ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൧൦ മംഗളോദയം


മുണ്ടായി.എന്റെ അച്ഛന്ന് അതു പൂർണ്ണ സമ്മതമായില്ല.ഇങ്ങിനെയിരിക്കുന്ന കാലത്താണ് 'കമ്പിനിബഹദൂറി'ന്നെതിരായി 'ശിപ്പായിലഹള'യുണ്ടായത്.ബീരരങ്കികളുടെ പുകകൊണ്ടു ഹിന്തുസ്ഥാനം കറുത്തുവശായി.

    ഒരു സ്തീയുടെ മുഖത്തിനിന്നു ഇതു ശുദ്ധമായ ഹിന്തുസ്ഥാനനിഭാഷ ഞാൻ മുമ്പൊരിക്കലും  കേട്ടിട്ടില്ലായിരുന്നു ക്രയവിക്രയവ്യാപാരത്തിൽ മുഴുകി ഒരു യന്ത്രതുല്യമായി ചരിക്കുന്ന ആധുനികകാലത്തേയ്ക്കു ഒട്ടുംതന്നെ യോജിക്കാത്തതും , രാജകുടുംബങ്ങൾക്കു മാത്രം പറ്റിയതും ആയ ഒരു ഭാഷയാണ്  ഹിന്തുസ്ഥാനി എന്നു എനിക്ക് തോന്നി . ശ്ലക്ഷ്ണശിലാനിർമ്മിതമായ  മുകൾരാജധാനിയേയും , ആകാശത്തെ തൊട്ടുനില്ക്കുന്ന അവയുടെ താഴികകളേയും , മോടിയോടെ കടിഞ്ഞാണിട്ടു അണിയണിയായി  നിരത്തിനിർത്തിയിരിക്കുന്ന അശ്വരത്നങ്ങളേയും , വിചിത്രതരങ്ങളായ അമ്പാരികളെ .വഹിച്ചുകൊണ്ടുള്ള ആനക്കൂട്ടങ്ങളേയും ,വിവിധവർ​ണ്ണങ്ങളിലുള്ള തലപ്പാവുകളും മിന്നിത്തിളങ്ങുന്ന അരവാളുകളും സ്വർണ്ണകസവുവെച്ച  ഉയർന്ന തരം പാപ്പാസുകളും മനോഹരമായ മസ്ലിൻ ഉടുപ്പുകളും ധരിച്ചവരായ രാജസേവകവർഗ്ഗത്തിത്തേയും , എന്നുവേണ്ട ഒരു രാജാധാനിയിൽ ഉണ്ടാവുന്ന എല്ലാആചാരങ്ങളേയും , എന്റെ മുമ്പിലേയ്ക്കു - പാശ്ചാത്യമട്ടിലുള്ള ഈ മലനാട്ടിലേയ്ക്കു - വിളിച്ചുവരുത്തുവാൻ മതിയായ ജാലശക്തി അവളുടെ ശബ്ദത്തിന്നുണ്ടായിരിന്നു.
            രാജപുത്രി അവളുടെ കഥ വീണ്ടും  തുടർന്നു "ഞങ്ങളുടെ കോട്ട ,' യമുനാ'നദിതീരത്തില്ലാ

യിരുന്നു . ഹിന്തുബ്രാഹ്മണനായ 'കേശവലാൽ ' എന്ന ഒരാളായിരുന്നു അവിടുത്തെ മന്ത്രി ."

              ' കേശവലാൽ 'എന്ന പേർ ഉച്ചരിക്കുമ്പോൾ അവളുടെ സ്വരത്തിനുണ്ടായിരുന്നു ദിവ്യമാധുരി മുഴുവനും അവൾ വെളിപ്പെടുത്തി . എന്റെ കയ്യിലുണ്ടായിരുന്ന വടി നിലത്തു വീണു. ഞാൻ ഒന്ന് ചൊടിയോടെ നിവർന്നിരുന്നു.
        "കേശവൻ ഒരു പ​​ഴയ സമ്പ്രദായക്കാരനായിരുന്നു .അദ്ദേഹം പ്രതിദിനവും പ്രഭാതസമയത്തു  യമുനാനദിയിൽ മാറിന്നു വെള്ളത്തിൽനിന്നു സൂർയ്യനെ തർപ്പിക്കുന്നതു എന്റെ അന്തഃപുരത്തിന്റെ ജനനിൽക്കൂടെ എനിക്കു കാണാമായിരുന്നു . നദിയിൽ സ്നാനഘട്ടത്തിലുള്ള മാർബിൾപ്പടവുകളിൽ ഈറൻവസ്ത്രത്തോടെ ,ഇരുന്നു നിശ്ശബ്ദമായി കുറേനേരം ജപിച്ചതിന്നു ശേഷം സുസ്പഷ്ടമായും , ശ്രവണമധുരമായും വേദഗാനം ചെയ്തുകൊണ്ട് അദ്ദേഹം സമഗ്യഹത്തിലേകിക്കു മടങ്ങിപ്പോകും."

" ഞാൻ ഒരു മുസല്മാൻകന്യകയായിരുന്നുവെങ്കിലും,സ്വമതത്തെപ്പറ്റിയ പഠിപ്പോ,ഈശ്വരസേവയുടെ പരിചയമോ എനിക്കുണ്ടായിരുന്നില്ല.അക്കാലത്തു ഞങ്ങളുടെ കൂട്ടർ നിരീശ്വരന്മാരും വിഷയാസക്തിയിൽ മുഴുകിയവരും ആയിരുന്നു.അന്തഃപുരങ്ങളിൽനിന്നു മതവിശ്വാസങ്ങൾ തീരെ ബഹിഷ്കരിക്കപ്പെട്ടു;അവ ഐഹികസുഖാനുഭവത്തിന്റെ ഏകസങ്കേതമായിത്തീർന്നു.ഇങ്ങിനെയാണെങ്കിലും എനിക്കു ദൈവികവിഷയങ്ങ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/227&oldid=164690" എന്ന താളിൽനിന്ന് ശേഖരിച്ചത്