ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൪൪ മംഗളോദയം


മതാലംബനം - ഇതുകളും മറ്റനേകസംഗതികളുമാണ് ഈ രാജ്യത്തിലെ ജനങ്ങളുടെ ആചാരന‌ടപ‌ടി സമ്പ്രദായങ്ങളിൽ നൈസർഗ്ഗികമായ മാറ്റ‌ത്തിന്നു കാരണമായിത്തീർന്നിരിയ്ക്കത്". കേമ്പ്രിജ്ജിലെ പ്രഫസർ എ.സി .ഹാഡൻ പറ‌‌ഞ്ഞിട്ടുള്ളപോലെ , "ഇതാണ് രേഖപ്പെടുത്തുവാനുള്ള സമയം." അതിരറ്റതായ ഒന്നു നമുക്കു നഷ്ടമാകുകയും , വളരെ അധികം ഇപ്ഫോൾ വേഗേന അദൃശ്യമായിക്കൊണ്ടിരിയ്ക്കുകയും ചെയ്യുന്നു. അവയുടെ അന്തർദ്ധാനംകൊണ്ടു മാത്രമല്ല, അവ നമ്മുടെ ദൃഷ്ടിയിൽനിന്നും മാഞ്ഞുപോവുന്നതിന്നുമുമ്പ് എഴുതി വെയ്ക്കുവാൻ ഉത്സാഹിക്കേണ്ടവരുടെ ഔദാസീന്യം കൊണ്ടും, ഏറ്റവും രസകരമായ സംഗതികൾകൂടി നമുക്കു നഷ്ടമായിക്കൊണ്ടിരിയ്ക്കുന്നു.

               __________________________________


                                               കൈലാസയാത്രാപ്രബന്ധം
                                                             (തുടർച്ച)
                              _____

ഇത്ഥംകാടുംതരൂണാംപടലിയുമുടനേ ഘോരഘോരാൻമൃഗൌഘാൻ പശ്യൻഗാണ്ഡീവധന്വാപുകൾപെരുകിന നീഹാരശൈലേന്ദ്രപാദേ ശുദ്ധേചെന്നിന്ദ്രനീലാചലമുകളിൽമുദാ ദേവഭർത്തുർന്നിഷേവാം നിത്യംനിത്യംതപസ്യാക്രമവിമലമനാഃ സാവധാനംവ്യതാനീൽ. ശുദ്ധതീർത്ഥേകുളിച്ചങ്ങുഷസികലിത- പത്മിസനോരക്തഷം നിദ്ധ്യായൻപാരിജാതത്താമുകളിൽമഹാ- രത്നപീഠേനിഷണ്ണം ചിത്താംഭോജേമഹേന്ദ്രാനിജകരയുഗളോ- ദസ്തപൊൻകുംഭനിർയ്യ- ദ്രത്നാസാരാഭിഷിക്താപരമതപസിമെ- ന്മേലുറച്ചാസ്ഥിതോഭൂൽ. അത്യന്തംവിസ്മയിച്ചൂസകലമുനിജനം ഘോരഘോരാംതപസ്യ വൃത്തിംകണ്ടിന്ദ്രസൂനോരമരകളുമഴൽ- ക്കൊണ്ടിളക്കംകലർന്നൂ മെത്തുംപ്രീത്യാപരീക്ഷിപ്പതിനുനിജതനൂ- ജസ്യധൈർയ്യംസമാധേ- ർമ്മദ്ധ്യേരംഭാംവിളിച്ചാദരവൊടുസവിധേ ദേവരാജോബഭാഷേ. ചൊല്ലേറുംനാകനല്ലാർമകരികൾമകുടേ ചേർത്തമാണിക്യരത്ന- ക്കല്ലേസാമ്രാജ്യലക്ഷ്മീനെറിവിനുമമ വമ്പായതിന്നീമനോജ്ഞേ! ചൊല്ലാംനിന്നോടൊരർത്ഥാന്തരമധികനി- ഢംമദീയാത്മജന്മാ (ഗൂ വില്ലാളിപ്രൌഢനാമർജ്ജുനനിഹസവിധേ സേവതേസാവധാനം. ആശ്ചർയ്യപ്രാഭവന്ദംപശുപതിഭഗവ- ന്തംമമാനുഗ്രഹംകൊ- ണ്ടാശ്വസ്താത്മാതപംചെയ്തധിഗതമഹി-

സ്ത്രോവീപക്ഷാൻവിജേതും (താ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/390&oldid=164572" എന്ന താളിൽനിന്ന് ശേഖരിച്ചത്