ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിരാതം അരയന്നപ്പാട്ട് ൩൬൭

മന്ദഹാസംപൂണ്ടുനല്ല
മധുരവാക്യംചൊല്ലിക്കൊണ്ടു
സുന്ദരവരികപാർത്ഥ!
സുരതകേളിയാടീടുവാൻ
സുന്ദരിമാരാകുംഞങ്ങൾ
സുഭഗാ!നിന്നെക്കാംക്ഷിക്കുന്നു
കന്ദരേവന്നാലുംവീര
കളികൾകണ്ടുകൊണ്ടാലുംനീ
ചന്ദനംപനിനീർനല്ല
ചടുലമാലാസൌരഭ്യങ്ങൾ
മന്ദവാതംവെണ്ണിലാവും
മദനകേളിക്കനുകൂലം
ഇന്ദുചൂഡസേവകൊണ്ടു
ഇനിവരേണ്ടതെന്തുപാർത്ഥ
ഇന്ദുമുഖിമാരോടുള്ള
ഹിതസംഭോഗമല്ലോനല്ലൂ
ഊണുറക്കമുപേക്ഷിച്ചു
ഉരിയാടാതെഖേദിയാതെ
കാണിനേരംപോലുംനല്ല
കമനിമാരെലാളിച്ചാലും
മങ്കമാർമൌലിമാരുടെ
മനസിമോഹമേറീടുന്നു
കൊങ്കപുണർന്നാലുംവന്നു
കൊടുസന്താപംതീർത്താലുംനീ
കണ്മിഴിച്ചുകണ്ടാലുംനീ
കളമൊഴിമാരുടെരൂപം
മന്മഥന്റെബാണമേറ്റു
മയങ്ങീടുന്നഞങ്ങളെല്ലാം
നിന്മനമിളക്കാൻവന്നട
നിലിമ്പനാരിമാർക്കെല്ലാവർക്കും
മന്മഥാർത്തിപെരുകുന്നു
മദനരൂപാനിന്റെമൂലം
എന്നിവനണ്ണമോരോവാക്യം
പറയുന്നോരുനാരിമാരെ
ഒന്നുപോലുംനോക്കീടാതെ
ഉറച്ചുനിന്നുസവ്യസാചി
മന്ദഭാവംപൂണ്ടുകൊണ്ടു
മടങ്ങിപ്പോന്നുനാരിമാരും

IV

വീരനാകുംപാണ്ഡവന്റെ
ഘോരമാകുംതപംകൊണ്ടു
പാരമല്ലൽപിടിപെട്ടുപാരിടംതന്നിൽ
ചൂടുകൊണ്ടുപൊറുക്കാഞ്ഞു
പാടുപെട്ടുപലർകൂടി-
ച്ചാടിയോടിപ്പുറപ്പെട്ടാരീശനെക്കാണ്മാൻ
ഇന്ദ്രനാദിസുരന്മാരും
ചന്ദ്രസൂര്യാദികൾതാനും
ചന്ദ്രരചൂഡാലയംപൂക്കുവന്ദനംചെയ്തു.
തുമ്പമാലയണിയുന്ന
തമ്പുരാനേനമസ്കാരം
വമ്പനായകിരീടിക്കുവരംനൽകവേണം
നാഗലോകംഭൂമിലോകം
നാകപലോകമിവമുന്നു
മാകുലമായിതുപാരംമാരഹന്താവേ!
അസ്ത്രമാശുകൊടുക്കാഞ്ഞാ-
ലസ്തമിക്കുമുലകെല്ലാം
വിസ്തരിച്ചിങ്ങറിയിപ്പാൻനേരമില്ലിപ്പോൾ
ഇത്തരംദേവകളെല്ലാം
സത്വരമങ്ങുണർത്തിച്ചു,
ഉത്തരമൊന്നരുളീലാകൃത്തിവാസാവും
ഇന്ദ്രനാദിസുരന്മാരും
പോന്നുമെല്ലെപ്പുറംവാങ്ങി-
കുന്നിൻമാതുതന്നെച്ചെന്നുവന്ദനചെയ്തു.
അർജ്ജുനന്റെനിയമംകൊ-
ണ്ടിജ്ജനങ്ങൾതരംകെട്ടു
നിർജ്ജരന്മാരുടെകൂട്ടംനശിക്കുമാറായ്.
അഷ്ടമൂർത്തിക്കിതുകൊണ്ടു
കൂട്ടമില്ലാമഹാദേവി!












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/398&oldid=164794" എന്ന താളിൽനിന്ന് ശേഖരിച്ചത്