ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൧൨

                                                         മംഗളോദയം
         "ഇക്കാലത്തായിരുന്നു ശിപ്പായിലഹളയുടെ ഉത്ഭവം.ഞങ്ങളുടെ ലഘുവായ ബദ്രവോൺകോട്ടയിലുംകൂടി  ഈ ലഹളയുടെ ഇടി തട്ടി.ഹിന്തുസ്ഥാനിലെ ആധിപത്യം ഞങ്ങൾക്കോ നിങ്ങൾക്കോ എന്നു ഹിന്തുക്കളും മുഹമ്മദീയരും തമ്മിലുണ്ടായിരുന്ന ആ ചൂതുകളി കുറച്ചുകാലമായി നിർത്തിവെച്ചിരിക്കയായിരുന്നു.അതു വീണ്ടും തുടങ്ങുവാനുളള സമയം അടുത്തു.ഗോഹത്യ ചെയ്യുന്നവരായ വിളർത്ത മുഖക്കാരെ ആർയ്യാവർത്തത്തിൽനിന്നു ഓടിക്കേണ്ടതായും വന്നു."


        "എന്റെ അച്ഛൻ ഗുലാം ഖാദർഘാൻ വളരെ മുൻകരുതലുളള ആളായിരുന്നു.ഇംഗ്ലീഷുകാരെപ്പറ്റി കലശലായി ശകാരിക്കും;അതേസമയത്തുന്നെ അവരെ പുകഴ്ത്തുകയും ചെയ്യും.'ഇക്കൂട്ടർക്കു അസാദ്ധ്യമായ കാര്യങ്ങളെ സാധിക്കാൻ കഴിയും.ഹിന്തുസ്ഥാൻകാർ അവർക്കു ഇണയാവുകയില്ല.ഒരു വെറും അത്യാഗ്രഹത്തിനു കീഴടങ്ങി കുറച്ചു വല്ലതും ഉളളതിനെ നശിപ്പിപ്പാൻ ഞാൻ ഒരുങ്ങുന്നില്ല.'കമ്പിനിബഹദൂറിനോടു'യുദ്ധംചെയ്യുവാൻ ഞാൻ ഒരുക്കമില്ല'എന്നു പറയും."
      "ഹിന്തുസ്ഥാനിലുളള സകല മനുഷ്യരും,ഹിന്തുവും മുഹമ്മദീയനും ഒരു പോലെ ക്ഷോഭിച്ചുവശായിരിക്കുന്ന ഈ സമയത്ത്.എന്റെ അച്ഛന്റെ  ഈ മാതിരിയിലുളള മുൻകരുതൽ വളരെ അപമാനകരമായി ഞങ്ങൾക്കു തോന്നി.അന്തഃപുരത്തിലുളള പ്രായംചെന്ന രാജ്ഞികൾക്കുംകൂടി സ്വസ്ഥതയില്ലാതായി.അപ്പോൾ കേശവലാൽ യുദ്ധസന്നദ്ധരായ ഭടന്മാരോടുകൂടി കോട്ടയിൽവന്ന് അച്ഛനോടു ഇപ്രകാരം പറഞ്ഞു:_'അല്ലയോ നവാബുസാഹേബ് !നിങ്ങൾ ഞങ്ങളെ സഹായിപ്പാൻ ഭാവമില്ലെങ്കിൽ ഈ യുദ്ധം അവസാനിക്കുന്നതുവരെ നിങ്ങളെ തടവുകാരനാക്കി ഈ കോട്ടയെ എന്റെ അധീനത്തിൽ വെക്കും."
    "തന്നെപ്പറ്റിയേടത്തോളം യാതൊരു സംശയത്തിന്നും അവകാശമില്ലെന്നും,താൻ ലഹളക്കാരുടെ ഭാഗത്തു ചേരുവാൻ ഒരുക്കമാണെ"ന്നുമാരുന്നു എന്റെ അച്ഛന്റെ മറുപടി. കേശവലാൽ ഖജാനയിലെ പണം ആവശ്യപ്പെട്ടപ്പോൾ അച്ഛൻ കുറച്ചു പണം മാത്രം കൊടുത്തു.ആവശ്യംതുമ്പോൾ ഇനിയും തന്നുകൊള്ളാമെന്നും പറഞ്ഞു."

"എന്റെ ദേഹത്തിൽ നഖശിഖാന്തം അണിഞ്ഞിരുന്ന ആഭരണങ്ങളെയെല്ലാം ഞാൻ അഴിച്ചെടുത്ത് എന്റെ ഹിന്തുദാസി മുഖേന രഹസ്യമായി കേശവലാൽ വക്കൽ എത്തിച്ചു..അദ്ദേഹം അതിനെ സ്വീകരിച്ചുവെന്നു കേട്ടപ്പോൾ;തങ്ങളുടെ അലങ്കാരങ്ങളെ നിശ്ശങ്കം ത്യജിച്ച് എന്റെ ഓരോ അവയവങ്ങക്കും രോമാഞ്ചമുണ്ടായി.വളരെക്കാലമായി ഉപയോഗിക്കാതെ കിടന്നിരുന്ന വാളുകളേയും,പഴയ സമ്പ്രദായത്തിലുളള തോക്കുകളേയും തുടച്ചു മിനുക്കിച്ചു കേശവലാൽ യുദ്ധത്തിനുളള ഒരുക്കങ്ങൾ തുടങ്ങി.പെട്ടെന്ന് ഒരു ദിവസം ഉച്ചയ്ക്കു,ചുകന്ന കുപ്പായക്കാരായ അനവധി വെള്ളപ്പട്ടാളക്കാരൊന്നിച്ചു കമീഷണർസായ് വു കോട്ടയിൽ കടന്നു വന്നു.എന്റെ അച്ഛൻ ഗുലാംഖാദർഘാൻ കേശവലാലിന്റെ ഉദ്ദേശത്തെ സ്വകാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/229&oldid=164692" എന്ന താളിൽനിന്ന് ശേഖരിച്ചത്