ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരു ഉണ്ടികക്കച്ചവടക്കാരന്റെ അടുക്കൽ ചെന്ന് തനിക്കു അമ്പതിനായിരം ഉറുപ്പികയുടെ ബാങ്ക്നോട്ട് പവനായിട്ട് മാറിക്കിട്ടിയാൽ കൊള്ളമെന്നും അതിന് ന്യായമായ വട്ടം തരാൻ ഒരുക്കമാണെന്നും പറഞ്ഞു. അന്നു നാലുമണിക്ക്,സംഖ്യയോടുകൂടി ഉണ്ടികക്കാരൻ തന്റെ വാസസ്ഥലമായ മുൻ വിവരിച്ച മാളികയിൽ എത്തിക്കൊള്ളാമെന്നു പറയുകയാൽ നമ്മുടെ വ്യാപാരി മടങ്ങിപ്പോരുകയും ചെയ്തു. കൃത്യം 4.മണിക്ക് ഉണ്ടികക്കാരന്റെ ആൾ പണവും കൊണ്ട് ഹാജറായി.സംഖ്യ മുഴുവനും എണ്ണി തിട്ടപ്പെടുത്തി കച്ചവടക്കാരനെ ബോദ്ധ്യംവരുത്തി.അയാൾ അത് ഭദ്രമായി ഒരു സഞ്ചിയിൽ ഇട്ടുകെട്ടി,കയ്യിൽവച്ച്, നോട്ടെടുക്കുവാനാണെന്നുള്ള ഭാവത്തിൽ മേൽവിവരിച്ച മേശയുടെ അപ്പുറത്തുകൂടി കടന്ന്,കോണി വഴി താഴെ ഇറങ്ങി. അവിടെ മുൻകൂട്ടി തയ്യാറാക്കി നിറത്തിയിരുന്ന ഒരു വേഗമുള്ള വണ്ടിയിൽ കയറി പമ്പ കടക്കയും ചെയ്തു.പണം കൊണ്ടുവന്നയാൾ കുറെ നേരം നിന്നിട്ടും ആളെക്കാണാഞ്ഞതിനാൽ ചെന്നു നോക്കിയപ്പോഴാണ് കാര്യം മനസ്സിലായത്. എന്നിട്ടെന്തുകാര്യം? കച്ചവടക്കാരനുമില്ല.നോട്ടുമില്ല. ഉണ്ടികക്കാരൻ അന്ധനായി നിന്നതുമാത്രം ശേഷിച്ചു.

വേറൊരിക്കൽ ഒരു സദസ്സിൽ വെച്ച് കലീനയായ ഒരു സ്ത്രീയ്ക്ക് ഒരബദ്ധം പിണഞ്ഞു.അവൾ ഇരുന്നതിനു അടുത്തുതന്നെ വസ്ത്രാദ്യായലങ്കാരങ്ങളാൽ മര്യാദക്കാരനാണെന്നു ആർക്കും തോന്നാവുന്ന ഒരു മനുഷ്യൻ ഇരുന്നിരുന്നു.സ്ത്രീ എന്തോ സംഗതിവശാൽ തന്റെ പക്കലുണ്ടായിരുന്ന എത്രയും വിശേഷപ്പെട്ട ഒരു സ്വർണ്ണഡപ്പി അടുത്തുള്ള ഒരു കസാലയിൽ വച്ചു.അൽപ്പം കഴിഞ്ഞു നോക്കിയപ്പോൾ ഡപ്പി അവിടെ കാണ്മാനില്ല.സ്ത്രീ വലിയ പരിഭ്രമത്തിലായി.സദസിൽ നടക്കുന്ന കാര്യങ്ങളിൽ മാത്രം വളരെ തൃഷ്ണയോടെ ശ്രദ്ധ പതിച്ചിരിക്കുന്ന അടുത്തുള്ള മാന്യൻ ,ഈ സ്ത്രീയുടെ പെട്ടന്നുണ്ടായ പരിഭ്രമത്തിന്റെ കാരണം ചോദിച്ചു..തന്റെ പ്രേമഭാജനമായ ഭർത്താവിന്റെ ഛായവെച്ചു നിർമ്മിച്ചിട്ടുള്ള ആ സ്വർണഡപ്പി കാണാതായതിൽ ഉണ്ടായ ദുസ്സഹമായ വ്യസനം അവൾ അയാളെ അറിയിച്ചു.യഥാർത്ഥത്തിൽ ഡപ്പി മോഷ്ടിച്ച നമ്മുടെ ഗംഭീര പുരുഷൻ ആ സ്ത്രീയുടെ വ്യസനത്തിൽ അനുകമ്പയുള്ളവനെന്നു നടിച്ച് അവളെ സമാധാനപ്പെടുത്തുവാൻ യത്നിച്ചു. ഇദ്ദേഹത്തിന്റെ മധുരമായ വാക്കും സഹോദരിനിർവിശേഷമായ സ്നേഹവും കണ്ടു സ്ത്രീയ്ക്കു് ആയാളോടു വാസ്തവത്തിൽ വളരെ ബഹുമാനം തോന്നി. അടുത്തുള്ള ഒരു ഹോട്ടലിൽ ചില സ്നേഹിതന്മാരെ സൽക്കരിപ്പാൻ പോയിരിക്കുന്ന തന്റെ ഭർത്താവിന്റെ അടുക്കലേക്കു അദ്ദേഹത്തെ ക്ഷമിച്ചു..അയാൾ ഒഴിച്ചുകൂടാത്ത ചില പ്രതിബന്ധങ്ങൾ ഉള്ളതിനാൽ തനിക്കിപ്പോൾ സ്നേഹപൂർവമുള്ള ഈ ക്ഷണം സ്വീകരിപ്പാൻ നിവൃത്തിയില്ലാതെ വന്നതിൽ വ്യസനിക്കുന്നുവെന്നും പറഞ്ഞു. ആ സ്ത്രീയുടെ വാസസ്ഥലവും മറ്റും വിവരമായി ചേദിച്ചു മനസ്സിലാക്കി ഇരുമരും പിരിഞ്ഞു പോകയും ചെയ്തു..സ്ത്രീ ഹോട്ടലിൽ തന്റെ ഭർത്താവിന്റെ അടുക്കലേക്കാണ് പോയതെന്നു മനസ്സിലായ ഉടനെ കച്ചവടക്കാരനായ ആ മനുഷ്യൻ ആ സ്ത്രീയുടെ ഭവനത്തിൽ ചെന്ന്, ഗൃഹസൂക്ഷിപ്പുകാരനെ വിളിച്ച്,"നിന്റെ യജമാനസ്ത്രീ ഇന്ന ഹോട്ടലിലുണ്ട്;അവിടെ,കരുതിയതിലധികം സ്നേഹിതന്മാർ യാദൃച്ഛികമായി വന്നി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/153&oldid=164846" എന്ന താളിൽനിന്ന് ശേഖരിച്ചത്