ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൯൬ മംഗളോദയം

ട്ടുണ്ടെന്നു തൽകൃതികൾ ഏതു നേരമായാലും വിശദമാക്കുന്നതാണ്. വേണു മാത്രം വിടാതെ പറഞ്ഞു. കാര്യം മനസ്സിലാക്കുവാൻ കാളിദാസരെപ്പോലൊരു കവിയുണ്ടോ എന്നു സംശയമാണ്. അദ്ദേഹത്തിന്റെ സുപ്പക്കിമലയിലെ ഓരോ അക്ഷരവും അരവേഗത്താൽശങ്ങളോടുകൂടി പേനകന്റെ വല്ലാത്ത ക്ഷമയും , വാത്സല്യവ്യാമോഹവും വിരക്തിയും നിരാശതയും നിർവ്വേർദവും എല്ലാം കൂടി നമ്മുടെ ഹൃദയത്തെ വൃഥപ്പെടുത്തി കരയിച്ച ലോകത്തോടു വെറുപ്പുതോന്നിച്ച നമ്മെ അലൌകികരാക്കിത്തീർക്കുന്നു. കാളിദാസ, വാത്സല്യസുരഭിലമായ ഒരു ലോകത്തേക്കു കൂട്ടുക്കൊണ്ടുപോയി അവിടുത്തെ പ്രകൃതിവിലാസങ്ങളെ വിവിധരീതിയിൽ നമുക്കു കാണിച്ചു തരുന്നു. ഭവഭൂതിയൊ, പ്രകൃതിയുടെ പ്രകൃഷ്ടകഷ്ടമായ ആ പ്രദേശത്തേക്കു പിടിച്ചുവലിച്ചുകൊണ്ടുപോയി അവിടുത്തെ കാഴ്ചകൾ കാണിച്ചുതന്നു. ഹൃദയത്തെ കത്തിത്തുറച്ചു മുറിച്ച് ഈർച്ചവാളുകൊണ്ടു രണ്ടായിപ്പിളർന്നാലത്തെ അനുഭവമത്ര നമുക്കുണ്ടാകുന്നത്.

                             ശകുന്തളയെ പരിത്യുനോക്കീട്ടുണ്ട്. പശ്ചാത്തപിക്കുന്ന ഒരു സീതയെ പരിത്യജിച്ച പശ്ചപ്രബലമായ ധൂരനായിത്തീരുന്ന ശ്രീരാമനെ ഭവഭൂതി താരതമ്യപ്പെടുത്തിനോക്കുക. അറിയാതെ വന്നുപോയ അബദ്ധത്തെപ്പറ്റി പശ്ചാത്തപിക്കുന്നു. ശ്രീരാമനെന്ന് അറിഞ്ഞുകൊണ്ടും ചെയ്ത കടുംകയ്യും ഓർത്ത് വല്ലാതെ വ്യസനിക്കുന്നു. ശകുന്തളയുടെ കയ്യിൽനിന്നും ഊരിപ്പോയതും , അഭിജ്ഞാനസാധനവുമായ മുദ്രമോതിരം കണ്ടു ശകുന്തളാസ്മൃതിയുണ്ടായി വീണ്ടും വീണ്ടും വിലപിക്കുന്നു.ശ്രീരാമനോ, സീതയോടൊരുമിച്ചു രമിച്ചിരുന്ന തപോവനഭാഗങ്ങളെക്കണ്ടു ഉദ്ദീപിതമായ ശോകാവേഗത്തോടു കൂടി വിലപിക്കുന്നു. ദുഷ്യന്തൻ ശകുന്തളയുടെ ചിത്രം വരച്ചു വിനോദിക്കുന്നതിനുപകരം ശ്രീരാമൻ സീതയുടെ പ്രതിമയെ സുവർണ്ണംകൊണ്ടുണ്ടാക്കിച്ചു യാഗത്തിൽ സഹധർമ്മചാരിണിയാക്കിത്തീർത്തു സമാശ്വസിക്കുന്നു. മേഘസന്ദേശത്തിൽ യക്ഷൻ തന്റെ പ്രിയതമയോടൊരുമിച്ച്രമിച്ച സന്ദർഭങ്ങളെയും, സങ്കേതസ്ഥലങ്ങളെയും, വിശിഷ്യ രക്താശോകപരീതമായ മാധവിലതാമണ്ഡപത്തെയും, അവിടെവെച്ചു തന്റെ പ്രിയതമ മയിലിനെ നൃത്തം പഠിപ്പിക്കുന്നതിനേയും, മറ്റു വ്യാപാരങ്ങളേയും പരാമർശിക്കുന്നതായി വർണ്ണിച്ച കാളിദാസരെ അനുകരിച്ചുംകൊണ്ടാണ് ഉത്തരരാമചരിതത്തി, ശ്രീരാമൻ രണ്ടാമതും ദണ്ഡകാരണ്യത്തിൽ വന്നു പണ്ടു സീതയോടൊന്നിച്ചു വസിച്ച സ്ഥലങ്ങളെയും, സീത നട്ടുനനച്ചു വളർത്തിയ മരങ്ങളെയും, ആട്ടമഭ്യസിപ്പിച്ചിരുന്ന മയിലിനെയും പുല്ലു മുതലായവ കൊടുത്തു വളർത്തിയ മൃഗാദികളെയും മറ്റും കണ്ടു പൂർവ്വാനുഭവങ്ങളെ പരാമർശിക്കുന്നതായി ഭവഭൂതി വർണ്ണിച്ചിരിക്കുന്നത്.
                                                               [തുടരും]

സി. ശങ്കുണ്ണിനായർ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/329&oldid=164768" എന്ന താളിൽനിന്ന് ശേഖരിച്ചത്