ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കവികളും ചിത്രനിർമ്മാണവും ൧൧൯ "ഓടിപ്പോയ് ജനലണവാനൊരുത്തി മാല്യം ചാടിപ്പോം പടിയുലയുന്ന കേശപാശം തേടിക്കയ്യണകിലുമായതൊന്നുകെട്ടാൻ- കൂടിത്തൻകരളിൽനിനച്ചിടാതമട്ടിൽ.” “പോക്കിൽത്തൻപുടവയഴിഞ്ഞതാശുകയ്യിൽ പൊക്കിൾക്കാഭരണനിറംകൊടുത്തുതാങ്ങി ലാക്കിൽപ്പോയൊരുവൾമനോജ്ഞജാലമുള്ള- ദ്ദിക്കിൽച്ചെന്നരിയൊരുകാഴ്ചകണ്ടുനിന്നു.”

രഘുവംശത്തിലെ പൌരാംഗനാചേഷ്ടകൾ കാണിക്കുന്ന ഈ പദ്യചിത്രങ്ങൾ കാളിദാസർക്കുതന്നെ ഏറ്റവും ബോധിച്ചവയായിട്ടുണ്ടെന്നു വേണം പറവാൻ.അതുകൊണ്ടല്ലയോ അദ്ദേഹം ഈ പദ്യചിത്രങ്ങളെത്തന്നെ,കുമാരസംഭവത്തിൽ‌ പാർവ്വതീപരിണയം കഴിഞ്ഞു ശ്രീപരമേശ്വരൻ പുരപ്രവേശം ചെയ്യുന്ന ഘട്ടത്തിലും പകർത്തിയിരിക്കുന്നത്?

                           കുമാരസംഭവത്തിൽനിന്നും ഈ വിഷയത്തിൽ അനേകം ശ്ലോകങ്ങൾ ഉദാഹരിക്കാവനുണ്ട്.മൂന്നാം സർഗ്ഗത്തിൽ ശ്രീപാർവ്വതി,ധ്യാനത്തിൽ നിന്ന് ഉപരതനായ പരമേശ്വരനെ തലകുനിച്ചു വണങ്ങിക്കൊണ്ടു തന്റെ നീലാളകമദ്ധ്യത്തിൽ ചൂടീയിട്ടുള്ള കണ്ണികാര കുസുമം കുറഞ്ഞോന്നു കിഴിഞ്ഞും കർണ്ണങ്ങളിൽ അണിഞ്ഞിട്ടുള്ള  ഇളന്തളീർ  കൊഴിഞ്ഞും നിൽക്കുന്ന നിൽപ്പും ഒരു ചിത്രത്തിൽ പകർത്തിയാൽ ഏറ്റവും ഭംഗിയാകുന്നതാണ്.'പയ്യങ്കബന്ധസ്ഥിരപൂർവ്വകായം'എന്നു തുടങ്ങി വർണ്ണിച്ചിട്ടുള്ള പരമേശ്വരന്റെ ധ്യാനാവസ്ഥാനം,'സ്ഥിതാഃ ക്ഷണം പക്ഷ്മസു'എന്ന പദ്യത്തിൽനിന്നു ധ്വനിക്കുന്ന പാർവ്വതിയുടെ തപോവസ്ഥാനം  എന്നിവ ചിത്രത്തിൽപ്പെടുത്തിയാൽ തന്മയത്വം വിളങ്ങുന്ന ഓരോ ചിത്രങ്ങളായിപ്പരിണമിക്കും. കാമദേവൻ പരമശിവന്റെ മേൽ‌ പ്രയോഗിക്കുവാനായി വില്ലും വളച്ചും ശരവും തൊടുത്തു നിൽക്കുന്നതായ നിൽപ്  'സദക്ഷിണാപാംഗനിവിഷ്ടമുഷ്ടിം' എന്ന പദ്യത്തിൽ ഒരു ചിത്രത്തിലെന്നപോലെ ശോഭിക്കുന്നുണ്ട്.പാർവ്വതീദർശനത്തിൽ ധൈര്യം കുറഞ്ഞൊന്നിളകി.'ഭാവോദയം' ഉണ്ടായ സ്ഥിതിയിൽ കാളിദാസൻ പരമശിവന്റെ ഛായയൊടുത്തിട്ടുള്ളത് എത്ര മനോഹരമായിരിക്കുന്നു!ശ്രീപാർവ്വതി,പൂർവ്വാനുരാഗവിപ്രലംഭദശയിൽ ആരും കാണാതെ  ഒരിടത്തു വെച്ചു തന്റെ കൈക്കൊണ്ടു പരമേശ്വരന്റെ ചിത്രമെഴുതി ആ ചിത്രപുരുഷനോടു  ' മുള്ളുവാക്കു ' പറയുന്ന ഘട്ടവും ഒരു ചിത്രത്തിൽ  വന്നാൽ ശോഭിക്കുന്നതാണ്. പരമശിവൻ‌ ഒരു കപടബ്രഹ്മചാരിയുടെ വേഷം പൂണ്ടിരുന്നതു പെട്ടെന്നു മാറ്റിയപ്പോൾ പാർവ്വതി പോകാനായി എടുത്ത കാൽ അങ്ങിനെതന്നെ നിർത്തിക്കൊണ്ട,നില്പാനും പോകാനും വയ്യാതെയായ അവസ്ഥയും എത്ര മനോഹരമായിരിക്കുന്നു!സപ്തർഷികൾ ചെന്നു ഹിമവാനോടു പാർവ്വതിയുടെ വിവാഹത്തെപ്പറ്റി സംസാരിക്കുമ്പോൽ,അച്ഛന്റെ അടുത്ത്  ശ്രീപാർവ്വതി അധോമുഖിയായി നിന്നു "തൻക്കളിത്താമത്താരു തങ്കലുള്ളിതളെണ്ണന്ന" ചിത്രവും വളരെ ഭംഗിയുള്ള ഒന്നാണ്. ഇതുപോലെ മേഘസന്ദേശത്തിൽനിന്നും പല ഉദാഹരണങ്ങൾ എടുക്കുവാനുണ്ട്.

ഇങ്ങിനെതന്നെ സംസ്കൃതഭാഷയിലുള്ള ഇതരകാവ്യങ്ങളിൽനിന്നും നാടകങ്ങളിൽ നിന്നും അനേകം ഉദാഹരണങ്ങൾ എടുത്തു കാണിക്കാവുന്നതാണ്.അവയെ ഇ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/126&oldid=164638" എന്ന താളിൽനിന്ന് ശേഖരിച്ചത്