ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൧൬ മംഗളോദയം


വലാലിനെ വഹിച്ചുകൊണ്ടുപോകുന്ന ആ തോണിക്കു നേരെ അർപ്പിച്ചുകൊണ്ടു,എന്റെ ദേഹത്തെ യമുനയിലെ ജലജന്തുക്കൾക്കിരയാക്കുവാൻ ഞാൻ അതിയായി ആഗ്രഹിച്ചു .എന്നാൽ അതു എന്നാൽ സാദ്ധ്യമായില്ല.ഉദിച്ചുപൊന്തിയിരിക്കുന്ന ചന്ദ്രനും,യമുനക്കപ്പുറത്തു കറുത്തു തടിച്ച ഒരു വരപോലെ മാത്രം കാണപ്പെട്ടിരുന്ന മരക്കൂട്ടവും,നിശ്ചലമായും പ്രശാന്തമായും വിസ്തീർണ്ണമായും ഒഴുകിക്കൊണ്ടിരിക്കുന്ന യമുനയിലെ നീലജലവും, ദൂരത്തുള്ള മാവിൻതോട്ടത്തിന്നുമീതെ ഉയർന്നുകാണുന്ന ഞങ്ങളുടെ കോട്ടമതിലുകളും,ഇവറ്റില്ലെല്ലാറ്റിലും ഒരുപോലെ വ്യാപിച്ചിരുന്ന അർദ്ധരാത്രിയിലെ നിശ്ശബ്ദതയും മരണത്തിന്നു പറ്റിയതായി എനിക്കു തോന്നി.ചന്ദ്രികയാൽ മനോഹരമായ ആ രാത്രിയിലെ രസകരമായ മരണത്തിൽനിന്നു എന്നെ പിടിച്ചുവലിച്ചു ജീവിതപഥത്തിലേയ്ക്കു നയിച്ചതു,കണ്ണെത്താത്ത ദൂരത്തിൽ ഒലിച്ചുപോയിരുന്നു ആ ചെറുതോണി മാത്രമായിരുന്നു.'

            'സ്വപ്നത്തിൽ നടക്കുന്നവളെപ്പോലെ,പുല്ലുനിറഞ്ഞ ചതുപ്പുനിലത്തിൽകൂടേയും,പൊന്തമൂടിയ കുറ്റിക്കാടുകളിൽകൂടേയും,ആഴം കുറഞ്ഞ വെളളത്തിൽ ഇറങ്ങിയും, മണൽ,മൂടിയ കുന്നുകളിൽ കയറിയും യമുനാതീരത്തിൽകൂടെ ഞാൻ നേരെ നടന്നു.'
            അവൾ കഥ ഇവിടെ നിർത്തി മൌനമായിരുന്നു;ഞാൻ ഒട്ടുപദ്രിക്കുവാനും പോയില്ല.കുറെനേരം മിണ്ടാതിരുന്നശേഷം രണ്ടാമതും കഥ തുടർന്നു:_'പിന്നീടുള്ള സംഭവങ്ങൾ എല്ലാം കശപിശയായിരിക്കും.അവയെ ഓരോന്നോരോന്നായി വ്യക്തമായി പറഞ്ഞറിയിക്കേണ്ടതു എങ്ങിനെയെന്നു ഞാൻ അറിയുന്നില്ല.അന്തമില്ലാത്ത ഒരു വനത്തിൽകൂടെ നടക്കുന്നതായി എനിക്കു തോന്നി.എവിടേക്കാണു പോകേണ്ടതെന്നു എനിക്കറിവില്ലായിരുന്നു.അന്ധകാരമയമായ ആ മാർഗ്ഗത്തിൽ കൂടെയുള്ള  എന്റെ യാത്രയെ സ്മരിക്കുന്നതിന്നും കൂടി ഞാൻ ഇപ്പോ

ൾ ശക്തയല്ല.എവിടെയാണു തുടങ്ങേണ്ടതെന്നും,എവിടെ അവസാനിപ്പിക്കേണമെന്നും,പറയേണ്ടതു ഏതെല്ലാമെന്നും,വിട്ടുകളയേണ്ടതു എന്തെല്ലാമെന്നും എനിക്കു യാതൊരു നിശ്ചയവുമില്ല.ആദ്യം കാണുമ്പോൾ,ഇവയെല്ലാം,ഒരു നവാബിന്റെ അന്തഃപുരത്തിൽ വളർന്നിട്ടുള്ള ഒരു കന്യകക്കു കടക്കുവാൻ സാധിക്കാത്ത തടസ്ഥങ്ങളാണെന്നു തോന്നിയേക്കാം.അതു വെറും ആലോചന മാത്രമാണ്.തിരക്കിന്നിടയിൽ കടന്നുകൂടിയാൽ ഒരു വഴിയല്ലെങ്കിൽ,മറ്റൊന്നു നിങ്ങൾ കാണാതിരിക്കയില്ല.പക്ഷേ,ആ കാണുന്ന വഴി ഒരു നവാബിന്റെ യോഗ്യതയ്ക്കനുസരിച്ചതായിരിക്കേണമെന്നില്ല;എങ്കിലും മനുഷ്യരെ അവരവരുടെ യോഗാനുഭവങ്ങളിൽ എത്തിക്കുന്ന മാർഗ്ഗം തന്നെയാണ്_പലേവിധദുർഘടങ്ങളോടും,വക്രമായ മാർഗ്ഗത്തോടും,അവസാനമില്ലാത്ത ദൈർഗ്ഘ്യത്തോടും,സന്തോഷങ്ങളാലും,സങ്കടങ്ങളാലും,തടസ്ഥങ്ങളാലും നിറയപ്പെട്ടതും ഇരിക്കുന്നതായാൽകൂടിയും,എല്ലായ്പോഴും അത് ഒരു മാർഗ്ഗം തന്നെയാണ്."

"മനുഷ്യർക്കെല്ലാവർക്കും പൊതുവായ ഈ മാർഗ്ഗത്തിൽക്കൂടെയുള്ള എന്റെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/233&oldid=164696" എന്ന താളിൽനിന്ന് ശേഖരിച്ചത്