ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

 ൪൨

ജ്ഞാനം ജനിപ്പിപ്പാൻ മീമാംസാശാസ്ത്രത്തിന്റെ സഹായം ഒഴിച്ചുകൂടാതാകുന്നു. കർമ്മകാണ്ഡം, ഉപാസനാകാണ്ഡം, ജ്ഞാന കാണ്ഡം എന്നിങ്ങനെ മൂന്നായിതിരിക്കപ്പെട്ടിരിക്കുന്ന ശ്രുതിസമൂഹത്തിൽ കർമ്മകാണ്ഡത്തെ സംബന്ധിച്ചുണ്ടാകാവുന്ന സംശയങ്ങളുടെ പരിഹാരമാകുന്ന പൂർവ്വമീമാംസയുടെ പ്രയോജനം. മീമാംസാശാസ്ത്രത്തിലെ വിഷയനി രൂപണം അധികരണരീതിയിലാണു ചെയ്യപ്പെട്ടിരിക്കുന്നത്. ഏതെങ്കിലും ഒരു ശ്രുതിഭാഗത്തെ വിഷയമായിയെടുത്ത് അവിടെ ജനിക്കാവുന്ന സംശയത്തെ സഹേതുകമായി വിവരിച്ചതിലു ശേഷം പൂർവ്വപക്ഷങ്ങളെയുക്തികൾകൊണ്ടു ഖണ്ഡിച്ചു സിദ്ധാന്തത്തെ സ്ഥാപിക്കുന്ന ഒരു പ്രകരണത്തിന് ഒരധികരണം എന്നു പേർ പറയുന്നു. നവീനൻമാരുടെ ഭാഷയിൽ 'അധികരണം' എന്നതിനു 'കേസ്സ്' എന്നർത്ഥം പറയാവുന്നതാണ്. അധികരണ സിദ്ധാന്തമെന്നു വച്ചാൽ കേസ്സിലെ വിധി എന്നാണർത്ഥം. ഇതിലേയ്ക്കൊരു ഉദാഹരണം കാണിക്കാം 'അക്താ , ശർക്കര, ഉപധോതി എന്ന വാക്യത്താൽ സ്നിഗ്ദ്ധപദാർത്ഥം കൊണ്ടു നനക്കപ്പെട്ട പരലുകളുടെ ഉപധാനം വിധിയ്കപ്പെട്ടിരിക്കുന്നു. ഈ വാക്യത്തിൽ വിധിക്കപ്പെട്ട അഞ്ജനം ഏതു ദ്രവ്യംകൊണ്ടാണ് ചെയ്യേണ്ടതെന്നു സംശയം ജനിക്കുന്നു. അഞ്ജനം ചെയവാനുതകുന്ന ഘൃതം, തൈലം മുതലായവയിൽ ഏതെങ്കിലും ഒന്നുകൊണ്ടു അഞ്ജനം ചെയ്യേണ്ടതാണെന്നാണ് ഒന്നാമതായി തോന്നുന്നത്. എങ്കിലും 'തേജോ വൈഘൃതം'എന്ന അനന്തരവാക്യം കൊണ്ടു ഘൃതത്തിനെ പ്രശംസിച്ചുകാണെന്നതിനാൽ ആ വാക്യത്തിന്നു വൈയർത്ഥ്യം വരാതിരിപ്പാനായി ഘതംകൊണ്ടു തന്നെയാണ് അഞ്ജനം ചെയ്യേണ്ടതെന്നു സിദ്ധാന്തിച്ചിരിക്കുന്നു. സാമാന്യമാക്കിപ്പറുന്നതായാൽ സന്ദേഹമിള്ള വിഷയങ്ങളിൽ വാക്യശേഷംകൊണ്ടു നിർണ്ണയം ചെയ്യേണ്ടതാണെന്നാണ് ഈ അധികരണത്തിന്റെ താല്പര്യമെന്നു പറയാവുന്നതാണ്. ഈ മാതിരിയിൽ ഓരോ സംദിഗ്ദ്ധവാക്യങ്ങളെയെടുത്ത് അവിടങ്ങളിൽ ജനിക്കുന്ന സംഗയങ്ങെളെ നിരാകരിച്ചു സിദ്ധാന്തസ്ഥനം ചെയ്യുന്ന ഓരോ ഘട്ടത്തിന്ന് ഓരോ അധികരണമെന്നു പേർ പറയന്നു. വിഷയം, സംശയം, സംഗതി,പൂർവപക്ഷം , സിദ്ധാന്തം എന്നീ അഞ്ചു ഭാഗങ്ങൾ എല്ലാ അധികരണങ്ങൾക്കും ഉണ്ടായിരിക്കുന്നതാണ്. മീമാംസാശാസ്ത്രത്തിൽ കുമാരിലഭട്ടന്റെ പദ്ധതിയും പ്രഭാകരഗുരുവിന്റെ പദ്ധിയും ഇങ്ങിനെ രണ്ടു ശാഖാഭേദങ്ങളുണ്ട്. ‌ആദ്യത്തേതിനെ ഭട്ടമതമെന്നും രണ്ടാമത്തേതിനെ ഗുരുമതം എന്നും പറഞ്ഞുവരുന്നു. ഇവയിൽ ഭട്ടമതത്തെയാണ് പ്രാമാണികന്മാർ വിലവെച്ചിരിക്കുന്നത്. ഭട്ടമതപ്രകാരം ഒരധികരണത്തിലെ പൂർവ പക്ഷസിദ്ധാമ്തങ്ങൾ ഒരു വിധത്തിലായിരിക്കും. അവിടെത്തന്നെ പ്രാഭാകരമതം ഒന്നു വേറെയായിരിക്കും. ഇങ്ങിനെ പല അധികരണങഅങളിലും കാണുന്നുണ്ട്.

മീമാംസകന്മാർ ജ്ഞാനങ്ങൾക്കു പ്രാമാണ്യം സ്വതസ്സിദ്ധാമാണെന്നു പറയുന്നു. അവരുടെ മതത്തിൽ എല്ലാ ജഞാനങ്ങളും പ്രമാണമാകുന്നു. ശുക്തിയെക്കണ്ടു രജ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/43&oldid=164809" എന്ന താളിൽനിന്ന് ശേഖരിച്ചത്