഒരു പുൽക്കൊടി ഒടിഞ്ഞുകിടക്കുതു കണ്ടാൽ അതിൽനിന്നും എന്തെങ്കിലുമൊന്നു മനസ്സിലാക്കും.'ഇപ്രകാരം ഇന്ത്യയിലെ മഹാനൃംവംശവിദ്വാനയായ സർവില്യംക്രൂക്സ് പറഞ്ഞിരിയ്ക്കുന്നു.കാടന്മാർക്കു നായാട്ടുക്കാരെക്കാൾ കാളുതെളിക്കാനും മൃഗത്തെ കണ്ടുപിടിക്കാനും സാമർത്ഥ്യം കൂടുന്നതുകൊണ്ട് യൂറോപ്യന്മാരും മറ്റും നായാട്ടിനുപോകുമ്പോൾ ഇവരെ കൂട്ടികൊണ്ടപോകാറുണ്ട് .അവർ പുലി ,കാട്ടുപോത്തു,കരടി മുതലായ മൃഗങ്ങളെ വെടിവച്ചും മാനിനെയും പന്നിയേയും കണിവെച്ചുംപിടിയ്ക്കും,അവർ രണ്ടുഭാഗമായിത്തിരിഞ്ഞ് ഒരു കൂട്ടക്കാർ മൃഗങ്ങളെ തെളിക്കയും മറ്റവർ എയ്തോചെറുതരം മൃഗങ്ങളെ ക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/382&oldid=164564" എന്ന താളിൽനിന്ന് ശേഖരിച്ചത്