ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൪൨ മംഗളോദയം

അത്ര നന്നായും ധാരാളമായും അലങ്കരിച്ചിരിയ്ക്കും.

    ഇവർക്ക് മറ്റുള്ളവരിൽ അസാധാരണമായ ഒരു സമ്പ്രദായം കൂടിയുണ്ട്. അതു അവരുടെ മുമ്പല്ലുകൾ രാവികൂർമ്പിക്കുന്നതാണ്. ആൺകുട്ടികൾക്കു 18_ം പെൺകുട്ടികൾക്ക് 10_ം വയസ്സു പ്രായമാവുമ്പോൾ കൂട്ടത്തിൽ പരിചയമുള്ളവർ ഉളിയൊ വെട്ടുകത്തിയൊ കൊണ്ടും അരംകൊണ്ടുമാണ് പല്ലു രാവുന്നത്. പല്ലു രാവേണ്ടതായ പെൺകുട്ടിയുടെ തല ഏതെങ്കിലുമൊരു സ്ത്രീയുടെ മടിയിൽ വെച്ചു അനങ്ങാതെ പിടിച്ചുനിർത്തി മൂന്നാമതൊരാൾ ഒരു മൂർച്ചയുള്ള കത്തി കൊണ്ടുവന്നു പല്ലു രാവുമ്പോൾ കുട്ടി വല്ലാതെ കിടന്നു നിലവിളിയ്ക്കുന്നു. രാവൽ കഴിയുമ്പോൾ അവൾക്കു തന്റേടമുണ്ടാവില്ല. അല്പം കഴിയുമ്പോഴേക്കും മുഖംമുഴുവനും നീരുവന്നു വീർക്കും. വേദനയും നീരും ഒന്നു രണ്ടു ദിവസം നില്ക്കുന്നതാണ്. അപ്പോൾ കലശലായ തലകുത്തുമുണ്ടായിരിയ്ക്കും. ഈ വിധം മനുഷ്യസൃഷ്ടിയെ വിരൂപപ്പെടുത്തുന്ന സമ്പ്രദായം തെക്കൻ

ഇന്ത്യയിൽ മാത്രമല്ല , ആസ്ത്രേലിയയിലുമുള്ള പലേ ജാതിക്കാരുടെയിടയിലുമുണ്ട്. എന്നാൽ അവർ മുന്നിരപ്പല്ലു മാത്രമേ രാവുകയുള്ളു. 'എല്ലാ പല്ലുകളുമുണ്ടായാൽ വിരൂപതയിൽ നിരസിയ്ക്കപ്പെടുമെന്നു കരുതി, കുട്ടികൾ തെരുളണ്ട പ്രായമാവുമ്പോൾ പല്ലുകളിൽ ചിലവ പറിച്ചുകളയുന്ന സമ്പ്രദായം ആഫ്രിയ്ക്ക ആസ്ത്രേലിയ ഈ രാജ്യങ്ങളിൽ പലേടങ്ങളിലുമുണ്ട്. മലയ അർദ്ധദ്വീപിൽ പല്ലു രാവുന്നതും കറുപ്പിയ്ക്കുന്നതും കല്യാണത്തിന്റെ പൂർവാങ്കമാണ്. * 'തങ്ങൾക്കു മൃഗങ്ങളുടെ ഛായ ആവശ്യമില്ലെന്നും പറഞ്ഞ് അപ്പർതൈൽ പ്രദേശങ്ങളിലുള്ളവർ മുമ്പിലുള്ള നാലു പല്ലുകൾ പറിച്ചുകളയുന്നു".(1 ) ചില വർഗ്ഗക്കാർ മുന്നാരപ്പല്ലുകൾ മുഖത്തിന്നു ബീഭത്സമായ ആകൃതിയുണ്ടാക്കുന്നതാണെന്നും പറഞ്ഞ് അതുകൾ രണ്ടും പറിച്ചുകളയുന്നു എന്നു ഡോക്ടർ ലിവിംഗ്സ്ടൺ പ്രസ്താവിച്ചിട്ടണ്ട്. "കാഠിന്യമുള്ള കിഴങ്ങുകൾ എളുപ്പത്തിൽ കടിച്ചുമുറിയ്ക്കുവാൻ ഉപയോഗപ്പെടുത്തുന്നതിലേയ്ക്ക് ഈ കുറിയ മനുഷ്യർ പല്ലുകൾ രാവികൂർമ്പിയ്ക്കുന്നു. ഇതിൽ കുറെ ഒരുവീർയ്യം പ്രത്യക്ഷപ്പെടുത്തുന്നുണ്ട്. തങ്ങളെ രാജ്യത്തിൽനിന്നും ആട്ടിയോടിച്ചു രാജ്യം കൈവശപ്പെടുത്തിയവരെ സേവിയ്ക്കുന്നതിൽ ഭേദമാണ് തങ്ങളുടെ സ്വാഭാവികമായ ശക്തിയിൽ കടന്നതും ഈവിധം ദന്തങ്ങളെ ഭാഷാഭേദപ്പെടുത്തിയാൽ മാത്രം അനുഭവിപ്പാൻ സംഗതിവരുന്നതുമായ ഭക്ഷ്യങ്ങളുള്ളേടത്തു ചെന്നുപാർക്കുന്നതെന്ന്, ഇവർനിശ്ചയിച്ചു കാണുമ്പോൾ അത്ഭുതപ്പെടുകയും ഇവരെ ബഹുമാനിയ്ക്കുകയും വേണം. പ്രശസ്തതരമായ മറ്റു ആയുധങ്ങളില്ലായിരിയ്ക്കെ, ജേതാക്കൾ അവരെ പർവതഗൃഹങ്ങളിലേയ്ക്കു പിന്തുടരുന്നതായാൽ ഈവക കൂർത്ത പല്ലുകൾ ആയുധങ്ങളായി ഉപയോഗപ്പെടുത്തണമെന്നുകൂടി ഒരുസമയം അവർ കരുതീട്ടുണ്ടായിരിക്കാനും മതി". *

         കാടിന്മാർ പാട്ടിൽ ഭ്രമമുള്ളവരാണ് ചിലപ്പോൾ അധികം പേർ വൃത്താകാരത്തിൽ                   കൈകോർത്തുനിന്നു മുന്നോട്ടു നടന്ന് അടുത്തുകൂ
              

കളികൾ

  • Westermark's History of Human Marriage, (1) Darwin's Descent of man.
                                           *Madras Journel of Literature  

and Science.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/388&oldid=164570" എന്ന താളിൽനിന്ന് ശേഖരിച്ചത്