ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

   പ്രസ്താവന ൩

യ്ക്ക് ഇപ്പോൾ ഉത്തമരീതിയിൽ നടക്കുന്ന മാസകകളെക്കൊണ്ടു സിദ്ധിക്കാവുന്ന സംഗതികൾ വളരെയുണ്ട്. ഒന്നാമതു, സാഹിത്യത്തെസ്സംബന്ധിച്ചു തന്നെ പല കാർയ്യങ്ങളും മലയാളത്തിൽ ഇപ്പോൾ ചെയ്യേണ്ടതായിട്ടാണിരിക്കുന്നത്. പഴയവയും പുതിയവയുമായ ഗ്രന്ഥങ്ങളെ നിരൂപണംചെയ്തു വിദ്യാർത്ഥികൾക്കു വിജ്ഞാനവും വിദ്വാന്മാർക്കു വിനോദവും ഉണ്ടാക്കുന്നത് ഇന്നത്തെ ഒഴിച്ചുകൂടാത്ത വിഷയങ്ങളിൽ ഒന്നാണ്. സർവ്വകലാശാലാപരീക്ഷകൾക്കും മററുമായ മലയാള സാഹിത്യഗ്രന്ഥങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള അറിവുകളുണ്ടാക്കിക്കൊടുക്കുന്നതിൽ പല സാഹായ്യങ്ങളും ഇന്നത്തെ ഒരു മാസികയെക്കൊണ്ട് ഉണ്ടാവേണ്ടതുണ്ട് ഗ്രന്ഥനിരൂപണം ചെയ്യുന്നതിൽ ശാസ്ത്രീയമായ നിയമവും അനുവർത്തിക്കായ്കയാൽ പണ്ഡിതന്മാർക്ക' അധൈർയ്യവും പാമരന്മാർക്കു ധൈർയ്യവും വർദ്ധിച്ചുവരുന്നതുകൊണ്ടുള്ള ദോഷങ്ങൾ ഇക്കാലത്തെ ഉത്തമപത്രഗ്രന്ഥങ്ങൾ മുഖേന കുറയൊക്കെ നിവാരണം ചെയ്യാവുന്നതാണ്. രണ്ടാമതു, നവീനശാസ്ത്രങ്ങളേപ്പററി പലതും ഭാഷാസ്നേഹികൾ മനസ്സിലാക്കേണ്ടതുണ്ട്. ഉൽ കൃഷ്ടരീതയലുള്ള വിദ്യാഭ്യാസം ചെയ്യുന്നതിന്നു വേണ്ടുന്ന ശാസ്ത്രപുസ്തകങ്ങൾ സ്വദേശഭാശകളിൽത്തന്നെ നിർമ്മിക്കണമെന്നാണു ഭാരതീയരായ ദേശാഭിമാനികൾ ആഗ്രഹിക്കുന്നത്. കേരളഭാഷയ്ക്കു പ്രാധാന്യം കൊടുക്കുന്നതായ ഒരു സർവ്വകലാശാല വേണമെന്നുള്ള പുതിയ ആഗ്രഹം സാധിക്കേണമെങ്കിൽ കേരളഭാഷയിൽത്തന്നെ വേണ്ട ശാസ്ത്രഗ്രന്ഥങ്ങളൊക്കെയും ഉണ്ടാക്കേണ്ടി വരും. അതു ഇപ്പോഴല്ലെങ്കിൽ അടുത്തൊരിക്കൽ കൂടാതെ കഴിയുന്നതുമല്ല. ഈ കാർയ്യം കാലാന്തരത്തിലെങ്കിലും സാധിക്കുവാൻ ഇപ്പോഴത്തെ മാസികകളിലെഴുതുന്ന ശാസ്ത്രവിഷയമായ ലേഖനങ്ങൾ വളരെ സഹായിക്കാതിരിക്കയില്ല ഇതുപോലെ, ചരിത്രവിഷയത്തിലുള്ള അന്ധവിശ്വാസങ്ങൾ കളഞ്ഞു പഴയതും പുതിയതുമായ ചരിത്രസംഗതികളെ യഥാർത്ഥരൂപത്തിൽ വിവരിക്കുക, വ്യവസായസംബന്ധമായും മറ്റുമുള്ള കാർയ്യങ്ങളെ പ്രതിപാദിച്ചു പുതിയ ധനാഗമമാർഗ്ഗങ്ങളെ വെളിപ്പെടുത്തുക, മതസംബന്ധമായും സമുദായസംബന്ധമായുംമുള്ള തത്ത്വങ്ങളെ നിരൂപണംചെയ്യുക. എന്നു മുതലായി എത്രയോ വിഷങ്ങൾ കേരളത്തിൽ മാസികകളെക്കൊണ്ടു സാധിക്കേണ്ടതും സാധക്കാവുന്നതുമായിട്ടുണ്ട്'. ഇപ്പറഞ്ഞ വിഷയങ്ങളെപ്പറ്റി വിദ്വാന്മാരെക്കൊണ്ടെഴുതിച്ചും സ്വയമായി എഴുതിയും രസാവഹങ്ങളായ ലേഖനങ്ങൾ കഴിയുന്നേടത്തോളം പ്രസിദ്ധപ്പെടുത്തുവാൻ ഞങ്ങൾ മുമ്പത്തെപ്പോലെ പുതിയ കൊല്ലത്തിനും പ്രത്യേകം മനസ്സിരുത്തുന്നതാണെന്നു മാത്രം തൽക്കാലം പറഞ്ഞുകൊള്ളുന്നു.

 ഇതേവരെയും ഞങ്ങളെ സഹായിച്ചിട്ടുള്ള ലേഖകന്മാർക്കും വരിക്കാർക്കും ഞങ്ങളുടെ ഹാർദ്ദമായ വന്ദനം പറഞ്ഞുകൊണ്ടും, അവരുടെയും അവരേപ്പോലെയുള്ള മററു മഹാന്മാരുടേയും സഹകരണം മേലിലും ഉണ്ടാവണമെന്നപേക്ഷിച്ചുകൊണ്ടും, ഈ പുതിയ കൊല്ലത്തിൽ എല്ലാ സുഹൃജ്ജനങ്ങൾക്കും മംഗളോദയം വരുവാൻ ആശംസിച്ചുകൊണ്ടും 'മംഗളോദയം' മാസിക ഇതാ പത്താം വയസ്സിൽ പ്രവേശിക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/4&oldid=164796" എന്ന താളിൽനിന്ന് ശേഖരിച്ചത്