ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൪ മംഗളോദയം അന്നു കൊച്ചുതമ്പുരാക്കന്മാരുടേയും സംസ്കൃതപഠനം വളരെ അമന്തത്തിലായിരുന്നു . അതു കണ്ടിട്ട് അവിടുന്നും അനുജന്മാർ രണ്ടുപേരുംകൂടി സ്വന്തചിലവിന്മേൽ 1060 കർക്കിടകം 3-നു തൃപ്പൂണിത്തുറ ഒരു പാഠശാല ഏർപ്പെടുത്തി. കുറച്ചു കാലം കഴിഞ്ഞിട്ടു പാഠശാല സർക്കാരു വകയാക്കി. പക്ഷെ പരിപാലിക്കേണ്ട ഭാരം തിരുമേനികൾക്കുതന്നെയായിരുന്നു.തിരുമൂപ്പു കിട്ടുന്നതുവരെ അവിടുന്നു തന്നെയാണ് പാഠശാലയുടെ യോഗക്ഷേമം നോക്കിയിരുന്നത്.അവിടുത്തെ ഗുരുവിന്റെ നാമത്തെ അവലംബിച്ച് "ശ്രീശേഷാചാർയ്യപാഠശാല" എന്ന് പാഠശാലക്കു ഫോം ഇട്ടിരുന്നു . ആ പാഠശാലയിൽ പ്രത്യേകിച്ചു പഠിപ്പിക്കേണ്ടുന്ന ആവശ്യത്തിലേക്കായി തിരുമനസ്സുകൊണ്ടു"ബാലബോധന"എന്ന ഒരു സംസ്കൃതബാലപാഠപുസ്തകം ഉണ്ടാക്കി അച്ചടിപ്പിച്ചിട്ടുണ്ട്.കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ ഉണ്ടാക്കിയ "ദേധാമൃത"എന്നൊരു പുസ്തകംകൂടി പടിപ്പിച്ചിരുന്നു. ഇപ്പോൾ പേർഷ്യയിൽ വക്കിലായിരിക്കുന്ന സി.അച്യുതമേനോൻ കളിക്കുട്ടയിൽ പഠിപ്പിക്കുവാൻ തുടങ്ങിയ കാലം മുതൽ ഒന്നിക്ക വില്വാനം കൊല്ലത്തോളം തിരുമനസ്സുകൊണ്ടു മേനവന്റെ അടുക്കൽ ഇംഗ്ലീഷു പഠിച്ചു.

1030 ൽ ആറ് ആന വീണ് കൊട്ടിളിൽ ആക്കി എന്നു കേട്ടിട്ടു ഗയയിൽ തീപ്പെട്ട വീരെളയതമ്പുരാൻ തിരുമനസ്സുകൊണ്ടും അവിടുന്നും കൂടി കൊമ്പമ്പാറക്ക് എഴുന്നള്ളി അവിടെ അന്നു കാൺസർവേറ്റരായിരുന്ന കോലപ്പസായ്വിന്റെ ബെങ്കളാവിൽനിന്നു നോക്കിയപ്പോൾ പുഴയുടെ കാഴ്ച വളരെ വിശേഷമായി തോന്നി . പിറ്റെക്കൊല്ലം ഒരു മാസം അവിടെ എഴുന്നള്ളി താമസിച്ചു. സ്ഥലം നോക്കി നടന്നെഴുന്നള്ളുമ്പോൾ കാഞ്ഞിരപ്പിള്ളി കാണാനിടയായി. അവിടെ ഒരു കോവിലകം പണിയിക്കുവാൻഉറച്ചു . 1062_ൽ സായ്പു മുഖാന്തിരം തന്നെ വേണ്ട ഏർപ്പാടുകൾ ചെയ്തു.ആ കന്നിയിൽ വീരെളയതമ്പുരാൻ ഗയയിൽവെച്ചു തീപ്പെട്ടു അവിടെക്കു കൂറുവാഴ്ചയായി. 1063_ൽ കാഞ്ഞിരപ്പിള്ളി ബെങ്കളാവു പണി തീർന്ന് ആ മീനത്തിൽ തന്നെ അവിടെ എഴുന്നള്ളി താമസം തുടങ്ങി.എടവം 10_നു വരെ അവിടെ എഴുന്നള്ളി താമസിച്ചു .ആ മിഥുനത്തിൽ വലിയ തമ്പുരാൻ തിരുമനസ്സുകൊണ്ടു തീപ്പെട്ടു.അവിടുന്നു എളയതമ്പുരാനായി. 61_ാമാണ്ടു തുലാമാസത്തിൽ അവിടുന്നു തൃശ്ശിവപേരൂർക്ക് വലിയതമ്പുരാൻ തിരുമനസ്സിലെ കല്പനപ്രകാരം ത്രിസന്ധ തുടങ്ങിക്കുവാൻ എഴുന്നള്ളി.അവിടെ എഴുന്നള്ളി താമസിക്കുന്ന കാലത്തു പലപ്പോഴും അവിടുന്നു കുതിരപ്പുറത്തു സവാരിക്കെഴുന്നുള്ളാറുണ്ട്.ഒരിക്കൽ ത്രുപ്പിക്കരാഡികാരമത്സരവുംകൂടി ഉണ്ടായിട്ടുണ്ട് .ഈ വേനൽകാലത്തു കാഞ്ഞിരപ്പിള്ളിയിൽ എഴുന്നള്ളി താമസിക്കുമ്പോൾ വയലുറകികയോളം കിഴക്കുവോരത്തു വാതുക്കൽ എന്ന സ്ഥലത്ത് എഴുന്നള്ളി പുഴവക്കത്തു മാടം കെട്ടി താമസിച്ചു.പാറപ്പുറത്ത് അമൃതേത്തായി മൂന്നു ദിവസം വനവാസ സുഖം അനുഭവിക്കയുണ്ടായി.ആ കൊല്ലം പൂരത്തിന് എഴുന്നള്ളിയപ്പോൾ തിരുമനസ്സിലെ വകയായി ത്രിസന്ധസദ്യയും കേമമായുണ്ടായി.പൂരം കഴിഞ്ഞു തിരുമനസ്സുകൊണ്ടു തിരിയെ എഴുന്നള്ളി.65_ൽ തിരുമനസ്സുകൊണ്ടു കിഴക്കെ വലിയ തമ്പുരാൻ കോവിലകത്തിലേക്കു മാറി എഴുന്നള്ളി താമസം തുടങ്ങി. ആ

കൊല്ലത്തിൽ പാലപ്പിള്ളി കൊപ്പത്തിൽ 7 ആന വീണു കേട്ടിട്ട് അങ്ങോട്ടു കാണുവാനായിട്ടു എഴുന്നള്ളി.അവിടെക്കു നായാട്ടിനു വളരെ മോഹമാണ്.വെടിവക്കുവാൻ നല്ല ശീലവും ഉണ്ട്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/49&oldid=164589" എന്ന താളിൽനിന്ന് ശേഖരിച്ചത്