ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വാക്യനിർമ്മാണം വരുടെ ഭാഷയിൽ എഴുതുകയും സംസാരിക്കയും ആൽ വളരെ ദോഷം വന്നുപോകുന്നതാണ്. പത്രാധിപരുടെ കവിതയോ പത്രാധിപരുടെ അഭിപ്രായമോ എന്നു തിരിച്ചറിയിവാൻ കഴിയാതാവും.

     വിചാരിക്കുന്ന താൽപര്യം വാചകത്തിൽ വരാതെ മങ്ങിപ്പോകുവാനിടയാകുന്നതും വാക്യങ്ങൾക്കു വലിയ ദോഷമാണ്. ഗവർമ്മേണ്ടുദ്യയോഗസ്ഥന്മാരുടെ ചുമതലകളെ 

വിവരിക്കുന്ന ഘട്ടത്തിൽ ഒരു ലേഖകൻ ഇങ്ങനെ എഴുതിയിരിക്കുന്നു, ജനനമരണം എത്രയും ക്രത്യമായി വെച്ചു പോരേണ്ടതും ഇവരുടെ പ്രവൃത്തിയാണ് (1) ജനനമരണങ്ങൾ ഉദ്യോഗസ്ഥന്മാരുടെ അധീനതയിലാണെന്നു ലേഖകൻ ഉദ്ദേശിച്ചിട്ടുണ്ടാവാൻ വഴിയില്ലാത്തതാണല്ലൊ.

     ഉദ്ദേശ്യവിധേയങ്ങളെ അകലെ പ്രയോഗിക്കുന്നതുകൊണ്ട് അർത്ഥപ്രതീതിയിൽ

എത്രമാത്രം ക്ലേശമുണ്ടാവുന്നുവെന്ന് ഈ വാക്യം വായിച്ചാലറിയാം. "ഈ പ്രബന്ധം മലയാളി സ്ത്രീ എന്ന പേരോടുകൂടി ഒരു ഇംഗ്ലീഷുപുസ്തകം പുസ്തകം പ്രസ്ദ്ധപ്പെടുത്തിയതിനെ ഞാൻ വായിച്ചപ്പോൾ അതിൽ അടങ്ങിയ സംഗതികൾ മലയാളഭാഷയിൽ എഴുതി പ്രസിദ്ധപ്പെടുത്തിയാൽ അധികം ഉപയോഗമുണ്ടാകുമെന്ന് ചേറ്റൂർ ശങ്കരൻനായരവർകൾ അഭിപ്രായപ്പെട്ടതിനെ ബഹുമാനിച്ചും സമാജശാസ്ത്രജ്ഞന്മാർ ഇംഗ്ലീഷിൽ എഴുതിയിട്ടുള്ള ഏതാനും ചില പുസ്തകങ്ങളെ വായിച്ചും ഏകദേശം രണ്ടു കൊല്ലത്തോളം കേരളീയരുടെ സമാജാവസ്ഥകളെപ്പറ്റിയുള്ള വിവരങ്ങൾ അവിടവിടങ്ങളിൽനിന്നു സമ്പാദിച്ചും ഞാൻ എഴുതിയിട്ടുണ്ടാക്കിയതാകുന്നു. (1) ഈ പ്രബന്ധം എന്നതു കഴിഞ്ഞാൽ എവിടെയെല്ലാം സ‌‌ഞ്ചരിച്ചിട്ടുവേണം 'ഞാൻ എഴുതിയുണ്ടാക്കിയതാകുന്നു' എന്നേടത്തു വന്നുചേരുവാൻ.

  അനേകം വസ്തുക്കളെ കൂട്ടിക്കുഴച്ചു വാചകത്തിൽ കത്തിച്ചെലുത്തുമ്പോളുണ്ടാകുന്ന

ക്ലിഷ്ടതക്ക് ഇതിനെ ഉദാഹരണമായി എടുക്കാം. ഒഴുക്കുള്ള സ്ഥലങ്ങളിൽ ഓറൽ,കെട്ടുവല മുതലായവ വെച്ചു മത്സ്യങ്ങളെ പിടിക്കുന്നവരും, കണികളും വലകളും വലകളും ഉപയോഗിച്ചു പക്ഷികളെ ചതിക്കുന്നവരും, വലുതായ കുഴികൾ കുഴിച്ച് ആന മുതലായ കാട്ടുമൃഗങ്ങളെ സ്വാധീനപ്പെടുത്തുന്നവരും ഈ എട്ടുകാലിയും കുഴിയാനയും ഇതരജാന്തുഹിംസയിൽ സാമ്യമുള്ളവരാണല്ലൊ (2) ഈ വാക്യത്തിൽ ഏതുവസ്തുക്കൾക്ക് ഏതു വസ്തുക്കളോടെല്ലാം സാമ്യം വിവക്ഷിച്ചിരിക്കുന്നുവെന്നു വെളിവാകുന്നില്ല.

   ആവശ്യമില്ലാതെ വാചകം നീട്ടുവാൻ ചിലർക്കു ബഹുവാസനയാണ്. "ലോകത്തിലുള്ള നാലിൽ മൂന്നേമുക്കാലേഅരയ്ക്കാലോഹരി ജനങ്ങളും ഏതെങ്കിലും തരത്തിൽ 

പുകയില ഉപയോഗിക്കുന്നവരായിരിക്കുമെന്നു പറയുന്നതായാൽ അത് ഒരിക്കലും അബദ്ധമായി വരികയില്ല"(3) എന്നാണൊരു ലേഖകന്റെ പുറപ്പാട് . ഇതിൽ എന്നു പറയുന്നതായാൽ തുടങ്ങിയ വാക്യാംശംകൊണ്ടൊരു ഫലവുമില്ല.

പക്ഷെ ലേഖകന്നു നല്ല വിവരമില്ലെന്നു വാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/17&oldid=164856" എന്ന താളിൽനിന്ന് ശേഖരിച്ചത്