ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

83


                                                          ദ്രൗപദീസ്വയംവരം
   'നഹി വൈരേണ വൈരാണി
    ശാമ്യന്തീഹ കദാചന
  അവൈരേണതു ശാമ്യന്തി
 ഏഷധർമ്മഃ സനാതനഃ'

ഇങ്ങിനെ പാഞ്ഞുതുടങ്ങിയാൽ ബുദ്ധമുനിയുടെ ഉപദേശങ്ങളെ കുറിച്ചുതന്നെ അനേകം ലേഖനങ്ങൾ എഴുതേണ്ടതായി വരും.

        ചുരുക്കിപ്പറയുന്നതായാൽ പാലിഭാഷയിലുള്ള ഗ്രന്ഥസമുച്ചയം ഏതൂ സഹൃദയന്റെയും ശ്രദ്ധയെ ആകർഷക്കുന്നതാണെന്നുംതന്നെവേണം പറയുവാൻ, ബൗദ്ധസാഹിത്യത്തിന്റെ നിക്ഷേപങ്ങളായ ആ വക  ഗ്രന്ഥങ്ങളെ വായിക്കേണമെങ്കിൽ ബുദ്ധഭാഷയായ പാലിയെ അഭ്യസിക്കാതെ സാധിക്കുന്നതല്ല. ആ ഭാഷയാകട്ടെ സംസ്കൃതത്തോടു വളരെ അടുപ്പമുള്ളതാകയാൽ, സംസ്കൃതത്തിൽ സാമാന്യമായ ലോക വ്യുൽപ്പത്തിയും സംസ്കൃതനാടകങ്ങളിലുള്ള പ്രകൃതഭാഷയിൽ പരിചയവും ഉള്ളവരായ വിദ്വാന്മർക്ക് സ്വയമായി വായിച്ചാൽ തന്നെ അതിന്റെ അർത്ഥം മനസ്സിലാക്കുവാൻ സാധിക്കുകയും ചെയ്യും.
                                                                                                 കെ. വി. എം.                 
                                                     ദ്രൗപദീസ്വയംവരം
                                                          പ്രബന്ധം-തുടർച്ച
  ശ്രീമാൻപാഞ്ചാലരാജസ്തനുനിജതനൂ-
      ജംവിളിച്ചാശുധൃഷ്ട-
 ദ്യുമ്നംചൊന്നാനിവണ്ണംഗുതനയവിനയൗ-
     ദാര്യസൗജന്യശാലീ
 ശ്രീമൻവത്സ!പ്രസിദ്ധാനിവരെനരപതീ-
     നാഗതാൻപേർത്തുമോരോ
 സമ്മാനംകൊണ്ടുസംഭാവയസമുചിതമോ-
     ർത്തോർത്തുനാനാഗുണാഢ്യാൻ.
ഇത്ഥംതാതാജ്ഞകയ്ക്കൊണ്ടഥമുദിതമനാ
   മെല്ലവേചെന്നുനാനാ.
പൃത്ഥ്വ്വീപാലാനൊരോകൈനിരകളിൽബഹുമാ-
  നിച്ചിരുത്തിത്തദാനീം          
പുത്തൻപൂമാലികാകുംകുമമലയജകർപ്പൂ-
  രതാംബൂലപൂഗൈഃ
പ്രത്യേകംവ്യഞ്ജനൈരപ്യതനുഭിരപരൈഃ
  പൂജയാമാസപൂജ്യാൻ.
കല്യാണിമദ്ദശായാംകനിവിനൊടുകുളി-
  പ്പിച്ചുകൊണ്ടമ്മമാരും
ചൊല്ലേറുംതോഴിമാരുംകുശലവിധിവിശേ-
ഷങ്ങളുംചെയ്തൊരോന്നേ
മല്ലാർമംഗല്യഭൂഷാമണിനികരമെടു-
   ത്തന്തികേകൊണ്ടു വച്ച-
ങ്ങെല്ലരുംകൂടിഞാൻഞാനിദമിദമിതിമാ-
  നിച്ചുലാളിച്ചണഞ്ഞാർ.

ഓമൽപ്പൂമ്പട്ടണിഞ്ഞാളൊരുവൾ,തിരുകിന-

 ന്നായ്മലർക്കൂന്തൽമീതെ             
സീമന്തംചേർത്തണിഞ്ഞാളൊരുവൾ,തിലകമി-
  ട്ടാൾമനോരമ്യമന്യാ,         
വാർമെത്തുംകണ്ഠഭൂഷാമഴകിനൊടപരാ,
 പിന്നെവാർകങ്കണാദി-
ശ്രീമന്നാനാമനോജ്ഞാഭരണഗണമൊരോ-

നാരിമാർചേർത്തണിഞ്ഞാർ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/83&oldid=164612" എന്ന താളിൽനിന്ന് ശേഖരിച്ചത്