ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മാണമെന്ത്? ഈ ചോദ്യങ്ങൾക്കുത്തരംപറയേണമെങ്കിൽ'ശക്തി' എന്നും'പദാർത്ഥ'മെന്നും പറയുന്നത് ഒന്നിനെയല്ലെന്നും അവ രണ്ടും രണ്ടുതന്നെയാണെന്നും സമ്മതിക്കേണ്ടിവരും. എന്നാൽ, ശക്തിക്ക് എന്തെങ്കിലും ഒരു പദാർത്ഥത്തെ അവലംബിക്കാതെ നില്ക്കുവാൻ കഴികയില്ലെന്നേ ഉള്ളു. ഒരു പരമാണുവിൽ [Atom] ത്തന്നെ പല പ്രകാരത്തിൽ നാനാശക്തികളെ പ്രതിഫലിപ്പിക്കുന്നതായാൽ അത് അനന്തമായ ശക്തി സഞ്ചയത്തിന്ന് അധിഷ്ഠാനമായിപ്പരിണമിക്കുമെങ്കിലും ഒന്നിലധികം പരമാണുക്കൾ കൂടിച്ചേർന്നുണ്ടാവുന്ന സാധാരണ അണുക്കൾക്ക് അതാതവസ്ഥയിൽ നില്ക്കുവാൻ എത്രത്തോളം ശക്തി ആവശ്യമാകുന്നുവോ അത്രമാത്രമല്ലാതെ അതിൽ കൂടിയോ കുറഞ്ഞോ ശക്തിയെപ്പുറപ്പെടുവിക്കുവാൻ അതുകൾക്കു കഴികയില്ല. ഈ ശക്തിമാത്രമല്ലാതെ, രസായനപ്രയോഗത്തിന്നുപയോഗിക്കുന്ന പദാർത്ഥങ്ങളിൽ പുതുതായി ഒരുശക്തിയും ഉണ്ടാവുന്നില്ല; അതിൽ സ്വതേയുള്ള ശക്തി പ്രകാശിക്കുക മാത്രമേ ചെയ്യുന്നുള്ളു.

                                                                                      ഭാസ്കരാചാര്യർ.
                                           നോവൽ

സാങ്കേതികശബ്ദങ്ങളുടെ പരിഭാഷയെപ്പറ്റിയുള്ള സംശയം ഇതുവരെ തീർന്നിട്ടില്ല. ലോകത്തിൽ സർവ്വസാധനങ്ങളുടെയും കാര്യങ്ങളുടെയും വളർച്ചയും അഭിവൃദ്ധിയും ക്രമപ്പെടുത്തുന്ന പ്രകൃതിയുടെ ശക്തിയെ ലംഘിക്കാൻ മനുഷ്യർക്കു വളരെ എളുപ്പമല്ല. മനുഷ്യപ്രയത്നംകൊണ്ട് വളർച്ചയ്ക്കും അഭിവൃദ്ധിക്കും കുറെ തടസ്ഥമോ മാറ്റമോ വരുത്താമെന്നല്ലാതെ, അവയെസംബന്ധിച്ചുള്ള പ്രകൃതിസിദ്ധാന്തങ്ങൾക്ക് ഭേദംവരുത്താൻ അസാദ്ധ്യമാണ്. ഭാഷയുടെ വളർച്ചയെ സംബന്ധിച്ചും ഇങ്ങിനെയുള്ള ചില പ്രകൃതിസിദ്ധാന്തങ്ങളുണ്ട്. അന്യഭാഷകളിൽ നിന്നു വാക്കുകൾ വന്നുചേരുന്ന സമ്പ്രദായവും ഇങ്ങിനെയുള്ള ചില സിദ്ധാന്തങ്ങൾക്കു കീഴടങ്ങിയിരിക്കും. ശാസ്ത്രസംബന്ധമായും മറ്റുമുള്ള സാങ്കേതിക ശബ്ദങ്ങൾക്ക് പുതിയ വാക്കുകൾ സംസ്കൃതത്തിന്റെ സഹായത്തോടുകൂടി സൃഷ്ടിക്കേണ്ടതാണെന്നു വിദ്വാന്മാർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ആ വക അനേകം വാക്കുകൾ മലയാളഭാഷയുടെ ഉച്ചാരണനിയമത്തിനനുസരിച്ചുള്ള ഭേദഗതിയോടുകൂടി ഭാഷയിൽ കടന്നു സ്ഥലം പിടിച്ചിട്ടുണ്ട്. അവയെ ഉപദ്രവിക്കാതെ യഥേഷ്ഠം ഭാഷയിൽ കുടികൊണ്ടുകൊൾവാൻ അനുവദിക്കുകയാണ് വൈയാകാണന്മാർ ചെയ്യേണ്ടതെന്നു തേന്നുന്നു.

നോവൽ എന്ന ഇംഗ്ലീഷ് പദത്തിന്റെ സ്ഥാനത്ത് 'ആഖ്യായിക'യെന്നൊ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/89&oldid=164618" എന്ന താളിൽനിന്ന് ശേഖരിച്ചത്