ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരു അസാധാര​ണ പരസ്യം ൩൪൯

കൊടുക്കുന്നത്. മാസത്തിൽ അറുപതാ യിപ്പോൾ ഉറുപ്പിക. ഞാൻ കുറച്ച് ഇംഗ്ലീഷും മറ്റും പടിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ ഈ ശമ്പളം കിട്ടത്തക്ക യോഗ്യത ഒരിയ്ക്കലുമില്ല. എന്തൊരൌദാര്യമാണ് അദ്ദേഹം കാണിച്ചത്? മിനിഞ്ഞാന്നെയ്ക്കു രണ്ടുമാസവും എട്ടു ദിവസവും കഴിഞ്ഞു. ഇന്നലെ രാത്രിയ്ക്ക് എന്റെ ഭാഗ്യവും കഴിഞ്ഞു. പതിവുപ്രകാരം ഞാൻ ആഫീസിലെത്തി. വളരെ താമസിച്ചിട്ടും അദ്ദേഹ ത്തെ വന്നുകണ്ടില്ല. അവിടെ മേശയിലുള്ള കടലാസ്സുകൾ മാത്രം കൊണ്ടുപോയിട്ടുണ്ട്. മ;സ്പടി ഞാൻ ഒരുറുപ്പിക അധികപ്പറ്റാണ്. ആ ഉദാരപുരുഷന്റെ ഒരുമിച്ചു ഒരു കൊല്ലമെങ്കിലും താമസിയ്ക്കേണമെന്നു എനിയ്ക്കു മോഹമുണ്ടായിരുന്നു. ഇനിയും കണ്ടാൽ എന്നെ അദ്ദേഹം വിടില്ല. അത്രയ്ക്കു സ്നേഹമാണ്. ഈ സങ്കടത്തിന്നു നിങ്ങൾ തന്നെ നിവൃത്തിയുണ്ടാക്കിത്തരാനപേക്ഷയുണ്ട്? നാരായണ പ്പിള്ള കുറെ ആലോചിച്ചശേഷം 'നിങ്ങൾക്കു എഴുത്തുപണിയായിരുന്നുല്ലൊ'. എന്താണ് എഴുത്ത്. എപ്പോഴായിരുന്നു? കൃ-മേ_രാത്രിയി ൽ ഒമ്പതു മണിയ്ക്കു ശേഷം ഓരോ മണിക്കൂറെ പണിയുള്ളു. മലയാളമാണെഴുത്ത്. റവറണ്ട് ബി. ബെയിലി യുടെ മലയാളം ഇംഗ്ലീഷു ഡിക്ഷ്ണറി പകർക്കുന്ന പണിയാണുണ്ടായിരുന്നത്. ആ ആശ്ചര്യപുരുഷൻ അതുകൊണ്ടെന്താണ് ചെയ്യുവാൻ പോകുന്നതെന്നു ആരു കണ്ടു? ഇംഗ്ലീഷുവാക്കൊഴിച്ചിട്ടാണ്. നാരായണപ്പിള്ള_അതു മുഴുവൻ എഴുതിക്കഴിഞ്ഞുവോ? കൃ-മേ_ഇല്ല. വഴിയ്ക്കുവഴിയായി എഴുതീട്ടെ ഇല്ല. അവിടവിടെ പകർക്കും ചില പേജുകൾ അഞ്ചും എട്ടും പ്രാവശ്യം പകർക്കണം. ചില പേജുകൾ ഒഴിച്ചിട്ടും ഇങ്ങിനെയാണ്. നാ-പി_അധികം പകർത്തതും കല്പിച്ചു കൂട്ടിവിട്ടതുമായ പേജുകൾ ഏതാണെന്നുപറയാമോ? കൃ-മേ_ഓർമ്മയില്ല. എന്റെ ഡയറിയിൽ പക്ഷെ കാണും. നോക്കി വന്നു പറയാം. രണ്ടുമൂന്നു ദിക്കിൽ മദ്യത്തിന്റെ പേരുള്ള ഒരു ഭാഗം ഒന്നിലദധികം പകർത്തീട്ടുണ്ടെന്നു തോന്നുന്നുണ്ട്. നാ-പി_ആയാൽ പാർത്തിരുന്നതെവിടെ? കൃ-മേ_കാഴ്സി ഭജാറിൽ. നാ-പി_അവിടെ നിങ്ങൾ പോയിട്ടുണ്ടൊ? കൃ-മേ_ അതിന്നിട വന്നിട്ടില്ല. എന്റെ വീട്ടിൽ അദ്ദേഹം പല തവണയും വരാറുണ്ട്. ഞങ്ങൾ രാത്രി ആഫീസ്സുവർക്ക് കഴിഞ്ഞിട്ട് അങ്ങോട്ടു പോവും. ചിലപ്പോൾ അവിടെ തന്നെ കിടക്കയും ചെയ്യും. വീട്ടിലുള്ളവർക്ക് ധാരാളം പരിചയമാണ്. നല്ല നേരംപോക്കുകാരനാണ്. നാ-പി_എന്തെല്ലാമാണ് നേരംപോക്കു പറക. കൃ-മേ_അതിന്നു കണക്കൊന്നുമില്ല. വീട്ടിലെ ഓരോ നടപടികളന്യേഷിച്ചറിഞ്ഞു. മലയാളത്തിലെ സമ്പ്രദായങ്ങളെ കുറിച്ചു പരിഹസിയ്ക്കും. ചിലപ്പോൾ വല്ലവരെയും ഞാൻ വിളിയ്ക്കുമ്പോൾ അതെ നിലയിൽ വിളിച്ചു കളിയാകാക്കും. ​​എന്നാൽ ആയാൾക്കു സാധാരണ തമിഴല്ല ഭാഷ വല്ലാത്ത തമിഴാണ്. അങ്ങിനെയുള്ളൊരാൾ മലയാളം പറയാറാക്കിയതിൽ

ആശ്ചര്യപ്പെടണം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/395&oldid=164577" എന്ന താളിൽനിന്ന് ശേഖരിച്ചത്