ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൪൮ മംഗളോദയം

ചക്ഷസ്സുതന്നെ. ആളുകൾ അങ്ങേ വിടാത്തതു കുറ്റമല്ല. വലിയൊരു ബുദ്ധിമുട്ടിൽ സഹായത്തിനപേക്ഷിയ്ക്കാനാണ് ഞാൻ വന്നത്. ഇന്നലെ നിങ്ങൾ ഇവിടെ എത്തുമെന്നായി പത്രികയിലൽ കണ്ടിട്ടില്ലെങ്കിൽ ഞാൻ കഷ്ടത്തിലാവുമായിരുന്നു. ഇനിയെല്ലാം നേരെയാവും. എന്നു പറഞ്ഞ് ഒരു കടലാസ്സു പിള്ളയുടെ കയ്യിൽ കൊടുത്തു. പിള്ള അതു നോക്കി ഇങ്ങിനെ വായിച്ചു. സ്വകാര്യ ചരിത്രാന്യേഷണകമ്മിറ്റി വക പരസ്യം. വിവരവും വിശ്വസ്തതയും കൂടുന്നവർ വളരെ ചുരുക്കം. അങ്ങിനെ യുള്ളവരെ തിരഞ്ഞെടുപ്പാൻ ആകൃതികൊണ്ടു തന്നെ കഴിയുമെന്നു ഞങ്ങൾ പരിചയിച്ചറിഞ്ഞിട്ടുണ്ട്. കഷണ്ടി ധാരാളമുള്ള പുരുഷൻമാർ ബുദ്ധിയും ശുദ്ധതയുമുള്ളവരായിരിയ്ക്കും. അങ്ങിനെയുള്ള ഒരാളെ ഞങ്ങൾക്ക് ആവശ്യയമുണ്ട്. പ്രവൃത്തി ക്ളാർ ക്കിന്റെയാണെങ്കിലും ശമ്പളം സ്വാധികാരിയായ ഒരു ഉദ്യോഗസ്ഥനുള്ളപോലെ കൊടുക്കാം. ദിവസം ഓരോ മണിക്കൂർ നേരത്തെപണിയേ വേണ്ടു. ഞങ്ങളുടെ പ്രവൃത്തി,ഫലത്തിൽ വന്നാൽ രാജ്യത്തിന്നാകെ പുതിയൊരു നന്മ വരുത്തുന്നതും അതു വഴിയെ ജനസമുദായത്തിന്നു മനസ്സിലാക്കൊള്ളാമെന്നു ഞങ്ങൾ ആഗ്രഹിയ്ക്കുന്നതുകൊണ്ടു ഇതിലെ അപേക്ഷക്കാർ എല്ലാം സ്വകാർയ്യമായി വെയ്ക്കേണ്ടതുമാകുന്നു. ഇതിലേയ്ക ആവശ്യക്കാർ ജുൺ 17-നു വൈകുന്നേരം 7അര മണിയ്ക്കു മറാട്ടിത്തെരുവിൽ 35- ആം നമ്പ്ര് വീട്ടിൽ എത്തേണ്ടതാണ്. കാർയ്യദർശി എം. കൃഷ്ണസ്വാമി നായഡു. പിള്ള ഊർദ്ധ്വദൃഷ്ടിയായി അല്പാ നിന്നശേഷം പറഞ്ഞു;'ഇതിലെ തിയ്യതി രണ്ടുമാസം മുമ്പത്തെയാണല്ലെ. അതിന്നു ശേഷം'- നായർ-കണ്ണൂരാണെന്റെ വീട്. ത്തെക്കേടത്തു കൃഷ്ണമേനോനെന്നു പറയും. അല്പാ മുതൽ സമ്പാദിച്ചിട്ടുണ്ട്. എന്നാൽ പറയാൻമാ ത്രമൊന്നുമില്ല. രണ്ടുകൊല്ലമായി ഇവിടെ വന്നു ബാങ്കിന്റെ നിലയിൽ കുറേശ്ശെ പണം പണ്ടത്തിന്മേൽ കൊടുത്തുവാങ്ങാറുണ്ട്. എന്റെ കീഴിൽ പണിയ്ക്ക് ഒന്നുരണ്ടാളുള്ളതിനാൽ ഈ പരസ്യം കണ്ടഉടനെ ഒന്നു ശ്രമിയ്ക്ക തന്നെയെന്നുനിശ്ചയിച്ചു. അദ്ധ്വാനമി ല്ലാതെയുള്ളസമ്പാദ്യമല്ലെ? തലയിൽ രോമം തീരെയില്ലാതായിട്ടു കാലം അധികമായതിനാൽ പരസ്വത്തിൽ കാണിച്ച ഗുണം ഉണ്ടെന്നുനിശ്ചയിച്ചു ശ്രമിച്ചതാണ്. ഉദ്യോഗംകിട്ടുകയും ചെയ്തു. എനിയ്ക്കു തപാൽ വഴിയ്ക്കാണ് പരസ്യം കിട്ടിയത്. എ തിരാളികൾ ഏറെയുണ്ടായില്ല. തിരഞ്ഞെടുക്കേണ്ടതിന്നും പല യോഗ്യന്മാരുടേയും പേരന്വേഷിച്ചു പര സ്യം അയച്ചുകൊടു ത്തിരുന്നുവെന്നു നായഡുവിൽനിന്നു പിന്നെ എനിയ്ക്കറിവായി. ഞാൻ പുറപ്പെട്ടാൽ ഇക്കാര്യത്തിൽ വളരെ പേർ മത്സരി പ്പാനുണ്ടാകയില്ല.പ്രവൃത്തിയിലേർപ്പെട്ടതോടുകൂടി വിചാരിച്ചിരുന്നതിലധികം തൃപ്തിയുണ്ടായി. ആഴ്ചയിൽ പതിന്നാലുറുപ്പികയാണ് ശമ്പളം. എരു വ്യാഴാഴ്ച പ​​ണിതുടങ്ങി. അടുത്ത ബുധനാഴ്ച ശമ്പളവും കിട്ടി. പിന്നെ ശനിയും ബുധനുമായി എല്ലാ ആഴ്ചയിലും

പതിന്നാലുറുപ്പിക കിട്ടും. പ്രവൃത്തിക്കാർക്ക് ഒരിയ്ക്കലും ബുദ്ധിമുട്ടു വരരുതെന്ന് വെച്ചാണ് അദ്ധേഹം ശമ്പളം ആഴ്ചതോറും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/394&oldid=164576" എന്ന താളിൽനിന്ന് ശേഖരിച്ചത്