ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
  1. ൨൦ മംഗളോദയം

നക്കാരോട് ഒന്നും പറയേണ്ടതുണ്ടെന്ന് തോന്നുന്നില്ല. അവിടുത്തെ കുലദേവതയായ ശ്രീകുരുംബാദേവിയുടെ പേരിൽ ഉള്ള ഭക്തിയെ പ്രകാശിപ്പിക്കുന്ന ഇതിലെ ശ്ലോകങ്ങളിൽ ചിലത് അവിടുന്നു മുമ്പുതന്നെ നിമ്മിച്ചിട്ടുള്ളയും, ചിലതുതൽക്ഷണംഉണ്ടാക്കിയവയും,വലതുംഇദ്ദിക്കുകാക്കു പരിചിതങ്ങളുമാണ് . ദെവീസ്തവം എന്ന പേരിൽ മുമ്പോരു ലെക്കം 'മംഗളോദയം'ത്തിൽ ചേത്തിരുന്ന പദ്യങ്ങൾ ഈ പിസ്ത്തകത്തിലുള്ളവയാണ് . ശബ്ദാലങ്കാരപ്രാധനങ്ങാളയ പദ്യങ്ങളുടെ ജീവനായ അക്ലിഷ്ടത ഇതിലെ ശ്ലോകങ്ങളിലെല്ലാം കിടന്നു കളിയാടുന്നുണ്ടെന്നുഹൃദയന്മാർ സമ്മതിക്കാതിരിക്കയില്ല. അന്നവിടുന്നു ഒരു കളിയായുണ്ടാക്കി , സ്വന്തംകയ്യക്ഷരത്തിൽ എഴുതി , 'രസികരഞ്ജനി ' വക റിക്കാർട്ടുകെട്ടുകളുടെ കൂട്ടത്തിൽ, ആത്മസഹജമായ അനാസ്ഥയോടെ സൂക്ഷിച്ചിരുന്ന ഈ ഉത്തമഗ്രന്ഥം ഇയ്യിടയിൽ ഞങ്ങൾക്കു കണ്ടുകിട്ടുവാനിടയായപ്പോൾ'ഇനിയിതു ചിതലിന്റെ മുതലായി മണ്ണിൽ ലയിച്ചുപോകാതെ കഴിയട്ടെ' എന്നുവെച്ച് ഇങ്ങിനെ എടുത്തു പ്രസ്ദ്ധപ്പെടുത്തിയതാണ് . പുസ്തകത്തിന്റെ ആദിയിൽ 'അലങ്കാരസംഗ്രഹം _ശബ്ദാലങ്കാരം ' എന്നും കൂടി എഴുതിക്കാണുന്നുണ്ട് . ഇതിൽ നിന്ന് , അവിടുന്നു ശബ്ദാലങ്കാരപ്രകരണം മാത്രമല്ല മററു പ്രകരണങ്ങളും എഴുതുവാനുദ്ദേശിച്ചിട്ടുണ്ടായിരിക്കണമെന്നൂഹിക്കേണ്ടിയിരിക്കുന്നു . ആ ഉദ്ദേശം സാധിക്കുവാൻ പിന്നീടവിടുന്നു ശ്രമിക്കാതെപോയതു മലയാളികളുടെ ഭാഗ്യദോഷം എന്നേ പറവാൻ തോന്നുന്നുള്ളു.

 	ഈ പുസ്തകത്തിൽ രഥബന്ധം , സപ്പബന്ധം മുതലായി വിവരിക്കപ്പെട്ടിട്ടുള്ള ബന്ധങ്ങളുടെ ചിത്രങ്ങൾ മാസികയിൽ ചേക്കുവാൻ തരമാവാതെ പോയതിൽ വ്യസനിക്കുന്നു .  എന്നാൽ ഇതു പി്രത്യേകം ഒരു പുസ്തകമായി പ്രസിദ്ധപ്പെടുത്തുന്ന സമയത്തു അവകൂടി ചേക്കു.ന്നതാണ് .

മംഗളോദയപ്രവത്തകന്മാർ

.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/243&oldid=164706" എന്ന താളിൽനിന്ന് ശേഖരിച്ചത്