ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗിരിബാല

വസാനപ്പെട്ട് അനുരാഗത്തെ ശപിച്ചും കൊണ്ടു മോഹാലസ്യംപൂണ്ടു നിലത്തുവീഴുന്നത് അത്യന്തം നിസർഗ്ഗമധുരമായിയാഥാർത്ഥ്യത്തോടുകൂടി രംഗഭൂമിയിൽ വെച്ചു പ്രദർശിപ്പിക്കുവാൻ വിശേഷവൈദഗ്ദ്ധ്യമുള്ള ഒരു നടിയായ ലവംഗ സുപ്രസിദ്ധയായിരുന്നു. ഗിരിബാലയുടെ ഭർത്താവു തീരെ അവളെ വിട്ടുപിരിഞ്ഞുപോയിട്ടില്ലാതിരുന്നകാലത്തുതന്നെ അവൾ ലവംഗയുടെ അത്ഭുതകരമായ നാട്യകലാവിദഗ്ദ്ധതയെക്കുറിച്ചു പ്രസിദ്ധമായി പലപ്പോഴും കേൾക്കുകയും അവൾ രംഗപ്രവേശം ചെയ്യുന്നതുകാണുവാൻ അതിയായി ആഗ്രഹിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. പക്ഷെ അവളെ അതിനു ഭർത്താവ് ഒരിക്കലും അനുവദിച്ചില്ല. എന്തു കൊണ്ടെന്നാൽ ഒരു കാർയ്യത്തിൽ ഗോപിനാഥന്നു നല്ല ഉറച്ച അഭിപ്രായമുണ്ടായിരുന്നു മർയ്യാദയും സദാചാരവും ഉള്ള സ്രതീജനങ്ങൾക്കു പ്രവേശിക്കാവുന്ന ഒരു സ്ഥലമസ്സോ നാടകപ്പുരകൾ.‌ ഒടുവിൽ ഒരു ദിവസം ഗിരിബാല സുധയെ കയ്യിൽ നിന്നു പണംകൊടുത്തു നാടകത്തിനയച്ചു. പേരുകേട്ട ആ നടിയുടെ പ്രധാനപ്പെട്ട ആ വേഷവും നാട്യവും കണ്ടുവരുന്നതിനാണു സുധയെ പറഞ്ഞയച്ചത്. തിരിച്ചുവന്നതിനുശേഷം ലവംഗ യുടെ കാർയ്യത്തെക്കുറിച്ചു സുധ ചെയ്ത വിവരണവും അഭിപ്രായപ്രകടനവും കാഴിച്ചയിലാവട്ടെ അഭിനയത്തിലാപ്പട്ടെ ലവംഗയ്ക്ക് അശേഷം അഭിമാനിക്കത്തക്കതായിരുന്നില്ല. ഗിരിബാലയ്ക്കു സുധയുടെ വിവേചനാശക്തിയിലും അഭിന്ദനസാമർത്ഥയത്തിലും വളരെ വലിയ വിശ്വാസമാണയിരുന്നു. കാരണമെന്താണെന്നു പ്രത്യേകം എടുത്തുപറയേണ്ടതില്ലല്ലൊ. അതുകൊണ്ടു ലവംഗയെക്കുറിച്ചുള്ള സുധയുടെ അഭിപ്രായം മുഴുവനും വിശ്വസിക്കുവാൻ ഗിരിബാല അശേഷം സംശയിച്ചില്ല. സുധയുടെ വിവരണം ലവംഗയുടെ ചില പ്രത്യേക ഗോഷ്ഠികളേയും ചേഷ്ടകളേയും പരിഹസിച്ചും കൊണ്ടുള്ള അനുകരണങ്ങളോടുകൂടിയായിരുന്നു. എല്ലാം കൂടി അത്ര ഭ്രമിക്കുവാൻ മാത്രം ഒന്നും ആ നാടകക്കാരത്തിക്കുണ്ടായിരുന്നില്ലെന്നു ഗിരിബാല തീർച്ചപ്പെടുത്തി. അവളുടെ ഭർത്താവ് ആ നാടകക്കാരത്തിയിലുള്ള അമിതമായ അഭിനിവേശത്താൽ തീരെ ഉപേക്ഷിച്ചുപോയതിന്നു ശേഷം, അവൾക്കുതന്നെ സുധയുടെ വിവരണത്തിൽ സമശയം തോന്നിത്തുടങ്ങി. സുധ മുമ്പിലത്തെക്കാൾ വളരെ അധികം ഉറപ്പായും തീർച്ചയായും അവളുടെ പഴയ അഭിപ്രായങ്ങൾ ആവർത്തിക്കുകയും, രംഗസ്ഥയായ ലവംഗയെ സ്ത്രീകളെ പോലെ വസ്ത്രങ്ങൾ അണിയിച്ചതായ ഒരു വെറും കരിക്കൊള്ളിയോടു ഉപമിക്കുകയും മറ്റും ചെയ്യുന്നത് കണ്ടെതിനാൽ ഏതായാലും താൻ തന്നെ ഒന്നു നേരിട്ടു നാടകത്തിനു പോയി എന്നെന്നയ്ക്കുമായി ഈ സന്ദേഹത്തെ തീർച്ചപ്പെടുത്തികളയാമെന്നു ഗിരഗബാല ആലോചിച്ചുറച്ചു.

അവൾ ഒരു രാത്രി നാടകത്തിന്നു സന്നിഹിതയാവുകയും ചെയ്തു. പ്രവേശനം അനുവദിക്കപ്പെട്ടിട്ടില്ലാത്ത ഒരു സ്ഥലത്ത് അത് അറിഞ്ഞുകൊണ്ടു ഒരുവൻ കടക്കുമ്പോൾ സാധാരണയുണ്ടാകു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/296&oldid=164734" എന്ന താളിൽനിന്ന് ശേഖരിച്ചത്