ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

79


== മംഗളോദയം ==
  പുസ്തകം                                 മകരമാസം                           ലക്കം


                   ശുദ്ധസത്ത്വഗുണവൃത്തിയാൽസ്വത-
                   സ്സിദ്ധനെന്നുഭുവിവിശ്വവിശ്രുതൻ
                   ബുദ്ധമാമുനിജഗൽഗുണോദയ -
                   ശ്രദ്ധ നമ്മളിലണയ്ക്കയിക്ഷണം.
                                           പാലിഭാഷ

ഇന്ത്യാരാജ്യത്തു ബുദ്ധമതം പ്രചരിക്കുവാൻ തുടങ്ങിയ കാലത്ത്, ആ മതത്തിന്റെ പ്രചാരകന്മാരായ സന്യാസിമാരുടെ ഇടയിൽ നടപ്പുണ്ടായിരുന്നതും, അന്നുണ്ടായിരുന്ന ആര്യസമുദായക്കാരിൽ ഭൂരിപക്ഷം ജനങ്ങൾ സംസാരിച്ചിരുന്നതും ആയ ഒരു ഭാഷയാണ് പാലിഭാഷ. അക്കാലത്ത് ഇന്ത്യാരാജ്യത്തിന്റെ പല ഭാഗങ്ങളിലും ലങ്കാദ്വീപിലും [Ceylon] താമസിച്ചിരുന്ന ആളുകളിൽ അധികഭാഗക്കാർക്ക് ഈ ഭാഷ അറിയാമായിരുന്നു എന്നു വിചാരിക്കുവാൻ വഴിയുണ്ട്. പാലി= സമൂഹം [ജനസമൂഹം]; അവരുടെ ഭാഷ പാലിഭാഷ ; എന്നുള്ള അർത്ഥപ്രകാരം, അധികജനങ്ങൾ സമസാരിച്ചിരുന്ന ഭാഷയാകകൊണ്ടാണ് ഇതിനു 'പാലിഭാഷ' എന്നു പേരു സിദ്ധിച്ചത്. മറ്റുള്ള പല മതങ്ങളിലേക്കാൾ എത്രയോ അധികം ഗ്രന്ഥ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/79&oldid=164607" എന്ന താളിൽനിന്ന് ശേഖരിച്ചത്