ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൩൮ മംഗളോദയം മുതലായവയിൽനിന്നു വെളുത്ത കൃമികൾ അധികമുണ്ടാകുന്ന രക്തവും മറ്റവയിൽനിന്നു കറുത്ത കൃമികൾ വർദ്ധിക്കുന്ന രക്തവുമാണ് ഉണ്ടാകുന്നതെന്നു തീർച്ചയായും അനുമാനിക്കാം. ദേവന്മാരുടെ അധിവാസം ഭൂമിയിൽ നിന്ന് ഉയർന്ന പർവ്വതപ്രദേശങ്ങളിലും അസുരന്മാരുടേതൂ ഭൂമിക്ക് താഴെയുമായി കല്പിച്ചിട്ടുള്ളത് വായുവിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം.

      ആര്യന്മാരായ ഋഷീശ്വരന്മാർ കാടുകളിലും ഉയർന്ന പർവ്വതനിരകളിലും വസിച്ച് തപസ്സു ചെയ്തതായി വർണ്ണിക്കപ്പെടുന്നു. സമുദ്രതീരം ദുഷ്ടന്മാരായ രാക്ഷസന്മാരുടെയും പിശാചുക്കളുടെയും അധിവാസഭൂമിയാണെന്നാണ് ഹിന്തുക്കളുടെ വിശ്വാസം. 'ജന്മപ്രഭൃതിദാരിദ്ര്യം ദശവർഷാണി ബന്ധനം സമുദ്രതീരേ മരണം കിഞ്ചിച്ഛേഷം വിശേഷതഃ' എന്ന പഴയ ശ്ലോകവും സമുദ്രതീരത്തിൽ മരണംകൂടി മഹാപാപമാണെന്നു കാണിക്കുന്നു. രാവണനോ മാരീചനോ അവരുടെ കൂട്ടക്കാരൊ മാത്രം കടൽക്കരയിൽ തപസ്സു ചെയ്തിട്ടുണ്ടായിരിക്കാം. ഇതിന്നും ശരിയായ അർത്ഥമുണ്ടെന്നു ഈയിടയിൽ വെളിവായിരിക്കുന്നു. പാശ്ചാത്യവൈദ്യന്മാർ ഈയിടയിൽ മാത്രമേ കടൽക്കാറ്റിലെ ദോഷാംശത്തെ ശരിയായി മനസ്സിലാക്കിയുള്ളു. എന്നാൽ മഹാത്മാക്കളായ ഹിന്തുഋഷീശ്വരന്മാരാകട്ടെ എത്രയോ കാലം മുമ്പു തന്നെ ഈ തത്വത്തേ ഗ്രഹിച്ചിരുന്നുവെന്നു മേൽ എഴുതിയ സംഗതിയിൽനിന്നും അനുമാനിച്ചുകൂടയൊ? ലവണവായു ശ്വാസകോശത്തിൽ വ്യാപിക്കുമ്പോൾ അതിൽ ഉപ്പുരസം ഉള്ളതുകൊണ്ട് രക്തത്തിൽ ഒരു വിധം ക്ലേദം ഉണ്ടാകുന്നുവെന്ന് ഈയിടയിൽ ജർമ്മനിക്കാർ കണ്ടുപിടിച്ചിരിക്കുന്നു. അതു അരോഗദൃഢഗാത്രന്മാർക്കു ദോഷത്തെ ചെയ്യില്ലെങ്കിലും രോഗികൾക്കു വളരെ ആപൽക്കരമാണെന്നും വിശിഷ്യ ക്ഷയരോഗത്തിന്നു പ്രത്യേകം ദോഷകരമാണെന്നും ജർമ്മനിയിലെ ഒരു പ്രസിദ്ധ വൈദ്യൻ പ്രതിപാദിച്ചിരിക്കുന്നു. ലവണമാരുതന്റെ മാഹാത്മ്യത്തേ പ്രതീക്ഷിച്ച് സമുദ്രതീരങ്ങളിൽ പ്രതിഷ്ഠിതങ്ങളായ ക്ഷയരോഗാസ്പത്രികളെല്ലാം പൊളിച്ചു ഉൾനാടുകളിലുള്ള കാടുകളിലും പർവ്വതോപത്യകകളിലും സ്ഥലമാറ്റം ചെയ്തിരിക്കുന്നുവെന്നത്രെ. തത്വദർശനത്തിൽ അദിത്വീയന്മാരെന്ന ഖ്യാതിക്കു പാത്രീഭൂതന്മാരായ ജർമ്മനിക്കാർ ഈയിടയിൽ കണ്ടുപിടിച്ചിട്ടുള്ള തത്ത്വത്തെ എത്രയോ ശതാബ്ദങ്ങൾക്കു മുമ്പുതന്നെ കണ്ടുപിടിച്ചിട്ടുള്ള ഭാരതീയതാപസശ്രേഷ്ഠന്മാർ  അഭിവന്ദനീയന്മാരും അഭിനന്ദനീയന്മാരുമല്ലയോ? ഇതുകൊണ്ടുതന്നെയാണ് പുരാണങ്ങളിൽ ദേവന്മാരെ പർവ്വതക്കൊടുമുടികളിലും അസുരന്മാരെ പാതാളത്തിലും പ്രതിഷ്ഠിച്ചിരിക്കുന്നത്.

പുരാണങ്ങളിൽ ദേവസ്ത്രീകൾക്കു വ്യഭിചാരം നിഷിദ്ധമല്ലെന്നാണല്ലോ വെച്ചിട്ടുള്ളത് ഇത് ഇന്നും നടന്നുവരുന്ന ഒരു വാസ്തവസംഭവത്തെ അടിസ്ഥാനമാക്കി എഴുതിയതായിരിക്കണം. ഈ പരിഷ്കൃതകാലത്തു കന്യകമാരെ വിലയ്ക്കു വില്ക്കുമെന്നു പറഞ്ഞാൽ അധികം പേർ വിശ്വസിക്കുമെന്നു തോന്നുന്നില്ല. എന്നാൽ വാസ്തവം പറയുകയാണെങ്കിൽ ഈ ഒരു സംഭവം പരസ്യമായി നടക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/147&oldid=164659" എന്ന താളിൽനിന്ന് ശേഖരിച്ചത്