ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൯൪ മംഗളോദയം


ഗണിതം തിട്ടമായിരുന്നുള്ളു. ചൂടിന്റെ ഏറ്റക്കുറവുകൾ തിട്ടപ്പെടുത്തി അറിയുന്നതിന്നു'താർമ്മമിറ്റർ'[Thermometer]എന്ന യന്ത്രക്കുഴൽ ഉണ്ടാക്കുന്നതിന്നു മുമ്പ് മനുഷ്യർക്കു ചൂടിന്റെ താരതമ്യത്തെപ്പറ്റിയുണ്ടായിരുന്ന ജ്ഞാനം പോലെയായിരുന്നതേയുള്ളു. ജ്ഞാനത്തിന്റെ ഈ പ്രരംഭദശകളിൽ പദാർത്ഥപരിശോധനത്തിന്നു യന്ത്രാദിസാമഗ്രികളുടെ സഹായമൊന്നും ഇല്ലായിരുന്നതിനാൽ ഏകദേശമായ താരതമ്യവിവേചനം മാത്രമേ സാദ്ധ്രമായിരുന്നുള്ളു.; അവർക്കു അതിസ്പഷ്ടങ്ങളായ വ്യത്യാസങ്ങൾ മാത്രമേ കാണാൻ കഴിഞ്ഞിരുന്നുളളു. അതിനാൽ അവർക്കു പദാർത്ഥങ്ങളുടെ ഏറ്റവും അസങ്കീർണ്ണങ്ങളായ അന്യോന്യാശ്രയതത്ത്വങ്ങളെ മാത്രമേ തീർച്ചപ്പെടുത്തുവാനും സാധിച്ചിരുന്നുള്ളു. മറ്റു നിയമങ്ങളുമായി കൂടിപ്പിണഞ്ഞു കിടക്കാത്തവയും,അതിനാൽ,വലിയ സൂക്ഷ്മമായ നോട്ടം കൂടാതെതന്നെ തിരിച്ചറിയാവുന്നവയുമായ നിയമങ്ങളെ മാത്രമാണ് അവർ അറിഞ്ഞിരുന്നത്. അതിനാൽ നമ്മളുടെ ജ്ഞാനത്തിന്നു പാരിമാണികസ്വഭാവം സിദ്ധിക്കുന്നതിനെ അനുസരിച്ചാണ് നമ്മൾ ചെയ്യുന്ന ദീർഗ്ഘദർശനങ്ങൾക്കു തികവും ഉറപ്പും വരുന്നത്; എന്നുമാത്രമല്ല ഈ പാരിമാണികസ്വഭാവം സിദ്ധിക്കുന്നതുവരെ നമ്മുടെ ജ്ഞാനം അസങ്കീർണ്ണവിഷയങ്ങളെ മാത്രം അവശ്യംആശ്രയിച്ചിരിക്കുന്നതാണ്.

                                                                                           സി.വി. രവിശർമ്മരാജാ


                                          സർ. ശേഷയ്യശാസ്ത്രി.
                                                 [൧]

ദ്രാവിഡരാജ്യത്തിലുള്ള പുണ്യനദികളിൽവെച്ച് ഏറ്റവും പ്രസിദ്ധപ്പെട്ട കാവേരീനദിയുടെ പല കൈവഴികളിൽ ഒന്നായ 'വേറ്റാറ്' എന്ന നദിയുടെ തീരത്തിലാണ് 'അമരാപതി' എന്ന അഗ്രഹാരം സ്ഥിതിചെയ്യന്നത്. ഇതു പത്തുപന്ത്രണ്ടു മഠങ്ങൾ മാത്രമുള്ള ഒരു കുഗ്രാമമായിരുന്നു . ഈ അഗ്രഹാരത്തിന്റെ ഒരു ശിവക്ഷേത്രവും മറ്റേ ഒരറ്റത്ത് ഒരു വിഷ്ണുക്ഷേത്രവും ഉണ്ട്. ഈ അഗ്രഹാരമാണ് ശേഷയ്യന്റെ ജന്മഭൂമി. ഇദ്ദേഹം ക്രിസ്തുവർഷം 1828_ാ മതിൽ മാർച്ച് മാസം 22_ാം നു-യാണ് ജനിചത് . വൈദികവ്രത്തികെണ്ട് ഉപജീവനം കഴിച്ചവന്നിരുന്ന ഒരു വാദ്ധ്യാരുടെ അഞ്ചാമത്തെ പുത്രനായിരുന്നു ശേഷയ്യശാസ്ത്രി. ഇദ്ദേഹത്തെ പ്രസവിച്ച ഉടനെ തന്നെ തന്റെ സന്താനം ഒരാൺക്കുട്ടിയാണെന്ന് അറിഞ്ഞപ്പോൾ ശേഷയ്യന്റെ അമ്മ 'കഷ്ടം .ഇതും ആൺക്കുട്ടിയായല്ലൊ. ഒരു പെൺകുട്ടി ആയിരുന്നാൽ എത്ര നന്നായിരുന്നു' എന്നു പറഞ്ഞതു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/211&oldid=164674" എന്ന താളിൽനിന്ന് ശേഖരിച്ചത്